twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകർ നെഞ്ചിലേറ്റിയ 'സാന്ത്വനം' മുന്നൂറിന്റെ നിറവിൽ

    |

    മലയാളം ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സമ്പാദിച്ച സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്റ്റംബർ 21 മുതലാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. മലയാളം സീരിയലുകളുടെ റേറ്റിങ് ചാർട്ടിൽ മുന്നിൽ തന്നെയാണ് സാന്ത്വനത്തിന്റെ സ്ഥാനം. സാധാരണ കണ്ടുമടുത്ത കണ്ണീർ സീരിയലുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് എന്നതാണ് സാന്തവനത്തിന്റെ കഥാതന്തു എന്നത് തന്നെയാണ് സീരിയലിനെ കൂടുതൽ ജനപ്രിയമാക്കുന്നതും. മുതിർന്ന സീരിയൽ താരങ്ങൾക്കൊപ്പം ഒരു കൂട്ടം യുവതാരങ്ങളും സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്.

    Also Read: റബേക്ക സന്തോഷ് വിവാഹിതയാകുന്നു, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി താരം

    പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയൽ മൂന്നിറിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും അണിയറപ്രവർത്തകരും അഭിനേതാക്കളും. മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ടിട്ടും സീരിയലിന്റെ പ്രേക്ഷക പ്രീതിയിൽ ഇന്നേവരെ ഇടിവുണ്ടായിട്ടില്ല. ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ സഞ്ചരിക്കുന്നത്. തമിഴിൽ സംപ്രേഷണം ചെയ്ത് വിജയം നേടിയ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

    Also Read: സാറാ അലി ഖാന്റെ ഫോട്ടോയെ ട്രോളി രൺവീർ സിങ്, മറുപടിയുമായി സെയ്ഫിന്റെ സഹോദരി

    സാന്ത്വനം കുടുംബം

    കൃഷ്ണൻ-ലക്ഷ്മി ദമ്പതികൾക്ക് നാല് ആൺ മക്കളാണുള്ളത്. ഇവരുടെ ഉപജീവനമാർ​ഗം കൃഷ്ണ സ്റ്റോഴ്സ് എന്ന ഇവരുടെ സ്ഥാപനമാണ്. ദമ്പതികളുടെ മൂത്തമകൻ ബാലനും ഭാര്യ ശ്രീദേവിയുമാണ് വീട്ടിലെ കാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളും നോക്കിനടത്തുന്നത്. ബാലന്റെ സഹോദരങ്ങളായ ഹരിയും ശിവനും കണ്ണനും ബാലന് സഹായവുമായി ഉണ്ട്. ഹരിയുടേത് പ്രണയവിവാഹമായിരുന്നു. കോളജിൽ പരിചയപ്പെട്ട അപർണ്ണയെയാണ് ഹരി വിവാഹം ചെയ്തത്. അപർണ്ണയുടെ അച്ഛൻ തമ്പിയുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം നടന്നത്. ഹരി പ്രണയിച്ച് വിവാഹം ചെയ്തതോടെ ഹരിക്ക് വേണ്ടി വീട്ടുകാർ ഉറപ്പിച്ചിരുന്ന പെൺകുട്ടിയെ ശിവനെ വിവാഹം ചെയ്യേണ്ടി വന്നു. ലക്ഷ്മിയുടെ സഹോദരൻ ശങ്കരന്റെ മകൾ അഞ്ജലിയേയാണ് ഇരുവരും വിവാഹം ചെയ്തത്. മനസില്ലാ മനസോടെയായിരുന്നു ഇരുവരുടേയും വിവാഹം.

    ശിവാഞ്ജലി

    വിവാഹശേഷം പരസ്പരം സ്നേഹിക്കാൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. അപർണ്ണ വളരെ ധനികനായ തമ്പിയുടെ മകളായിരുന്നതിനാൽ തന്നെ വളരെ പ്രയാസപ്പെട്ടാണ് സാന്ത്വനം വീട്ടിലെ ജീവിതരീതിയോട് പൊരുത്തപ്പെട്ട് വന്നത്. തുടക്കത്തിൽ ഹരിയും അപർണ്ണയും തമ്മിൽ പണത്തിന്റെ പേരിൽ നിരന്തരം വഴക്കുകൾ ഉണ്ടാകുമായിരുന്നു. തുടക്കത്തിൽ ശിവനും അഞ്ജലിയും ഭാര്യഭാർത്താക്കന്മാരെ പോലെ കഴിയാൻ ആ​ഗ്രഹിച്ചിരുന്നവരല്ല. നിരന്തരമായി പരസ്യമായി പ്രകടിപ്പിക്കാത്ത തരത്തിൽ ഇരുവരും വഴക്കിടുമായിരുന്നു. തീരെ ഒത്തുപോകാൻ സാധിക്കില്ലെന്നാണ് ഇരുവരും വിചാരിച്ചിരുന്നത്. എന്നാൽ പിന്നീട് ഇരുവർക്കും ഇടയിൽ ഉണ്ടായ നിരവധി സംഭവങ്ങൾ പരസ്പരം സ്നേഹിക്കാനും അടുക്കാനും അഞ്ജലിയേയും ശിവനേയും പ്രേരിപ്പിച്ചു.

