twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഹൃത്തുക്കൾക്ക് പ്രിയ ഇർഫാനെ അവസാനമായി കാണാനായില്ല, പോലീസ് കാവലിൽ അന്ത്യയാത്ര

    |

    കെട്ടിയാടാൻ നിരവധി വേഷങ്ങൾ ബാക്കിയാക്കിയാണ് ഇർഫാൻ ഖാൻ കാഴ്ചക്കപ്പുറത്തെ ലോകത്തിലേയ്ക്ക് യാത്രയായത്. നടന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയായിരുന്നു സിനിമ ലോകം കേട്ടത്. ഇനിയും പലർക്കും ഇത് പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായിരുന്ന ഇർഫാൻ ഖാൻ ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പോലും പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കാൻ ഇർഫാന് കഴിഞ്ഞു.

    irrfan khan

    എന്റെ മുഖത്ത് അന്ന് നിങ്ങൾ പുഞ്ചിരി സൃഷ്ടിച്ചു, ആ ചിരിയ്ക്ക് നന്ദിയുണ്ട് ഇർഫാൻ...എന്റെ മുഖത്ത് അന്ന് നിങ്ങൾ പുഞ്ചിരി സൃഷ്ടിച്ചു, ആ ചിരിയ്ക്ക് നന്ദിയുണ്ട് ഇർഫാൻ...

    സൂപ്പർ താരപദവിയില്ലാതെ സാധാരണക്കാരിൽ സാധരണക്കാരെ പോലെയായിരുന്നു താരത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ അവസാന യാത്രയും അങ്ങനെ തന്നെയാണ്. ഇർഫാൻ ഖാന്റെ മൃതദേഹം മുംബൈയിൽ കബറടക്കി. മുംബൈയിലെ വേര്‍സോവ കബര്‍സ്ഥാനില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് കബറടക്കം നടന്നത്.കനത്ത പോലീസ് കാവലിലായിരുന്നു താരത്തിന്റെ അന്ത്യയാത്ര.

     അവൾക്കു വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചു, ഇർഫാൻ ഖാന്റെ വാക്കുകൾ വേദനയാകുന്നു അവൾക്കു വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചു, ഇർഫാൻ ഖാന്റെ വാക്കുകൾ വേദനയാകുന്നു

    കൊറോണ വൈറസ്, ലോക്ക് ഡൗൺ കാരണം പൊതുദർശനമോ മറ്റ് ഔദ്യോഗിക ചടങ്ങുകളോ ഇല്ലാതെയായിരുന്നു താരത്തിന്റെ വിശ്രമയാത്ര. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇർഫാൻ ഖാന്റെ അടുത്ത സുഹൃത്ത് തിഗ്മാൻഷു ധുലിയ വിശാല്‍ ഭരദ്വാജ്, കപില്‍ ശര്‍മ, മിക സിങ്ങ് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഇർഫാന്റെ നിര്യാണത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ചലച്ചിത്ര, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. സാമ്പത്തികം ജീവിതത്തിൽ വില്ലനായി, ആ വലിയ മോഹം ഇർഫാൻ ഖാന് ഉപേക്ഷിക്കേണ്ടി വന്നു

    വൻ കുടലിലുണ്ടായ അണുബാധയെ തുടർന്ന് ഇന്നലെ രാവിലെ മുംബൈ കോകിലാബൈൻ ധീരു അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന താരം . ഇന്ന് രാവിലെ(29 ഏപ്രിൽ)യായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. അസുഖത്തിൽ നിന്ന് മുക്തി നേടിയ ശേഷം താരം സിനിമകളിൽ സജീവമായിരുന്നു.ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍.

    ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട വിഷാദ ചിരി ഇനി ഇല്ല, മുംബൈയിൽ നിന്ന് ലോകസിനിമയുടെ ഖാനായത് ഇങ്ങനെഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട വിഷാദ ചിരി ഇനി ഇല്ല, മുംബൈയിൽ നിന്ന് ലോകസിനിമയുടെ ഖാനായത് ഇങ്ങനെ

    Read more about: irrfan khan
    English summary
    Actor Irrfan Khan buried in presence of friends and family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X