സാറാ അലി ഖാന്റെ ഫോട്ടോയെ ട്രോളി രൺവീർ സിങ്, മറുപടിയുമായി സെയ്ഫിന്റെ സഹോദരി
ബോളിവുഡ് യുവനടന്മാരിൽ നർമം കലർത്തി എല്ലാ വിഷയങ്ങളേയും കൈകാര്യം ചെയ്യുന്ന നടനാണ് യൂത്ത് സ്റ്റാർ രൺവീർ സിങ്. സഹതാരങ്ങളുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് നർമം കലർന്ന കമന്റുകളും മറുപടിയും നൽകാറുള്ള രൺവീർ നടി സാറാ അലി ഖാനെ ട്രോളികൊണ്ട് പങ്കുവെച്ച കമന്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സാറാ പുതുതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്കാണ് രൺവീറിന്റെ രസകരമായ കമന്റ്.

ഒരു മാഗസീന്റെ കവർ പേജായുള്ള തന്റെ ചിത്രമാണ് സാറാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കറുത്ത ഷോർട്ട് ഡ്രസ്സിൽ മനോഹരിയായിട്ടാണ് ചിത്രത്തിൽ സാറാ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കവർ ചിത്രത്തിൽ സാറായെ കുറിച്ച് എഴുതിയിരിക്കുന്ന വരികളെയാണ് രൺവീർ നർമ്മം കൊണ്ട് ട്രോളിയിരിക്കുന്നത്. ഹാർപേഴ്‌സ് ബസാർ ഇന്ത്യയുടെ കവർ പേജായതിന്റെ ഫോട്ടോയാണ് നടി സാറാ അലി ഖാൻ പങ്കുവെച്ചത്. മാഗസീന്റെ കവർപേജിൽ സാറയെ വിശേഷിപ്പിച്ചുകൊണ്ട് എഴുതിയ വരികളെ കുറിച്ചായിരുന്നു രൺവീറിന്റെ കമന്റ്. യൗവ്വനവും ബുദ്ധിയുമെല്ലാം ഒത്തിണങ്ങിയ വ്യക്തിയാണ് സാറാ എന്നുള്ള തരത്തിലായിരുന്നു മാഗസീൻ കവർ പേജിൽ കുറിച്ചിരുന്നത്.
Also Read: അവസരങ്ങൾ ലഭിച്ചിട്ടും ബോളിവുഡിൽ അഭിനയിക്കാത്ത പാർവതി, കാരണം ഇതാണ്...
വരികൾ വായിച്ച രൺവീർ 'ബുദ്ധിമതിയോ?' എന്ന് ചോദിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. സാറായെ വിശേഷിപ്പിച്ചിരിക്കുന്ന വാക്കുകളിൽ തനിക്ക് സംശയമുണ്ട് എന്ന തരത്തിലായിരുന്നു രൺവീറിന്റെ കമന്റ്. കമന്റ് കണ്ടതും സാറായുടെ അച്ഛൻ സെയ്ഫ് അലി ഖാന്റെ സഹോദരി രൺവീറിന് മറുപടിയുമായി എത്തി. അവൾക്ക് മൂഡുള്ളപ്പോൾ മാത്രമാണ് അവൾ ബുദ്ധിമതിയെന്നും അല്ലാത്തപ്പോൾ അവൾ മൂങ്ങയാണെന്നുമാണ് സെയ്ഫിന്റെ സഹോദരി സബ അലി ഖാൻ രൺവീറിനുള്ള മറുപടിയായി കുറിച്ചത്.

രൺവീറിന്റെ രസകരമായ ട്രോളിനെ ആരാധകരും പിന്തുണച്ചു. സാറയ്ക്കൊപ്പം സിംബ എന്ന സിനിമയിൽ രൺവീർ അഭിനയിച്ചിരുന്നു. രോഹിത് ഷെട്ടിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. രൺവീറിനും സാറയ്ക്കും പുറമെ സോനു സൂദാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സുശാന്ത് സിങിനൊപ്പം കേദാർനാഥ് എന്ന സിനിമയിലൂടെയാണ് സാറാ മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയത്. ശേഷം ലവ് ആജ് കൽ, കൂലി നമ്പർ 1 എന്നീ സിനിമകളിലും സാറ നായികയായിരുന്നു. ഇനി അത്രംഗിരേ എന്ന സിനിമയാണ് സാറയുടേതായി റിലീസിനെത്താനുള്ളത്. അക്ഷയ് കുമാറും ധനുഷുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആനന്ദ്.എൽ.റായിയുടെ സംവിധാനത്തിലാണ് സിനിമ എത്തുന്നത്. രണ്ട് വ്യത്യസ്ത ഇന്ത്യൻ സംസ്ക്കാരങ്ങളുടെ കൂടിച്ചേരലാണ് സിനിമയുടെ കഥാതന്തു. നേരത്തെ അക്ഷയ്ക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സാറ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
Also Read: 'വിജയകരമായ19 വർഷങ്ങൾ', ആർക്കും പരീക്ഷിക്കാവുന്ന വാണിയുടേയും ബാബുരാജിന്റേയും പൊടികൈകൾ
തന്റെ കുട്ടിക്കല ചിത്രങ്ങൽ കാണുമ്പോഴുള്ള ചിന്തകളെ കുറിച്ച് അടുത്തിടെ സാറ മനസ് തുറന്നിരുന്നു. 'ബാല്യകാല ചിത്രങ്ങൾ കാണുമ്പോൾ ഞാൻ ഒരു ഡ്രാമ ക്വീൻ ആയിരുന്നുവെന്ന് തോന്നാറുണ്ട്. ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ അമ്മയുടെ മേക്കപ്പ് ഉപയോഗിച്ചുകയും എന്റെ ഡോൾഹൗസ് സെറ്റിനൊപ്പം ചായ വിളമ്പുന്നതും മറ്റുമായി കാണിക്കുകയുമെല്ലാം ചെയ്തിരുന്നു. കൂടാതെ എന്റെ അച്ഛൻ നിർമ പോലുള്ള പരസ്യങ്ങൾ ഞാൻ പഠിച്ച് അനുകരിക്കുന്നത് കാണുമ്പോൾ അതിന്റെ ചെറു വീഡിയോകൾ പകർത്തിവെക്കാറുമുണ്ടായിരുന്നു. ഞാൻ എല്ലായ്പ്പോഴും എന്റെ പാരമ്പര്യങ്ങളിലും കുടുംബ വേരുകളിലും അങ്ങേയറ്റം ആഴ്ന്നിറങ്ങി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അത് എന്റെ വസ്ത്രത്തിലായാലും ഭാഷയിലായാലും. ഹിന്ദി ഉപയോഗിക്കാനാണ് ഞാൻ ഏറെയും ഇഷ്ടപ്പെടുന്നത്' സാറ പറയുന്നു. നടൻ സെയ്ഫ് അലി ഖാന്റേയും നിട അണൃമ സിങിന്റെയും രണ്ടുമക്കളിൽ ഒരാളാണ് സാറ.
Recommended Video
Also Read: 'എല്ലാം തികഞ്ഞവരല്ലല്ലോ ആരും...', സ്റ്റാർ സിനിമയെ പരിഹസിക്കുന്നവരോട് സംവിധായകൻ


Click it and Unblock the Notifications