    ശങ്കരന് സഹായവുമായി ശിവൻ

    ഒരിടയ്ക്ക് ശിവനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം അഞ്ജലി ഏറെനാൾ സാന്ത്വനം വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിൽ പോയി താമസിച്ചിരുന്നു. ശേഷം ബാലന്റെ ഭാര്യ ശ്രീദേവി അടക്കമുള്ളവരുടെ ഇടപെടലുകളിലൂടെയാണ് അഞ്ജലി തിരികെ സാന്ത്വനം വീട്ടിലെത്തിയത്. ഇപ്പോൾ ഇരുവരും തമ്മിൽ ആഴത്തിലുള്ള സ്നേഹമാണ്. അപർണ്ണയെ തനിക്കിഷ്ടമല്ലാത്ത പയ്യനെ കൊണ്ടുകെട്ടിച്ചതിലെ ദേഷ്യം ഇപ്പോഴും തമ്പിയുടെ മനസിലുണ്ട്. അതിനാൽ തന്നെ സാന്ത്വനം കുടുംബത്തിലെ ആളുകളുടെ മനസമാധാനം നശിപ്പിക്കാനുള്ള വഴികൾ തേടുന്ന വ്യക്തി കൂടിയാണ് തമ്പി. അടുത്തിടെ സാന്ത്വനം കുടുംബത്തിന്റെ ബന്ധുവായ ജയന്തിയുടെ കുത്തിതിരുപ്പിന്റെ ഭാ​ഗമായി അ‍ഞ്ജലിയുടെ അച്ഛൻ ശങ്കരനേയും ഭാര്യ സാവിത്രിയേയും അവരുടെ സ്വന്തം വീട്ടിൽ നിന്ന് തമ്പി ഇറക്കിവിട്ടിരുന്നു. കടം വാങ്ങിയ പണം ശങ്കരൻ തിരികെ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു തമ്പിയുടെ ക്രൂരത.

    ജനപ്രിയമായ സാന്ത്വനം

    ശേഷം ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച് ശങ്കരൻ തെരുവിൽ അഭയം കണ്ടെത്തി. എന്നാൽ ശിവൻ താങ്ങായി എത്തിയതോടെ വീടും സ്ഥലവും തിരിച്ചുപിടിക്കാൻ ശങ്കരനും കുടുംബത്തിനും സാധിച്ചു. ശിവൻ ലോണെടുത്ത തുകയും അഞ്ജലിയുടെ കൈയ്യിൽ നിന്നും വാങ്ങിയ സ്വർണ്ണവും വിറ്റാണ് ശിവൻ ശങ്കരന്റെ വീട് തിരികെ വാങ്ങാനുള്ള തുക കണ്ടെത്തിയത്. ശിവൻ ആരുടേയും അനുവാദം വാങ്ങാതെയും ആരെയും അറിയിക്കാതെയും അഞ്ജലിയുടെ സ്വർണ്ണം കള്ളം പറഞ്ഞ് വാങ്ങിയതിന്റെ പേരിൽ ചേട്ടൻ ബാലൻ ശിവനെ കടയിൽ നിന്നും ഇറക്കിവിടുകയും ഇരുവരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ശേഷം ഭാര്യ ശ്രീദേവിയുടെ ഇടപെടലിലൂടെയാണ് ശിവനും ബാലനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചതും സഹോദരങ്ങൾ വീണ്ടും ഒന്നായതും. ഇന്നും സാന്ത്വനം വീട്ടിലെ ആർക്കും ശങ്കരനെ സഹായിക്കാനാണ് ശിവൻ സ്വർണ്ണം വാങ്ങിയതെന്ന സത്യം അറിയില്ല. ഇതുവരെയാണ് ഇപ്പോൾ സാന്ത്വനത്തിന്റെ കഥ എത്തി നിൽക്കുന്നത്.

    Recommended Video

    റെബേക്ക സന്തോഷ് വിവാഹ വീഡിയോ കാണാം | FilmiBeat Malayalam
    മുന്നൂറിന്റെ നിറവിൽ

    അടുത്തിടെ പുറത്തിറങ്ങിയ പ്രമോ പ്രകാരം ശങ്കരൻ ഭാര്യ സാവിത്രിയോടും എല്ലാറ്റിനും കാരണക്കാരിയായ ജയന്തിയോടും ശിവനിൽ നിന്നും ലഭിച്ച സ​ഹായങ്ങളെ കുറിച്ച തുറന്ന് പറയുന്ന രം​ഗങ്ങൾ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉടൻ സാന്ത്വനം വീട്ടിലെ മറ്റുള്ളവരും സംഭവത്തിലെ സത്യം തിരിച്ചറിയുമെന്നാണ് മനസിലാകുന്നത്. സീരിയലിന്റെതായി സോഷ്യൽമീഡിയകളിലും യുട്യൂബിലും റിലീസ് ചെയ്യുന്ന പ്രമോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ രാജീവ് പരമേശ്വർ ആണ് ബാലനായി സീരിയലിൽ എത്തുന്നത്. നടി ചിപ്പിയാണ് ബാലന്റെ ഭാര്യ ശ്രീദേവിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. നടൻ സജിനാണ് ശിവനായി അഭിനയിക്കുന്നത്. ബാലതാരമായി സിനിമകളിൽ തിളങ്ങിയിട്ടുള്ള ഡോ.​ഗോപിക അനിലാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായത് കൊണ്ട് തന്നെ തുല്യപ്രധാന്യം നൽകിയാണ് സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള കഥയും മികച്ച അഭിനേതാക്കളും ഒത്തുചേര്‍ന്നതോടെ പരമ്പര ജനലക്ഷങ്ങളാണ് ഹൃദയത്തിലേറ്റിയത്. തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സ് തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാാഷകളിലും വിവിധ പേരുകളിലായി സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ല ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതായണ് പരമ്പരകൾക്ക് ലഭിക്കുന്നത്. മലയളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം ഇപ്പോൾ. ‌

    Read more about: asianet serial malayalam
    English summary
    asianet popular serial santhwanam reached 300 episode, fans celebrated serial success
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X