'ആരാധ്യയെ നോക്കാൻ ഞാൻ മതി', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ
ബോളിവുഡിലെ ഏറ്റവും നല്ല അമ്മമാരിൽ ഒരാളാണ് ഐശ്വര്യ റായ് അത്രയേറെ ശ്രദ്ധ പുലർത്തിയാണ് തന്റെ ഏക മകൾ ആരാധ്യയെ ഐശ്വര്യ വളർത്തുന്നത്. മകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി കൂടിയാണ് ഐശ്വര്യ. നാൽപത്തിയെട്ടിന്റെ നിറവിലാണ് മുൻ ലോകസുന്ദരിയും ഇന്ത്യൻ സിനിമയുടെ സൗന്ദര്യ റാണിയുമായ ഐശ്വര്യ റായ് ബച്ചൻ. തന്റെ യാത്രകളിൽ പോലും മകളെ ഉൾപ്പെടുത്തുന്ന നടിയാണ് ഐശ്വര്യ. പലരും മക്കളെ ജോലിക്കാരെ ഏൽപ്പിച്ച് ഷൂട്ടിങിനും ചടങ്ങുകൾക്കും പോകുമ്പോൾ ഐശ്വര്യ പക്ഷെ മകളേയും ഒപ്പം ചേർത്താണ് യാത്രകൾ നടത്തുന്നത്.
Also Read: സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഡീലിറ്റ് ചെയ്ത് രാജ് കുന്ദ്ര
ആരാധ്യ പിറന്ന ശേഷം മകളെ വളർത്തുന്നതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. മക്കളെ പരിപാലിക്കുന്നതിന് തനിക്ക് മറ്റാരുടേയും സഹായം തേടേണ്ടി വന്നിട്ടില്ലെന്നും അത്തരമൊരു സാഹചര്യം തനിക്കുണ്ടാകരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നുമാണ് ഐശ്വര്യ പറയുന്നത്. ഒരു വയസായ സ്ത്രീയുടെ സഹായം മാത്രമാണ് വല്ലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഐശ്വര്യ പറയുന്നു.
Also Read: നടിയാണെന്നതിനാൽ തെറ്റുകാരിയായി, മനോധൈര്യം പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്-ജ്യോതിർമയി

താരത്തിന്റെ നാൽപത്തിയെട്ടാം പിറന്നാൾ ദിനത്തിലാണ് 2018ൽ അമ്മയായുള്ള തന്റെ ജീവിതത്തെ കുറിച്ച് ഐശ്വര്യ തുറന്ന് സംസാരിച്ചത്. സെലിബ്രിറ്റികളുടെ ഫോട്ടോകൾക്ക് താഴെ 'മക്കളെ വളർത്തുന്നതിന് അടക്കം സഹായത്തിന് വലിയൊരു സൈന്യം തന്നെയുള്ളവരാണിവർ' എന്ന കമന്റുകൾ വായിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തനിക്ക് ആരുടേയും സഹായമില്ലാതെ മകളെ വളർത്തണമെന്ന നിർബന്ധം ഉണ്ടായിരുന്നുവെന്നുമാണ് ഐശ്വര്യ പറയുന്നത്. 'ഞാൻ എന്റെ മുഴുവൻ സമയവും ആരാധ്യയ്ക്ക് വേണ്ടിയും ആരാധ്യയോടൊപ്പവുമാണ് ചിലവഴിക്കുന്നത്. കൂടാതെ വയസായ ഒരു സത്രീ വല്ലാപ്പോഴും അത്യാവശ്യഘട്ടങ്ങളിൽ സഹായത്തിന് എത്തുമായിരുന്നു. സെലിബ്രിറ്റികളുടെ ഫോട്ടോകൾക്ക് താഴെ 'മക്കളെ വളർത്തുന്നതിന് അടക്കം സഹായത്തിന് വലിയൊരു സൈന്യം തന്നെയുള്ളവരാണിവർ' എന്ന കമന്റുകൾ നിരവധി ഞാൻ വായിച്ചിട്ടുണ്ട്. അങ്ങനൊരു ആരോപണം തന്നെ കുറിച്ച് ഉണ്ടാകരുത് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് മകളെ പരിപാലിക്കാനുള്ള പൂർണ ഉത്തരവാദിത്വം ഞാൻ തന്നെ ചെയ്യുന്നത്. അതുകൊണ്ട് ജീവിതം എപ്പോഴും തിരക്കിലാണെന്ന തോന്നലുമുണ്ട്. വീട്ടമ്മമാർ ഒഴിവില്ലാതെ വീടിന് വേണ്ടി അധ്വാനിക്കുന്നത് കാണുമ്പോൾ എനിക്ക് എപ്പോഴും അവരോട് അതിയായ ബഹുമാനം തോന്നാറുണ്ട്' ഐശ്വര്യ റായ് പറയുന്നു.

എല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും മകളെ പഠിപ്പിക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു. 'ഞാൻ മനസിന്റെ അവസ്ഥയിൽ ഉറച്ച് വിശ്വസിക്കുന്ന ആളാണ്. നമ്മുടെ തല എല്ലാ ദിവസവും എല്ലാവർക്കും മുമ്പിൽ ഉയർന്ന തലത്തിൽ നിലനിർത്താനുള്ള മാർഗം മനസിന് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നതാണ്. അത് ഞാൻ ആരാധ്യയോട് പറഞ്ഞ് കൊടുക്കാറുണ്ട്. ബി പോസിറ്റീവ് എന്നത് ഒരു രക്തഗ്രൂപ്പ് മാത്രമല്ലെന്നും ജീവിതത്തിലെ എല്ലാം ഒരു സമയങ്ങളിലും എപ്പോളും ബി പോസിറ്റീവ് എന്ന ചിന്തയുണ്ടാകണമെന്നും പറയാറുണ്ട്. ഈ നിമിഷത്തിൽ ജീവിതം അനുഭവിച്ചറിയുകയെന്നും നിങ്ങളുടെ അനുഭവത്തോടൊപ്പം നിങ്ങൾ ജീവിക്കേണ്ടിവരുംമെന്നും ആരാധ്യയ്ക്ക് പറഞ്ഞ് നൽകാറുണ്ടെന്നും' ഐശ്വര്യ റായ് പറഞ്ഞു.
Recommended Video

2011ൽ ആണ് ഐശ്വര്യ റായ്ക്കും ഭർത്താവും നടനുമായ അഭിഷേക് ബച്ചനും ആരാധ്യ പിറന്നത്. മകളുടെ പിറവിക്ക് ശേഷം അഞ്ച് വർഷത്തോളം മകൾക്കും കുടുംബത്തിനും വേണ്ടി ഐശ്വര്യ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് 2015ൽ ജെസ്ബ എന്ന ചിത്രത്തിലൂടെയാണ് സിനിമകളിൽ ഐശ്വര്യ വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഇപ്പോൾ ഐശ്വര്യ മണിരത്നം സിനിമ പൊന്നിയൻ സെൽവന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.


Click it and Unblock the Notifications











