ദീപികയുമായുള്ള ഇന്റിമേറ്റ് സീനായിരുന്നു അത്; പെട്ടെന്ന് പേടിച്ചു പോയി: നടൻ സിദ്ധന്ദ് ചതുർവേദി പറയുന്നു
ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടനാണ് സിദ്ധന്ദ് ചതുർവേദി. ഗഹറിയാൻ എന്ന സിനിമയിൽ ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ അഭിനേതാവ് കൂടിയാണ് സിദ്ധന്ദ്. ശകുൻ ബാത്ര സംവിധാനം ചെയ്ത ഗഹറിയാനിൽ അഭിനയിക്കാൻ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ താൻ നേരിട്ടിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിനിടെ സിദ്ധന്ദ് ചതുർവേദി പറഞ്ഞിട്ടുണ്ട്.
"ഗഹറിയാൻ സിനിമയിൽ അഭിനയിക്കുമ്പോൾ ആദ്യം നേരിട്ട പ്രതിസന്ധി ദീപിക പദുക്കോണുമായുള്ള ഇന്റിമേറ്റ് സീൻസ് ആയിരുന്നു. വല്ലാത്തൊരു പാനിക്ക് മൊമന്റ് ആയിരുന്നു അത്. എന്റെ പിതാവും ചിത്രത്തിന്റെ നിർമ്മാതാവ് കരൺ ജോഹറും മാറി മാറി എന്നെ പ്രോത്സാഹിപ്പിച്ചു. ഇത് ഒരു പ്രൊഫഷൻ ആണെന്നും വേറെ ഇമോഷണലി ഇതിനെ സമീപിക്കേണ്ട എന്നും ഇരുവരും ഉപദേശിച്ചു. അച്ഛൻ പറഞ്ഞു ഇത് നിനക്ക് ലഭിച്ച നല്ലൊരു അവസരമാണ്. അത് നല്ല രീതിയിൽ ഉപയോഗിക്കുക എന്ന്. "

"നിനക്ക് നല്ലൊരു നടനാവണമെങ്കിൽ ഈ സിനിമ എന്തായാലും ചെയ്യണം. കാര്യങ്ങൾ കൂടുതൽ കുഴപ്പിക്കാതെ ഇരിക്കുക. നിനക്ക് മികച്ച ഒരു അഭിനേതാവാകണമെങ്കിൽ കാര്യങ്ങളെ കൃത്യമായി മനസിലാക്കുക. ഇത് നിന്റെ ജോലിയാണ്. കൂടെയുള്ളത് ദീപികയാണ്. മറ്റൊന്നും ചിന്തക്കണ്ട. നീ ഇത് ചെയ്യണം. അച്ഛൻ പറഞ്ഞു."
സിദ്ധന്ദ് പൊതുവേ ഒരു ചമ്മലും നാണവും ഉള്ള ആളായിരുന്നു. അതിനാൽ തന്നെ ഇത്തരത്തിലൊരു കാര്യം ജീവിതത്തിൽ ഇതുവരെ സിദ്ധന്ദ് അനുഭവിച്ചിട്ടില്ല. മാത്രമല്ല കൂടെയുള്ളത് തന്റെ സുഹൃത്തായ രൺവീർ സിംഗിന്റെ ഭാര്യയും. ആകെ നിശ്ചലമായ അവസ്ഥയുണ്ടായെന്ന് സിദ്ധന്ദ് പറഞ്ഞു. അങ്ങനെ ഒരു ദിവസം കരൺ ജോഹർ ഇതിനെ പറ്റി സിദ്ധന്ദിനോട് ചോദിച്ചു. അങ്ങനെ തന്റെ പ്രശ്നങ്ങൾ കരണിനോട് സിദ്ധന്ദ് പറഞ്ഞു. സിദ്ധന്ദിന്റെ പിതാവ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് കരൺ ജോഹറും അയാളോട് പറഞ്ഞത്.
"അങ്ങനെ അവസാനം സിനിമ ചെയ്തു. ആ സീൻ ചെയ്യുമ്പോൾ എല്ലാവരുടേയും പിന്തുണയുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്തു കുടുംബത്തോടൊപ്പമാണ് സിദ്ധന്ദ് സിനിമ കാണാൻ പോയത്. എന്നാൽ അൽപം മാറിയിരുന്നാണ് സിദ്ധന്ദ് സിനിമ കണ്ടത്. ആ സീൻ എത്തിയപ്പോൾ തല താഴ്ത്തിയിരുന്നായിരുന്നു താൻ സിനിമ കണ്ടതെന്ന് സിദ്ധന്ദ് പറഞ്ഞു."

"സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു എന്ന്. അച്ഛൻ പറഞ്ഞു നിന്റെ പ്രകടനം വളരെ നന്നായിരുന്നു. എനിക്ക് സിനിമ മുഴുവൻ ഇഷ്ടമായെന്ന് പറഞ്ഞു. കുടുംബത്തിലെ എല്ലാവരും സിനിമ കണ്ട് ഇഷ്ടമായെന്ന് പറഞ്ഞു. ശരിക്കും വളരെ മനോഹരമായാണ് ആ ഇന്റിമേറ്റ് സീൻ എടുത്തത്. എനിക്കതിലേക്ക് എത്താൻ കുറച്ചതികം സമയം എടുക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ ആ ഭയം മാറിവരുന്നു." സിദ്ധാന്ദ് വിശദീകരിച്ചു.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് സിദ്ധന്ദ് ചതുർവേദിയും ദീപിക പദുക്കോണുമാണ്. അനന്യ പാണ്ഡെ ധൈര്യ കർവ, നസറുദ്ദീൻ ഷാ എന്നിവരും മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications