ഗോവയില്‍ മുറിയെടുത്ത് തരാം, നടിയുമായി പ്രണയമെന്ന് വാര്‍ത്ത ഉണ്ടാക്കണം! ഞെട്ടിക്കുന്ന ഓഫറിനെക്കുറിച്ച് നടന്‍
ഗ്ലാമറിന്റെ ലോകമാണ് ബോളിവുഡ്. ആരും കൊതിക്കുന്ന താരജീവിതങ്ങളുടെ ആഘോഷം. എന്നാല്‍ പുറമെ കാണുന്ന ഗ്ലാമറിന്റെ പിന്നില്‍ പലപ്പോഴും ബോളിവുഡിന് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളായിരിക്കും. പലതരത്തിലുള്ള ചതിയും വഞ്ചനയുമൊക്കെ അവിടെ നടക്കുന്നുണ്ട്. പുറമെ കാണുന്നത് പോലെ സുന്ദരമല്ലാത്തൊരു ഇരുണ്ട വശം കൂടെ ബോളിവുഡിനുണ്ടെന്ന് പല സംഭവങ്ങളും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചില താരങ്ങളുടെ വെളിപ്പെടുത്തലുകളും ഞെട്ടിക്കുന്നതായിരുന്നു.
അങ്ങനെ ഒരിക്കല്‍ ബോളിവുഡിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ നടനാണ് ഹിമാന്‍ഷു മാലിക്. ബോളിവുഡിന്റെ ഗ്ലാമറില്‍ നിന്നും നാളുകള്‍ വിട്ടു നില്‍ക്കുകയായിരുന്നു ഹിമാന്‍ഷു. പിന്നാലെയാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകൡലൊന്നായ തും ബിന്‍ എന്ന സിനിമയിലൂടെയാണ് ഹിമാന്‍ഷു താരമായി മാറുന്നത്.

പിന്നീട് ഹിമാന്‍ഷു സംവിധായകനായി മാറുകയായിരുന്നു. ഈ സമയത്ത് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ഹിമാന്‍ഷുവിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഒരു മാസികയില്‍ നിന്നും ഫോണ്‍ കോള്‍ വന്നുവെന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനായി യുവനടിയുമായി പ്രണയത്തിലാണെന്ന് പ്രചരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു ഹിമാന്‍ഷുവിന്റെ വെളിപ്പെടുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.
'' തും ബിന്നിന് ശേഷം എനിക്ക് ഈ ഇന്‍ഡസ്ട്രിയെക്കുറിച്ചൊരു ധാരണ ലഭിച്ചു. അതെന്നെ വല്ലാതെ അസ്വസ്ഥമാക്കിയ ഒന്നായിരുന്നു. അന്നത്തെ കാലത്ത് മാസികകളായിരുന്നു വലുത്. ഒരു ദിവസം എനിക്കൊരു വലിയ മാസികയില്‍ നിന്നും ഫോണ്‍ വന്നു. അവര്‍ എന്നോട് ഒരു പ്രണയ ബന്ധമുണ്ടാക്കാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് വളര്‍ന്നു വരുന്നൊരു നടിയുമായി പ്രണയമുണ്ടെങ്കില്‍ അത് നല്ല വാര്‍ത്താ പ്രാധാന്യമുള്ള കഥയായിരിക്കുമെന്ന് പറഞ്ഞു'' ഹിമാന്‍ഷു ഓര്‍ക്കുന്നു.
''അങ്ങനെയും കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞത് എനിക്കൊരു ഞെട്ടലായിരുന്നു. ആരും പബ്ലിസിറ്റിയില്ലാതെ താരമാകില്ലെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നോ രണ്ടോ നടിമാരോട് ഇതേക്കുറിച്ച് സംസാരിക്കാമെന്നും അവരും നിങ്ങളെ പോലെ പ്രശസ്തരാകുമല്ലോയെന്നും പറഞ്ഞ അവര്‍ നിങ്ങള്‍ക്കായി ഗോവയില്‍ റൂം എടുത്ത് തരാമെന്നും പറഞ്ഞു. നിങ്ങള്‍ ഒരുമിച്ച് അവിടെയുണ്ടെന്ന വാര്‍ത്ത ഞങ്ങള്‍ പൊട്ടിക്കുമെന്നും അതോടെ നിങ്ങളാകും വാര്‍ത്തകളില്‍ നിറയെ എന്നും അവര്‍ പറഞ്ഞു'' എന്നായിരുന്നു ഹിമാന്‍ഷുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.


Click it and Unblock the Notifications