നടിയാണെന്നതിനാൽ തെറ്റുകാരിയായി, മനോധൈര്യം പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്-ജ്യോതിർമയി

എന്റെ വീട് അപ്പൂന്റേം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ജ്യോതിർമയി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ജ്യോതിര്‍മയി. 2013ന് ശേഷം ജ്യോതിര്‍മയി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2015ൽ ആണ്സം. ടവിധായകൻ അമൽ നീരദിനെ നടി വിവാഹം ചെയ്തത്.

Also Read: പ്രണയ സാഫല്യം, നടി റെബേക്കയും ശ്രീജിത്ത് വിജയിയും വിവാഹിതരായി

എല്ലാവരും തിരിച്ച് വരവ് ആ​ഗ്രഹിക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ജ്യോതിർമയി. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ ജ്യോതിർമയി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2000ൽ ആയിരുന്നു കരിയറിന്റെ തുടക്കം. ഇഷ്ടം എന്ന സിനിമയിൽ നവ്യാ നായരുടെ കൂട്ടുകാരിയുടെ വേഷത്തിലാണ് ജ്യോതിർമയി എത്തിയത്. അന്ന് മുതലാണ് ഈ നടിയെ ആസ്വാദകർ ശ്രദ്ധിച്ച് തുടങ്ങിയത്. നടി എന്നതിലുപരി മോഡലും നർത്തകിയുമെല്ലാമാണ് ജ്യോതിർമയി.

Also Read: പ്രേക്ഷകർ നെഞ്ചിലേറ്റിയ 'സാന്ത്വനം' മുന്നൂറിന്റെ നിറവിൽ

മീശമാധവനിലൂടെ ശ്രദ്ധിക്കപ്പെട്ടു

പിന്നീട് ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രത്തെ ജ്യോതിർമയി അവതരിപ്പിച്ചത് ദിലീപിന്റെ മീശമാധവൻ എന്ന സിനിമയിലായിരുന്നു. കുറച്ച് ഭാ​ഗങ്ങളിൽ മാത്രമെ താരം ഉണ്ടായിരുന്നുള്ളുവെങ്കിലും ചിങ്ങമാസം അടക്കമുള്ള സിനിമയിലെ രണ്ട് ഹിറ്റ് പാട്ടുകൾക്ക് ചുവടുവെക്കാൻ സാധിച്ചതോടെ ശ്രദ്ധനേടാനായി. നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായിരുന്നു ചിത്രത്തിൽ ജ്യോതിർമയി. പിന്നീട് നന്ദനം, കല്യാണരാമൻ തുടങ്ങിയ സിനിമകളിലും ജ്യോതിർമയി പ്രത്യക്ഷപ്പെട്ടു. 2003ൽ നാല് സിനിമകളാണ് ജ്യോതിർമയിയുടേതായി റിലീസിനെത്തിയത്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ ജയറാമിന്റെ നായികയായിരുന്നു. നിരൂപക പ്രശംസ നേടിയ സിനിമ കൂടിയായിരുന്നു അത്.

2003ന് ശേഷം നിരവധി സിനിമകളിൽ നായിക

പിന്നീട് 2003ൽ ഇറങ്ങിയ ജ്യോതിർമയി സിനിമകൾ പട്ടാളം, ഹരിഹരൻപിള്ള ഹാപ്പിയാണ് എന്നിവയാണ് രണ്ടിലും നായികയായിരുന്നു ജ്യോതിർമയി. കഥാവശേശൻ, ആലിസ് ഇൻ വണ്ടർലാന്റ്, മൂന്നാമതൊരാൾ, ബഡാദോസ്ത്, പകൽ, ആകാശം, കേരള കഫേ, ജനകൻ എന്നിവയാണ് ജ്യോതിർമയിയുടെ മറ്റ് പ്രധാന സിനിമകൾ. 2004ൽ ആയിരുന്നു ജ്യോതിർമയിയുടെ ആദ്യ വിവാഹം. പിന്നീട് പലവിധ പ്രശ്നങ്ങളാൽ 2011ൽ വിവാഹമോചിതയായി. ശേഷം 2015ൽ ഒട്ടനവധി ഹിറ്റ് സിനിമകൾ സമ്മിനിച്ചിട്ടുള്ള സംവി​ധായകൻ അമൽ നീരദിനെ ജ്യോതിർമയി വിവാഹം ചെയ്തു. സമൂഹമാധ്യമങ്ങളിൽ നിന്നടക്കം വിട്ടുനിൽ‍ക്കുന്ന ജ്യോതിർമയി നൽകിയ പഴയൊരു അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

