100 കോടി സിനിമയുടെ നിര്‍മ്മാതാവ്, എന്നെ വശീകരിക്കാന്‍ അയാള്‍ പാട്ട് പാടി; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി നടന്‍

തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നടന്‍ രാജീവ് ഖണ്ഡേല്‍വാല്‍. സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നാണ് രാജീവ് ഖണ്ഡേല്‍വാല്‍ പറയുന്നത്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

തന്നെ വശീകരിക്കാന്‍ അയാള്‍ പാട്ട് പാടുകയും ചെയ്തുവെന്നും പക്ഷെ താന്‍ അയാളുടെ ആവശ്യം നിരസിച്ചു കൊണ്ട് ആ മീറ്റിംഗില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നുവെന്നും രാജീവ് പറയുന്നു. ''ഞാന്‍ യാതൊരു സീനുമുണ്ടാക്കിയില്ല. ഞാന്‍ അയാള്‍ക്കൊരു നടുവിരല്‍ നമസ്‌കാരം നല്‍കിയിട്ട് ഇറങ്ങിപ്പോന്നു. ഈയ്യടുത്ത് നൂറ് കോടി നേടിയ സിനിമയുടെ നിര്‍മ്മാതാവാണ്. അയാള്‍ അത് പറയുകയും ചെയ്തു, ഞാന്‍ നൂറ് കോടി പടത്തിന്റെ നിര്‍മ്മാതാവാണ് എന്നോടാണോ നീ നോ പറയുന്നതെന്ന്'' രാജീവ് പറയുന്നു.

Rajeev Khandelwal

''അയാള്‍ തിരക്കഥ തന്നില്ല. പകരം എനിക്ക് വേണ്ടി പാട്ട് പാടുകയായിരുന്നു. ആ സാഹചര്യമൊന്ന് ചിന്തിച്ചു നോക്കൂ. നമ്മള്‍ ഒരാളുടെ മുന്നില്‍ ഇരിക്കുകയാണ്. ശേഷം അയാള്‍ പറയുകയാണ്, 'നീയൊരു സുന്ദരനാണെന്ന് ഞാന്‍ കേട്ടിരുന്നു. പക്ഷെ അത്രയ്‌ക്കൊന്നുമില്ല. എന്നാല്‍ എന്തോ ഒരു പൗരുഷം നിനക്കുണ്ട്''. എനിക്ക് അപ്പോഴെ കാര്യം മനസിലായി. സിനിമ ചെയ്യാമോ എന്ന് ചോദിച്ചു. ആദ്യം സ്‌ക്രിപ്റ്റ് വേണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ആര്‍ക്കും തിരക്കഥ കൊടുക്കാറില്ല. പക്ഷെ എനിക്ക് നിന്നെ ഇഷ്ടമായി. അതിനാല്‍ നിനക്കായി ഒരു പാട്ട് പാടാം എന്നയാള്‍ പറഞ്ഞു'' താരം പറയുന്നു.

''പാടുമ്പോള്‍ തന്റെ കണ്ണുകളിലേക്ക് നോക്കാന്‍ അയാള്‍ പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. ഇതെന്തെങ്കിലും പറ്റിക്കല്‍ ഷോ ആണോ എന്ന് കരുതി. അയാള്‍ നന്നായി പാടി. പാടി കഴിഞ്ഞപ്പോള്‍ വീണ്ടും സിനിമ ചെയ്യാമോ എന്ന് ചോദിച്ചു. സ്‌ക്രിപ്റ്റ് വേണമെന്ന് ഞാനും ആവര്‍ത്തിച്ചു. അയാള്‍ എഴുന്നേറ്റു. എനിക്ക് വാതില്‍ കാണിച്ചു തന്നു. എന്റെ പിന്നാലെ കാര്‍ വരെ വന്നു. ചെവിയില്‍, നീയുമായി രണ്ട് സിനിമകളുടെ ഡീല്‍ ആയിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത് എന്ന് അയാള്‍ എന്റെ ചെവിയില്‍ പറഞ്ഞു'' രാജീവ് പറയുന്നു.

നീ എവിടെ എത്തുമെന്ന് നോക്കാം എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തിതായും രാജീവ് പറയുന്നത്. ഇതിന് ശേഷമാണ് രാജീവിനെ തേടി ആമിര്‍ എന്ന സിനിമയെത്തുന്നത്. ചിത്രം മികച്ച വിജയം നേടി. അതേസമയം ആ നിര്‍മ്മാതാവിനെ താന്‍ തന്റെ സിനിമയുടെ പ്രീമിയറിന് ക്ഷണിച്ചിരുന്നതായും രാജീവ് പറയുന്നുണ്ട്.

Rajeev Khandelwal

''അതൊരു നൂറ് കോടി സിനിമയായിരുന്നില്ല. കൊച്ചു സിനിമയായിരുന്നു. എങ്കിലും നിങ്ങള്‍ വരണമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ വന്നില്ല'' എന്നും രാജീവ് പറയുന്നു. അതേസമയം ആ നിര്‍മ്മാതാവ് ഇപ്പോള്‍ തന്റെ പഴയൊരു പ്രൊജക്ട് സിനിമയാക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ അയാള്‍ അത്ര സജീവമല്ലെന്നും രാജീവ് പറയുന്നുണ്ട്. രാജീവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആരായിരിക്കും ആ വലിയ നിര്‍മ്മാതാവ് എന്ന അന്വേഷണത്തിലാണ് ആരാധകര്‍.

ടെലിവിഷനിലൂടെയാണ് രാജീവ് കരിയര്‍ ആരംഭിക്കുന്നത്. ഫില്‍മി ചക്കര്‍ എന്ന ഷോയിലൂടെയാണ് കയ്യടി നേടുന്നത്. പിന്നീട് കഹീന്‍ തോ ഹോഗ, സുന്‍ ലേന. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ഷോകളില്‍ അഭിനയിച്ചു. 2008 ലാണ് ആമിര്‍ എന്ന സിനിമയുടെ ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമ മികച്ച വിജയമായി മാറി. തുടര്‍ന്ന് ഷെയ്ത്താന്‍, സൗണ്ട് ട്രാക്ക്, ടേബിള്‍ നമ്പര്‍ 21, സമ്രാട്ട് ആന്റ് കോ തുടങ്ങിയ സിനിമകളിലും നിരവധി വെബ് സീരീസുകളിലും രാജീവ് അഭിനയിച്ചിട്ടുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X