twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം, 11 മാസമായി എന്റെ വീട്ടില്‍ ഒരുമിച്ച് താമസം; നടിക്കെതിരെ നടന്‍ രംഗത്ത്!

    |

    താരങ്ങള്‍ക്കിടയിലെ പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകര്‍ ആഘോഷമാക്കുന്ന വാര്‍ത്തകളാണ്. അതുപോലെ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറാറുള്ളതാണ് താരങ്ങളുടെ വിവാഹ മോചനങ്ങളും. താരങ്ങള്‍ പിരിയുമ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്താനും വിധിക്കാനുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് വലിയ ഇഷ്ടമാണ്. സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരുപാട് വിവാഹ മോചനങ്ങളുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജോണി ഡെപ്പ്- ആംബര്‍ ഹേര്‍ഡ് മാനനഷ്ട കേസ് ഒരു ഉദാഹരണം.

    Also Read: കാമുകി മരിച്ചാൽ ആത്മഹത്യ ചെയ്യില്ല; പുറത്തിറങ്ങിയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് ബ്ലെസ്ലിയോട് ദില്‍ഷAlso Read: കാമുകി മരിച്ചാൽ ആത്മഹത്യ ചെയ്യില്ല; പുറത്തിറങ്ങിയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് ബ്ലെസ്ലിയോട് ദില്‍ഷ

    ഇങ്ങനെ സമീപകാലത്തായി ചര്‍ച്ചയായ വിവാഹ മോചനമായിരുന്നു നടന്‍ കരണ്‍ മെഹ്തയുടേയും നിഷ റാവലിന്റേയും. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഒരുകാലത്ത് നിഷയും കരണും. ഇരുവരും ഒരുമിച്ച് ഒരുപാട് വേദികളിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആരാധകരെയാകെ അമ്പരപ്പിച്ചു കൊണ്ട് കരണും നിഷയും പിരിയുകയായിരുന്നു.

    വലിയ വിവാദങ്ങള്‍


    വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ വിവാഹ മോചനമായിരുന്നു കരണിന്റേയും നിഷയുടേയും. കരണിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നിഷ ഉന്നയിച്ചത്. കരണിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് കരണ്‍ തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും നിഷ ആരോപിച്ചിരുന്നു. കരണും നിഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈയ്യടുത്തായിരുന്നു നിഷ ലോക്കപ്പ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയത്. ഈ സമയത്തും വിവാഹ മോചനം വീണ്ടും ചര്‍ച്ചയായിരുന്നു.

    ഇപ്പോഴിതാ തന്റെ മുന്‍ഭാര്യയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് കരണ്‍. നേരത്തെ തനിക്കെതിര നിഷ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഇത്തവണ നിഷയ്‌ക്കെതിരേയും ഉയര്‍ത്തിയിരിക്കുന്നത്. നിഷയ്ക്ക് ഒരാളുമായി പ്രണയമുണ്ടെന്നും കഴിഞ്ഞ പതിനൊന്ന് മാസമായി ഇയാള്‍ക്കൊപ്പം തന്റെ വീട്ടില്‍ തന്നെ കഴിയുകയാണ് നിഷ എന്നാണ് കരണ്‍ നടത്തിയിരിക്കുന്ന ആരോപണം. ഇത് നിഷ തന്നെ സമ്മതിക്കുകയും ചെയ്തതായും കരണ്‍ പറയുന്നു.

    തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്

    വിവാഹിതനും കുട്ടികളുടെ അച്ഛനുമായ വ്യക്തിയെയാണ് നിഷ പ്രണയിക്കുന്നത്. ഇയാള്‍ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് നിഷയോടൊപ്പം താമസിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഇരുവരും ഇപ്പോള്‍ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നും കരണ്‍ ആരോപിക്കുന്നു. സത്യാവസ്ഥ ഇപ്പോള്‍ എല്ലാവരും കാണുന്നുണ്ടെന്നും കരണ്‍ പറയുന്നു. ഇയാളും നിഷയും ചേര്‍ന്ന് തന്റെ പക്കല്‍ നിന്നും തന്റെ വീടും കാറും പണവുമുള്‍പ്പടെ എല്ലാം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും കരണ്‍ ആരോപിക്കുന്നു.

    മാനനഷ്ടത്തിന് കേസ്

    അതേസമയം കരണ്‍ നിഷയുടെ മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തതായാണ് റഇപ്പോര്‍ട്ടുകള്‍ പറയുന്നത്. മുനി, ഖട്ട്വാനി, രോഹിത് വര്‍മ, രോഹിത് സാത്തിയ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നിഷ കരണിനെതിരെ ഗാര്‍ഹിക പീഡനം അടക്കം ആരോപിച്ചിരുന്നു. അല്‍പ്പനാളത്തെ ശാന്തതയ്ക്ക് ശേഷം നിഷയും കരണും തമ്മിലുള്ള പ്രശ്‌നം വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുകയാണ്.

    Recommended Video

    വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
    ജനപ്രീതി

    സീരിയില്‍ നടനാണ് കരണ്‍. ഹിറ്റ് പരമ്പരയായ യേ രിഷ്ത ക്യാ കെഹ്ലാത്ത ഹേയിലെ നായകനായിരുന്നു. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും കരണ്‍ എത്തിയിരുന്നു. നിഷയും ടെലിവിഷന്‍ താരമാണ്. കേസര്‍, മേം ലക്ഷ്മി തേരെ ആംഗന്‍ കി, ഷാദി മുബാറക്ക് തുടങ്ങിയ പരമ്പരയിലെ താരമായിരുന്നു. കരണും നിഷയും ഒരുമിച്ച് നച്ച് ബലിയെ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. 2012 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. 2021 ഇരുവരും വിവാഹമോചിതരുമായി. രക്തമൊലിക്കുന്ന നെറ്റിയുമായി പോലീസ് സ്‌റ്റേഷനിലെത്തി കരണിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയായിരുന്നു നിഷ.

    കേസില്‍ കരണ്‍ അറസ്റ്റിലായിരുന്നു. കരണിന് ഒരു യുവതിയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും നിഷ ആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ കരണിന്റെ നല്ല മകന്‍ ഇമേജിന് ക്ഷതമേല്‍പ്പിക്കുന്നതായിരുന്നു. പരമ്പരയിലെ നല്ലവനായ മകന്‍ എന്ന നിലയില്‍ ജനപ്രീതി നേടിയ താരമാണ് കരണ്‍.

    Read more about: bollywood
    English summary
    Actor Karan Mehra Says His Ex Wife Nisha Rawal Is Having An Affair And Staying With Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X