വിവാഹജീവിതം

സിനിമാ ജീവിതത്തിലും വിവാഹ ജീവിതത്തിലും താൻ നേരിടേണ്ടി വന്ന അവസ്ഥകളെ കുറിച്ചും അമൽ നീരദുമായുള്ള പ്രണയത്തെ കുറിച്ചുമെല്ലാമാണ് ജ്യോതിർമയി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർപ്പുള്ള വ്യക്തിയല്ല അമൽ നീരദെന്നും നല്ലൊരു കഥാപാത്രം ലഭിക്കുമ്പോൾ സിനിമ ചെയ്യാമെന്നാണ് താൻ ചിന്തിച്ചിരിക്കുന്നത് എന്നുമാണ് ജ്യോതിർമയി അഭിമുഖത്തിൽ പറഞ്ഞത്. 'അഭിനയിക്കാൻ അമൽ എന്നോട് പറയും. എന്നാൽ വെറുതെ ഒരു ജോലി ചെയ്യുന്നു എന്ന നിലയിൽ ആയപ്പോൾ ഒരു ചെറിയ ഇടവേള എടുത്തു എന്നേ ഉള്ളൂ. നല്ല ഒരു പ്രോജക്റ്റ് വന്നാൽ ഉറപ്പായും അഭിനയിക്കും. ഇപ്പോൾ എഴുതാൻ മോഹമുണ്ട്. കാലങ്ങൾ കഴിയും തോറും നമ്മുടെ മോഹങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകാം. പതുക്കെ വളർന്ന് വന്ന ഗാഢമായ ഒരു സൗഹൃദമാണ് അമലിന് എനിക്കും ഇടയിലുണ്ടായിരുന്നത്. ഒരു പ്രണയ നിമിഷം എന്നത് ഓർത്തെടുത്ത് പറയാൻ സാധിക്കില്ല. സൗഹൃദം ​ഗാഢമായപ്പോഴാണ് എന്തുകൊണ്ട് ഞങ്ങൾക്ക് ഒരു ജീവിതം ഒരുമിച്ച് ആരംഭിച്ച് കൂടാ എന്ന ചിന്ത വരുന്നത്. അമൽ റിസർവ്ഡ് ആണ്. അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാൻ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇഷ്ടങ്ങൾ തന്നെ ഒന്നാണ്' ജ്യോതിർമയി പറയുന്നു.

Recommended Video

ജോജുവിനെ പിന്തുണച്ച് കട്ടക്കലിപ്പിൽ ഒമർ ലുലു...മന്ത്രിമാരുടെ നേരെ പോയി ചെയ്യ് | FilmiBeat Malayalam
അമൽ നീരദുമായുള്ള ദാമ്പത്യം

പല വിഷമഘട്ടങ്ങളിലും നടിയായതിന്റെ പേരിൽ കുറ്റം ചെയ്യാതിരുന്നിട്ട് പോലും ആളുകൾക്ക് മുമ്പിൽ കുറ്റക്കാരിയാക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാ മനോധൈര്യവും ബോൾഡ്നെസും ഉണ്ടായിട്ടും പലപ്പോഴും കുറ്റപ്പെടുത്തലുകൾ കൊണ്ട് മനോധൈര്യം കൈവിട്ട് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അമലിനെ ജീവിത പങ്കാളിയാക്കാൻ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് തന്നെ കുറിച്ച് ഓർത്ത് വലിയ സന്തോഷമായിരുന്നുവെന്നും ജ്യോതിർമയി കൂട്ടിച്ചേർക്കുന്നു. കരഞ്ഞ് വിളിച്ച് നടന്നിരുന്നില്ല എങ്കിലും പലപ്പോഴായി നേരിടേണ്ടി വന്ന പ്രതിസന്ധികളാൽ മാനസികമായി തകര്‍ന്നിരുന്നുവെന്നും ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടുമ്പോൾ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമലെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു. അമലിനോടൊപ്പമുള്ള ജീവിതം വളരെ ആസ്വദിക്കാൻ സാധിക്കുന്നുണ്ടെന്നും ഒരു തണൽ മരത്തിന് കീഴിൽ ഇരിക്കുന്നപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നസ്രിയയ്ക്കൊപ്പമുള്ള ജ്യോതിർമയുടെ ചിത്രങ്ങൾ വൈറലായിരുന്നു. നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ജ്യോതിർമയിയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ‌ഷോർട്ട് ഹെയർ സ്റ്റെലിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ നാളുകള്‍ക്ക് മുമ്പ് ജ്യോതിര്‍മയിയുടെ തല മൊട്ടയടിച്ച ചിത്രങ്ങളും വൈറലായിരുന്നു.

More from Filmibeat

Read more about: jyothirmayi Amal neerad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X