പ്രണയം സമ്മതിപ്പിക്കാന്‍ കാമുകിയുടെ ജ്യൂസില്‍ മദ്യം മിക്‌സ് ചെയ്തു; ഇന്നവള്‍ എന്റെ ഭാര്യയെന്ന് അര്‍ഷദ്
മറിയയെക്കൊണ്ട് പ്രണയം സമ്മതിപ്പിക്കാന്‍ ജ്യൂസില്‍ മദ്യം കലർത്തുകയായിരുന്നു അർഷദ് ചെയ്തത്
തന്റെ കോമിക് ടൈമിംഗ് കൊണ്ട് ബോളിവുഡിലൊരു ഇടം നേടിയെടുത്ത നടനാണ് അര്‍ഷദ് വാര്‍സി. മുന്നാ ഭായ് പരമ്പരയിലെ സര്‍ക്കിട്ട് എന്ന കഥാപാത്രമാണ് അര്‍ഷദിനെ താരമാക്കുന്നത്. ഗോല്‍മാല്‍ പരമ്പരകളിലൂടേയും മറ്റും അര്‍ഷദ് ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. നായകനായും അര്‍ഷദ് കയ്യടി നേടിയിട്ടുണ്ട്. മികച്ചൊരു നര്‍ത്തകന്‍ കൂടിയായ അര്‍ഷദ് ഒടിടി ലോകത്തും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.
ഓഫ് സ്‌ക്രീനിലും തീര്‍ത്തും വ്യത്യസ്തനാണ് അര്‍ഷദ്. തന്റെ തുറന്ന സംസാര രീതിയാണ് അര്‍ഷദിനെ ഓഫ് സ്‌ക്രീനിലും ജനപ്രീയനാക്കുന്നത്. എംടിവിയുടെ വിജെ ആയ മറിയ ഗൊറേട്ടിയാണ് അര്‍ഷദിന്റെ പങ്കാളി. ഇരുവരും എറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. ഇപ്പോഴിതാ അര്‍ഷദിന്റേയും മറിയയുടേയും പ്രണയകഥ ശ്രദ്ധ നേടുകയാണ്.

തൊണ്ണൂറുകളിലാണ് അര്‍ഷദും മറിയയും കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. സൗഹൃദം അങ്ങനെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയാണ് തനിക്ക് മറിയയോട് പ്രണയമാണെന്ന് അര്‍ഷദ് മനസിലാക്കുന്നത്. എന്നാല്‍ അര്‍ഷദ് പ്രണയം പറഞ്ഞപ്പോള്‍ അത് നിരസിക്കുകയായിരുന്നു മറിയ ചെയ്തത്. എന്നാല്‍ തനിക്ക് മറിയയോട് ഉള്ളത് പോലെ തന്നെ മറിയയ്ക്ക് തന്നോടും പ്രണയമാണെന്ന് അര്‍ഷദിന് മനസിലായിരുന്നു.
ഇതോടെ മറിയയെ കൊണ്ട് പ്രണയം സമ്മതിപ്പിക്കാന്‍ അര്‍ഷദ് ഒരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ദുബായില്‍ പോയപ്പോഴായിരുന്നു മറിയയെക്കൊണ്ട് തന്നെ പ്രണയിക്കുന്ന കാര്യം പറയിപ്പിക്കാന്‍ അര്‍ഷദ് തീരുമാനിക്കുന്നത്. ഇതിനായി മറിയയുടെ കൂള്‍ ഡ്രിംഗ്‌സില്‍ അര്‍ഷദ് ബിയര്‍ മിക്‌സ് ചെയ്യുകയായിരുന്നു. മദ്യം അകത്ത് ചെന്നതോടെ മറിയ തന്റെ മനസിലുള്ളത് തുറന്ന് പറയുകയായിരുന്നുവെന്നാണ് അര്‍ഷദ് പറയുന്നത്.
