പുതുമുഖത്തിനൊപ്പം അഭിനയിക്കില്ലെന്ന് പ്രിയങ്ക; നടി അവസരം ഇല്ലാതാക്കിയെന്ന് നടന്‍; ഇത്ര ചീപ്പോ പ്രിയങ്ക?

2008 ല്‍ പുറത്തിറങ്ങിയ, മഹേഷ് ഭട്ട് സംവിധാനം ചെയ്ത 1920 എന്ന സിനിമയിലൂടെ അരങ്ങേറിയ നടനാണ് രജ്‌നീഷ് ദുഗ്ഗല്‍. മോഡലിംഗിലൂടെയാണ് രജ്‌നീഷ് സിനിമയിലെത്തുന്നത്. എന്നാല്‍ അതായിരുന്നില്ല രജ്‌നീഷിന്റെ അരങ്ങേറ്റ സിനിമയാകേണ്ടിയിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് തന്നെ ആ സിനിമ സംഭവിക്കേണ്ടതായിരുന്നു. എന്നാല്‍ സൂപ്പര്‍ നായിക പ്രിയങ്ക ചോപ്ര കാരണം ആ സിനിമ രജ്‌നീഷിന് നഷ്ടമാവുകയായിരുന്നു.

ഇപ്പോഴിതാ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. 2005 ല്‍ പുറത്തിറങ്ങിയ യക്കീന്‍ എന്ന സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെയായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ അതിനായുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യാനും ഒരുങ്ങുകയായിരുന്നു എന്നാണ് താരം പറയുന്നത്.

Priyanka Chopra

''യക്കീനില്‍ ആദ്യം തീരുമാനിച്ചത് എന്നെയായിരുന്നു. ഞാന്‍ സൈന്‍ ചെയ്തതായിരുന്നു. ഞാന്‍ അതിനായി തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. സംവിധാകന്‍ ഗിരീഷ് ധമീജയെ കണ്ടപ്പോള്‍ നിനക്ക് മുംബൈയിലേക്ക് മാറാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ നേരത്തെ തന്നെ മുംബൈയിലേക്ക് മാറാന്‍ തയ്യാറെടുക്കുകയായിരുന്നു. ഗിരീഷ് ജി തന്നെയാണ് എന്നെ പരിശീലിപ്പിച്ചതും. അദ്ദേഹം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചതാണ്''രജ്‌നീഷ് പറയുന്നു.

''മൂന്ന് സിനിമകളുടെ ഡീലിലായിരുന്നു ഞാന്‍ ഒപ്പുവച്ചത്. പ്രിയങ്ക നായികയായ സിനിമയില്‍ എനിക്ക് ഡബിള്‍ റോളായിരുന്നു. എന്നെ അവര്‍ ജൂഹുവിലെ പെന്റ് ഹൗസിലായിരുന്നു താമസിപ്പിച്ചിരുന്നത്. അവര്‍ എനിക്ക് കാറും ഡ്രൈവറേയും തന്നു. ഒരാള്‍ എനിക്ക് ഭക്ഷണം കൊണ്ടു തരുമായിരുന്നു. ഞാന്‍ ക്ലാസിന് പോവലും തയ്യാറെടുക്കലും തുടങ്ങി. രണ്ടരമാസക്കാലം ഞാന്‍ പരിശീലനത്തിലായിരുന്നു. സിനിമയില്‍ ശ്രദ്ധിക്കാനായി ഞാന്‍ വിമല്‍, സിയാറാം തുടങ്ങിയ പരസ്യങ്ങളും ഉപേക്ഷിച്ചിരുന്നു'' താരം പറയുന്നു.

''ഒരു ദിവസം രാത്രി നിര്‍മ്മാതാവ് സുജിത് കുമാര്‍ സിംഗ് എന്ന അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അപ്പോഴേക്കും പ്രിയങ്ക വലിയ താരമായി മാറിയിരുന്നു. അവര്‍ അവള്‍ക്ക് മുഴുവന്‍ പ്രതിഫലവും നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവള്‍ പറയുന്നത് ഞാനൊരു പുതുമുഖത്തിനൊപ്പം അഭിനയിക്കില്ല എന്നാണ്. അവരോട് അവളെ മാറ്റാനാണ് ഞാന്‍ ആദ്യം പറഞ്ഞത്. എനിക്ക് സിനിമയുടെ ബിസിനസ് അക്കാലത്ത് അറിയില്ലായിരുന്നു'' രജ്‌നീഷ് പറയുന്നു.

Priyanka Chopra

പക്ഷെ അവര്‍ക്ക് വേണ്ടത് പ്രിയങ്കയേയായിരുന്നു. ചിലപ്പോള്‍ അവളുടെ മാനേജറോ കൂടെയുള്ളവരോ ആകും അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ കരുതി. ഞാന്‍ അവളെ കുറ്റം പറയില്ല. ഞാനാണ് അഭിനയിക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. പക്ഷെ അവന്‍ ചെയ്യട്ടെ എന്നവള്‍ക്ക് പറയാമായിരുന്നു എന്നും താരം പറയുന്നു. എന്തിരുന്നാലും മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രജനീഷിന് അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചു. എന്നാല്‍ ബോളിവുഡില്‍ താരമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

അതേസമയം അന്നത്തേതിലും വലിയ താരമാണ് പ്രിയങ്ക ചോപ്ര ഇന്ന്. ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നില്‍ക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള, ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര ഇന്ന്. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും പ്രിയങ്ക ചോപ്ര കയ്യടി നേടാറുണ്ട്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X