പ്രണയ സാഫല്യം, നടി റെബേക്കയും ശ്രീജിത്ത് വിജയിയും വിവാഹിതരായി
അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം സീരിയൽ-സിനിമാ താരം റെബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയിയും വിവാഹിതരായി. വിവാഹ വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. വെള്ള നിറത്തിലുളള പട്ട് സാരിയും സാരിക്കിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റബേക്കയുടെ വേഷം വെള്ളമുണ്ടും ഷർട്ടുമാണ് ശ്രീജിത്ത് ധരിച്ചത്.
Recommended Video
Also Read: പ്രേക്ഷകർ നെഞ്ചിലേറ്റിയ 'സാന്ത്വനം' മുന്നൂറിന്റെ നിറവിൽ
സ്വകാര്യഹോട്ടലിൽ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിച്ചത്. ശ്രീജിത്ത് റെബേക്കയെ താലി ചാർത്തിയ ശേഷം പരസ്പരം ഇരുവരും തുളസിമാലകൾ അണിയിച്ചു. തുടർന്ന് മുതിർന്നവരുടെ അനുഗ്രങ്ങൾ സ്വീകരിച്ചു. ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also Read: സാറാ അലി ഖാന്റെ ഫോട്ടോയെ ട്രോളി രൺവീർ സിങ്, മറുപടിയുമായി സെയ്ഫിന്റെ സഹോദരി

സലീം കുമാർ, നമിത പ്രമോദ് തുടങ്ങി നിരവധി സിനിമാ താരങ്ങളും മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രമുഖ സീരിയലുകളിലെ ജനപ്രിയ താരങ്ങളായ ബിപിൻ ജോസ്, അൻഷിത തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ ദിവസം ഹൽദി ആഘോഷങ്ങളുടെ വീഡിയോയും റെബേക്ക സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അതിഗംഭീരമായാണ് ഹല്‍ദി ആഘോഷം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാ പുറത്തുവന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെറായിയിലെ ഇന്ദ്രിയ ബീച്ച് റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആഘോഷം.

ഫെബ്രുവരി ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. തൃശൂർ സ്വദേശിനിയാണ് റെബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും നിരവധി ആരാധകരെ റെബേക്ക നേടുകയും ചെയ്തു. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറും കൂടിയാണ് ശ്രീജിത്ത്.

വിവാഹനിശ്ചയവും വളരെ മനോഹരമായിട്ടായിരുന്നു നടത്തിയത്. ചുവന്ന ലഹങ്ക അണിഞ്ഞ് രാജകുമാരിയെപ്പോലെയായിരുന്നു റെബേക്ക വിവാഹ നിശ്ചയത്തിന് എത്തിയത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു വിവാഹ വേഷവും ചടങ്ങുകളും. ഹൽദി ചടങ്ങിനിടെ സിനിമാ സീരിയൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ ആഘോഷങ്ങൽ നടത്തുന്ന റെബേക്കയുടെ വീഡിയോകളും ശ്രദ്ധനേടിയിരുന്നു. പതിവിൽ നിന്നും വിപരീതമായി ഡിജിറ്റൽ വിവാഹ ക്ഷണക്കത്തിലൂടെയാണ് റെബേക്ക തന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അതിഥികളെ ക്ഷണിച്ചത്. വിവാഹവേദിയിലേക്ക് എത്താനുള്ള ഗൂഗിൽ മാപ്പ് അടക്കമുള്ളവ ലഭിക്കുന്ന ഡിജിറ്റൽ വിവാഹ ക്ഷണക്കത്തായിരുന്നു ഇത്.

കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രമാണ് റെബേക്കയെ ശ്രദ്ധേയയാക്കിയത്. അത്രത്തോളം റെബേക്കയുടെ കാവ്യയും ശ്രീറാം ചന്ദ്രൻ അവതരിപ്പിച്ച ജീവയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കസ്തൂരിമാൻ. സമൂഹമാധ്യമങ്ങളിൽ റെബേക്കയ്ക്ക് ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം കസ്തൂരിമാനിൽ അവതരിപ്പിച്ചത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് കസ്തൂരിമാൻ സീരിയൽ പറഞ്ഞത്.

കുട്ടിക്കാലം മുതൽ റെബേക്ക മിനി സ്ക്രീനിന്റെ ഭാഗമാണ് റെബേക്ക. കുഞ്ഞിക്കൂനനിലൂടെയാണ് ബാലതാരമായി മിനി സ്ക്രീനിലെത്തിയത്. പിന്നീട് മിഴിരണ്ടിലും, സ്നേഹക്കൂട് തുടങ്ങിയ ടെലിഷിവഷൻ പരിപാടികളുടേയും ഭാഗമായി. റബേക്കയുടെ ആദ്യ നായികവേഷമായിരുന്നു കസ്തൂരിമാനിലേത്. സുരഭി ലക്ഷ്മിക്കൊപ്പം റബേക്ക അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ ചാരുവെന്ന പെൺകുട്ടിയുടെ വേഷമാണ് റെബേക്ക അവതരിപ്പിച്ചത്. സുരഭിയെ ദേശീയ അവാർഡിന് അവർഹയാക്കിയ സിനിമ കൂടിയായിരുന്നു മിന്നാമിനുങ്ങ്.


Click it and Unblock the Notifications