സിനിമയിലെത്തുന്നതിന് മുമ്പ് ഡാന്‍സറായിരുന്നു അര്‍ഷദ് വാര്‍സി. മറിയയും നൃത്തം ഇഷ്ടപ്പെട്ടിരുന്നു. ഇതാണ് ഇരുവരേയും അടുപ്പിക്കുന്നത്. 1991 ല്‍ മറിയ പഠിച്ചിരുന്ന സെന്റ് സേവ്യേര്‍സ് കോളേജിലേക്ക് ഒരു പരിപാടിയുടെ വിധികര്‍ത്താവായി അര്‍ഷദിനെ ക്ഷണിക്കുകയായിരുന്നു. അന്ന് മറിയയുടെ ഡാന്‍സ് കണ്ടതോടെ അര്‍ഷദിന് താല്‍പര്യം തോന്നി. പിന്നാലെ തന്റെ ട്രൂപ്പില്‍ ചേരാന്‍ അദ്ദേഹം മറിയയോട് ആവശ്യപ്പെട്ടുവെങ്കിലും ആ ഓഫര്‍ മറിയ നിരസിക്കുകയായിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരു പൊതു സുഹൃത്ത് മുഖാന്തരം അര്‍ഷദും മറിയയും വീണ്ടും കണ്ടുമുട്ടുകയായിരുന്നു. ഇത്തവണ പക്ഷെ മറിയ അര്‍ഷദിന്റെ ട്രൂപ്പില്‍ ചേരാന്‍ സമ്മതിച്ചു. അത് പിന്നീട് ആഴത്തിലുള്ള സൗഹൃദത്തിലേക്കും അവിടെ നിന്നും പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തുകയായിരുന്നു. പക്ഷെ തങ്ങളുടെ പ്രണയം പരസ്യമാക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. പ്രണയത്തിലായിരിക്കെ അര്‍ഷദിനെ എം ടിവിയ്ക്ക് വേണ്ടി മറിയ ഇന്റര്‍വ്യു ചെയ്തിരുന്നു. അന്ന് താന്‍ അര്‍ഷദിനെ അറിയാത്തത് പോലെ അഭിനയിച്ചതിനെക്കുറിച്ച് പിന്നീട് മറിയ തുറന്ന് പറഞ്ഞിരുന്നു.

1999 ഫെബ്രുവരി 14 നായിരുന്നു ഇരുവരും വിവാഹംകഴിക്കുന്നത്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. രണ്ട് പേരുടേയും മാതാചാര പ്രകാരം രണ്ട് വിവാഹവും നടന്നിരുന്നു. സിനിമാക്കാരനെ വിവാഹം കഴിക്കുന്നതിനോട് മറിയയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ എതിര്‍പ്പ് കാണിച്ചിരുന്നു. എന്നാല്‍ പോകെ പോകെ അര്‍ഷദിനെ അവരും അംഗീകരിക്കുകയായിരുന്നു.
ബോളിവുഡിലെ അര്‍ഷദിന്റെ തുടക്കം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. തേരെ മേരെ സപ്‌നെ ആയിരുന്നു ആദ്യത്തെ സിനിമ. പക്ഷെ ചിത്രം പരാജയപ്പെട്ടു. ഏതാണ്ട് മൂന്ന് കൊല്ലത്തോളം അര്‍ഷദിന് സിനിമയൊന്നുമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നിരുന്നു. ആ സമയത്ത് അര്‍ഷദിന്റെ കാര്യങ്ങളും വീട്ടു ചെലവുമെല്ലാം നോക്കിയിരുന്നത് മറിയയായിരുന്നു. ഇന്ന് ഇരുവരും തങ്ങളുടെ കരിയറില്‍ ഒരുപാട് മുന്നിലെത്തിയിട്ടുണ്ട്. ബച്ചന്‍ പാണ്ഡെയാണ് അർഷദിന്റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











