അയാളുടെ ആവശ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി; പറ്റില്ലെന്ന് പറഞ്ഞതിന് ആ പടത്തിൽ നിന്നും ഒഴിവാക്കി: അദിതി ഗോവിത്രികർ

സിനിമാ മേഖലയിൽ നിന്നുണ്ടായിട്ടുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നിരവധി താരങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി നിലനിൽക്കുന്നതാണ് ഇത്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാർക്ക് പലർക്കും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. മീടൂ മൂവ്മെന്റിന് പിന്നാലെയാണ് പലരും തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയാൻ തുടങ്ങിയത്. ഇന്നും അത് തുടരുകയാണ്.

സിനിമയിൽ അവസരത്തിനായി തങ്ങൾക്കൊപ്പം കിടക്ക പങ്കിടാൻ ക്ഷണിച്ച നിരവധി അഭിനേതാക്കളെയും സംവിധായകരെയും നിർമ്മാതാക്കളെയും പലരും ഇതിനകം തുറന്നുകാട്ടിയിട്ടുണ്ട്. ബോളിവുഡിൽ നിന്ന് നടന്മാർ അടക്കം ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ, തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടിയും സൂപ്പർ മോഡലുമായ അദിതി ഗോവിത്രികർ. അടുത്തിടെ സിദ്ധാർഥ് കാണാനുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് അദിതി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.

Aditi Govitrikar

'ഞാൻ ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരിക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു. ആ സമയത്ത് ഒരു മനുഷ്യന്റെ പെരുമാറ്റം വളരെ വിചിത്രമായി തോന്നി. എന്നാൽ ആ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. അയാൾ എന്നോട് എന്തോ ചോദിച്ചു. അയാളോട് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ ചിരിച്ചുകൊണ്ട് മൈൻഡ് ചെയ്യാതെ നടന്നുനീങ്ങി. നിങ്ങൾ മണ്ടനാണോ എന്നും ചോദിച്ചു,'

'അത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ എന്നോട് ഷൂട്ടിംഗ് മതിയാക്കി, പാക്ക് ചെയ്ത് മുംബൈയിലേക്ക് പൊക്കോളാൻ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കാരണം, അയാൾ അങ്ങനെയുള്ള ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. മുംബൈയിൽ വന്ന ശേഷം അയാൾ എന്നെ മീറ്റിംഗിന് വിളിച്ചു. ഷൂട്ടിംഗ് തീരാൻ മൂന്ന് നാല് ദിവസം മാത്രമേയുള്ളൂ. അന്ന് തനിക്ക് വേണ്ടത് എന്താണെന്ന് അയാൾ നേരിട്ട് പറഞ്ഞു,'

'കിടക്ക പങ്കിടണമെന്ന അയാളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അന്ന് പറഞ്ഞതിന്റെ അർത്ഥമൊക്കെ എനിക്ക് അന്ന് മനസിലായി. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നിൽക്കാൻ എനിക്ക് കഴിയില്ല, അത്തരത്തിൽ സഹകരിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു. അയാൾ എന്നെ ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി,' അദിതി പറഞ്ഞു.

Aditi Govitrikar

എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായ ശേഷം അത് വേണ്ടെന്ന് വെച്ച് മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തിയ താരമാണ് ഗോവിത്രികർ. 1999ൽ പവൻ കല്യാൺ നായകനായ തുമ്മുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അദിതിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് 2001ൽ മിസ് വേൾഡ് പട്ടം നേടിയ ശേഷമാണ് നടി ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. സഞ്ജയ് കപൂർ നായകനായ സോച് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി അവസരങ്ങളാണ് അദിതിയെ തേടിയെത്തിയത്.

അതിനിടെ ധാരാളം പരസ്യ ചിത്രങ്ങളിലും അദിതി അഭിനയിച്ചിരുന്നു. പോണ്ട്‌സ്, കൊക്കകോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഹൃത്വിക് റോഷനടക്കമുള്ള താരങ്ങൾക്കൊപ്പം അദിതി അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മിസ് മാച്ച്ഡ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അദിതി അഭിനയിച്ചത്. 2021ൽ പുറത്തിറങ്ങിയ കോയി ജാനേ നാ ആണ് അദിതി അവസാനം അഭിനയിച്ച സിനിമ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X