നടന്മാര്‍ ഭാര്യമാരെ ഒളിപ്പിച്ചു വെക്കും! ആമിര്‍ ഖാനും അങ്ങനെ ചെയ്തിട്ടുണ്ട്; തുറന്നടിച്ച് ഷാരൂഖ് ഖാന്‍

എല്ലാ അര്‍ത്ഥത്തിലും ബോളിവുഡിന്റെ രാജാവ് തന്നെയാണ് ഷാരൂഖ് ഖാന്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് കോടിക്കണക്കിന് ആരാധകരെ നേടിയ ഷാരൂഖ് ഖാന്‍ ഓഫ് സ്‌ക്രീനിലും പകരം വെക്കാനില്ലാത്ത താരമാണ്. ഏത് സദസിനേയും കയ്യിലെടുക്കാന്‍ സാധിക്കുന്ന, അഭിമുഖങ്ങള്‍ അവിസ്മരണീയമാക്കുന്ന ഷാരൂഖ് ഖാന്റെ കരിഷ്മ ഒന്ന് വേറെ തന്നെയാണ്. 1992 ല്‍ ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു ഷാരൂഖ് ഖാന്റെ ബോളിവുഡ് ജീവിതം ആരംഭിക്കുന്നത്.

സീരിയലുകളില്‍ നിന്നാണ് ഷാരൂഖ് ഖാന്‍ സിനിമയിലെത്തുന്നത്. ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് ഷാരൂഖ് ഖാന്‍ ഇന്നത്തെ കിങ് ഖാനിലേക്ക് വളരുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ച താരമാണ് ഷാരൂഖ് ഖാന്‍. അതേസമയം സിനിമയിലെത്തും മുമ്പേ വിവാഹം കഴിക്കുന്നതിനെ തന്നെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നാണ് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ നടത്തിയ വെളിപ്പെടുത്തല്‍.

Shahrukh Khan

''ഞാന്‍ വിവാഹം കഴിക്കുന്നത് 26-ാം വയസിലാണ്. ഞാന്‍ സിനിമയിലെത്തിയ വര്‍ഷം തന്നെയാണ് വിവാഹം കഴിക്കുന്നതും. കല്യാണം കഴിച്ചാല്‍ താരമാകാന്‍ പറ്റില്ലെന്ന് എല്ലാവരും പറഞ്ഞു. എല്ലാ നടന്മാരും അവരുടെ ഭാര്യമാരെ ഒളിപ്പിച്ച് വെക്കും. ആമിര്‍ ചെയ്തത് പോലെ. അന്ന് എല്ലാവരും അങ്ങനെയാണ് ചെയ്തത്. പക്ഷെ ഞാന്‍ പറഞ്ഞത്, സോറി ഞാന്‍ അവളെ കല്യാണം കഴിക്കും. എന്റെ അഭിനയും എന്റെ കല്യാണവും തമ്മിലൊന്നുമില്ല. അത് തീര്‍ത്തും ബാലിശമായ ചിന്തയാണ് എന്നാണ്'' ഷാരൂഖ് ഖാന്‍ പറയുന്നു.

ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ ആമിര്‍ ഖാന്‍ താന്‍ വിവാഹിതനാണെന്ന കാര്യ ഏറെക്കാലം മറച്ചുവച്ചിരുന്നു. മറ്റൊരു സൂപ്പര്‍ താരം സണ്ണി ഡിയോളും വിവാഹം മറച്ചുവച്ച താരമാണ്. പിന്നീടൊരു മാസിക വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് ഇക്കാര്യം ലോകം അറിയുന്നത്. ഈ സമയത്ത് സണ്ണി മറ്റൊരു നടിയുമായി പ്രണയത്തിലാവുക വരെ ചെയ്തിരുന്നു. അക്കാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച സംഭവമായിരുന്നു സണ്ണിയുടെ രഹസ്യവിവാഹം.

Shahrukh Khan

''വിവാഹം കഴിക്കുക രസകരമായ കാര്യമാണ്. നിങ്ങള്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്ന 25000 പേരുടെ മുന്നില്‍ നിന്നും നിങ്ങളുടെ ഭാര്യയുടെ അടുത്തേക്ക് തിരികെ വരിക എന്നത് നല്ലൊരു ഫീലാണ്'' എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. ഷാരൂഖ് ഖാന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഷാരൂഖ് ഖാന്‍ ജീവിതം ഒരു സിനിമയ്ക്കുള്ള വകുപ്പുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ ഈ കൊല്ലം ബോക്‌സ് ഓഫീസിലേക്ക് തിരികെ വന്നത്. പഠാനിലൂടെയായിരുന്നു ഷാരൂഖിന്റെ തിരിച്ചുവരവ്. ചിത്രം വന്‍ വിജയമായി മാറുകയും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയും ചെയ്തു. ജവാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയാകുമ്പോള്‍ വിജയ് സേതുപതി വില്ലനാകുന്നു. പിന്നാലെ രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന ഡങ്കി എന്ന ചിത്രവും അണിയറയിലുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X