റബേക്ക സന്തോഷ് വിവാഹിതയാകുന്നു, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി താരം

സിനിമ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരം റെബേക്ക സന്തോഷ് വിവാഹിതയാകുന്നു. വിവാഹത്തിന് മുന്നോടിയായി താരത്തിന്റെ ഹൽദി ചടങ്ങുകൾ ആഘോഷമായി നടന്നു. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ നടിയാണ് റെബേക്ക സന്തോഷ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും.

Also Read: സാറാ അലി ഖാന്റെ ഫോട്ടോയെ ട്രോളി രൺവീർ സിങ്, മറുപടിയുമായി സെയ്ഫിന്റെ സഹോദരി

ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. സ്വകാര്യഹോട്ടലിൽ ആഘോഷമായിട്ടായിരുന്നു റെബേക്കയുടെ ഹൽദി ചടങ്ങുകൾ. സിനിമാ സീരിയൽ രം​ഗത്തെ നിരവധി താരങ്ങൾ ഹൽദി ആഘോഷ ചടങ്ങിൽ പങ്കെടുത്തു. കസ്തൂരിമാൻ സീരിയയിലെ താരങ്ങൾ ചേർന്ന് റബേക്കക്കായി നിരവധി സർപ്രൈസുകളും ഡാൻസും പാട്ടുമെല്ലാം ഒരുക്കിയിരുന്നു.

Also Read: 'എല്ലാം തികഞ്ഞവരല്ലല്ലോ ആരും...', സ്റ്റാർ സിനിമയെ പരിഹസിക്കുന്നവരോട് സംവിധായകൻ

കസ്തൂരിമാനിലെ കാവ്യ

ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കസ്തൂരിമാൻ. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് കസ്തൂരിമാൻ സീരിയൽ പറഞ്ഞത്.

വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷങ്ങൾ

റബേക്കയുടെ വിവാഹം ഇന്നാണ് നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പ്രിയപ്പെട്ടവർക്കായി ഹൽദി ചടങ്ങുകളും വെഡ്ഡിങ് ഈവ്നിങ് എന്ന പരിപാടിയും റബേക്കയും കുടുംബവും നടത്തിയത്. ഹൽദിയിൽ മഞ്ഞ നിറത്തിലുള്ള ലഹങ്കയണിഞ്ഞ് മനോഹരിയായാണ് റെബേക്ക എത്തിയത്. വരൻ ശ്രീജിത്തും റബേക്കയ്ക്കൊപ്പം ഹൽദിയിൽ പങ്കെടുത്തു. ഹൽദിക്ക് മുന്നോടിയായ മെഹന്തിയണിയുന്ന ചിത്രങ്ങളും വീഡിയോകളും റെബേക്ക പങ്കുവെച്ചിരുന്നു.

വരൻ ശ്രീജിത്ത് വിജയൻ

റെബേക്കയുടേയും വരൻ ശ്രീജിത്തിന്റേയും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കഴിഞ്ഞ ദിവസം നടന്ന വെഡ്ഡിങ് ഈവിൽ പങ്കെടുത്തിരുന്നു. വിവിധ കളികളും പാട്ടും ഡാൻസുമെല്ലാം കൊണ്ട് പരിപാടി ആഘോഷമായാണ് നടന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ ശ്രീജിത്ത് വിജയനും റബേക്ക സന്തോഷും ഒന്നാകാൻ പോകുന്നത്. വെഡ്ഡിങ് ഈവിൽ ഷിമറി ലോങ് ​ഗണിൽ സുന്ദരിയായിട്ടാണ് റെബേക്ക എത്തിയത്. കസ്തൂരിമാനിലെ റബേക്കയുടെ നായകനായിരുന്ന ശ്രീറാം രാമചന്ദ്രൻ അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കുട്ടിക്കാലം മുതൽ റെബേക്ക മിനി സ്ക്രീനിന്റെ ഭാ​ഗമാണ്. കുഞ്ഞിക്കൂനനിലൂടെയാണ് ബാലതാരമായി മിനി സ്ക്രീനിലെത്തിയത്.

അഞ്ച് വർഷത്തെ പ്രണയം

പിന്നീട് മിഴിരണ്ടിലും, സ്നേഹക്കൂട് തുടങ്ങിയ ടെലിഷിവഷൻ പരിപാടികളുടേയും ഭാ​ഗമായി. 2017ൽ നീർമാതളം എന്ന സീരിയലിലും റെബേക്ക അഭിനയിച്ചു. ഇതിന് ശേഷമാണ് കസ്തൂരിമാനിലെ നായികവേഷം റെബേക്കയെ തേടിയെത്തിയത്. 2017 ഡിസംബറിലാണ് കസ്തൂരിമാന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. നാല് വർഷത്തോളം നീണ്ടുനിന്ന പരമ്പരയുടെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തത് 2021 മാർച്ചിലാണ്. റെബേക്കയ്ക്കും ശ്രീറാമിനും പുറമെ പ്രവീണ, ശ്രീലത നമ്പൂതിരി, ബീന ആന്റണി തുടങ്ങിയ മുതിർന്ന സിനിമാ സീരിയൽ താരങ്ങളും കസ്തൂരിമാന്റെ ഭാ​ഗമായിരുന്നു. സെൽ മി ദി ആൻസർ, സരി​ഗമപ, റെഡ് കാർപെറ്റ്, ലെറ്റസ് റോക്ക് ആന്റ് റോൾ എന്നീ പരിപാടികളുടേയും ഭാ​ഗമായിരുന്നു റെബേക്ക.

Recommended Video

റെബേക്ക സന്തോഷ് വിവാഹ വീഡിയോ കാണാം | FilmiBeat Malayalam
സിനിമാ-സീരിയൽ ജീവിതം

2012ൽ തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലും ബാലതാരമായി റെബേക്ക അഭിനയിച്ചിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലും ഒരു സിനിമാക്കാരൻ എന്ന സിനിമയിലും അതിഥി വേഷങ്ങളിലും റെബേക്ക അഭിനയിച്ചിരുന്നു. സുരഭി ലക്ഷ്മിക്കൊപ്പം മിന്നാമിനുങ്ങ് എന്ന സിനിമയിൽ താരത്തിന്റെ മകൾ ചാരുവെന്ന കാഥാപാത്രത്തെയും റെബേക്ക അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി ലക്ഷ്മി ലഭിച്ചിരുന്നു.

More from Filmibeat

Read more about: malayalam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X