twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസരങ്ങൾ ലഭിച്ചിട്ടും ബോളിവുഡിൽ അഭിനയിക്കാത്ത പാർവതി, കാരണം ഇതാണ്...

    |

    മലയാള സിനിമയിലെ പ്രതിഭയുള്ള നായകമാരിൽ മുൻപന്തിയിലാണ് പാർവതി തിരുവോത്ത് എന്ന നടിയുടെ സ്ഥാനം രണ്ടാം വരവിൽ പാർവതി വളരെ സെലക്ടീവായിരുന്നതിനാൽ തന്നെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം മനോഹരമായി തന്നെ പാർവതി സ്ക്രീനിൽ എത്തിച്ചു. മലയാളവും തമിഴും കടന്ന് ബോളിവു‍ഡ് സിനിമയുടെ ഭാ​ഗമായി മലയാളത്തിന് അഭിമാനമാവുകയും ചെയ്തു പാർവതി. സിനിമ തിരഞ്ഞെടുക്കുന്നതിലും അഭിപ്രായ പ്രകടനങ്ങളിലുമെല്ലാം മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്ഥയാണ് പാർവതി. അതേ നിലപാട് തന്നെയാണ് തന്റെ സിനിമകളിലും കഥാപാത്രങ്ങളിലും പാർവതി സ്വീകരിക്കാറുള്ളതും. ബോളിവുഡിലെ പാർവതിയുടെ അരങ്ങേറ്റം ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും അഭിമാനമായ ഇർഫാൻ ഖാനൊപ്പമായിരുന്നു.

    Also Read: ഇത് പുതിയ വേഷം, 'സബ് കലക്ടർ രൺദീപായി' ശരത്തിന്റെ മടങ്ങി വരവ്

    ഇര്‍ഫാന്‍ ഖാന്‍ നായകനായ സിനിമ ഖരീബ് ഖരീബ് സിംഗിളായിരുന്നു പാർവതിയുടെ ആദ്യ സിനിമ. 2017ൽ ആയിരുന്നു സിനിമ റിലീസിനെത്തിയത്. വളരെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. ജയ ശശിധരൻ എന്ന കഥാപാത്രത്തെയാണ് പാർവതി ചിത്രത്തിൽ അവതരിപ്പിച്ചത്. യോ​ഗി എന്നായിരുന്നു ഇർഫാന്റെ കഥാപാത്രത്തിന്റെ പേര്. യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ കഥയാണ് സിനിമ പറയുന്നത്. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    Also Read: സിനിമ ഉപേക്ഷിച്ച് റോഡ് സൈഡിൽ മാ​ഗിയും ഓംലെറ്റും വിറ്റ് ജീവിച്ച കാലത്തെ കുറിച്ച് ഹാസ്യതാരം

    ഖരീബ് ഖരീബ് സിം​ഗിൾ

    ഖരീബ് ഖരീബ് സിം​ഗിളിലെ പ്രകടനം കൊണ്ട് ബോളിവുഡിൽ വലിയ ശ്രദ്ധനേടാൻ പാർവതിക്ക് സാധിച്ചിരുന്നു. പാര്‍വതി ഒരു ഗംഭീര നടിയാണെന്നാണ് നായകൻ ഇർഫാൻ ഖാൻ സിനിമ പുറത്തിറങ്ങിയ സമയത്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ധാരാളം ആരാധകരുണ്ട് അവർക്കെന്നും അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണ്ണമായിരുന്നുവെന്നും സിനിമയിൽ താൻ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും തനിക്ക് സംശയമുണ്ടായിരുന്നുവെന്നും അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ തങ്ങൾക്കിടയിൽ ഇങ്ങനെയൊരു കെമിസ്ട്രി ഉണ്ടാവില്ലായിരുന്നുവെന്നുമാണ് ഇർഫാൻ ഖാൻ പറഞ്ഞത്. റൊമാൻസ്– ട്രാവൽ ലവ് സ്‌റ്റോറി കൂടിയാണ് സിനിമ.

    ഇർഫാൻ ഖാനൊപ്പം ആദ്യ സിനിമ

    സിനിമയ്ക്കും നായികയ്ക്കും മികച്ച അഭിപ്രായം ലഭിച്ചിട്ടും പാർവതിയെ പിന്നീട് ബോളിവുഡിൽ കണ്ടില്ല. എന്തുകൊണ്ട് പിന്നീട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാർവതി ഇപ്പോൾ. ഒരു അഭിമുഖത്തിനിടെയാണ് താരം ബോളിവുഡ് സിനിമകളിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം വെളിപ്പെടുത്തിയത്. തനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നതെന്നും അതുകൊണ്ടാണ് ബോളിവുഡിൽ അവസരം ലഭിച്ചിട്ടും വിട്ടുനിന്നത് എന്നാണ് പാർവതി പറയുന്നത്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    വ്യത്യസ്ഥ കഥാപാത്രങ്ങൾ ചെയ്യാനാണ് ആ​ഗ്രഹം

    'കുറച്ചു പ്രോജക്ടുകൾ വന്നിരുന്നു. അവയെല്ലാം ഒന്നുകില്‍ മറ്റ് ഭാഷകളില്‍ ഞാൻ തന്നെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും. അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. എനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നത്' പാർവതി വ്യക്തമാക്കി. പുഴുവാണ് ഷൂട്ടിങ് പൂർത്തിയായ പാർവതിയുടെ ഏറ്റവും പുതിയ മലയാളം സിനിമ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ. ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം പാർവതി അഭിനയിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷൻ വിശേഷങ്ങളുമെല്ലാം നേരത്തെ വൈറലായിരുന്നു. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതിയ സിനിമ കൂടിയാണ് പുഴു. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ആർക്കറിയാം എന്ന ബിജു മേനോൻ സിനിമയായിരുന്നു ഏറ്റവും അവസാനം റിലീസ് ചെയ്ത പാർവതി തിരുവോത്ത് സിനിമ. കൂടതെ അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നവരസ എന്ന സീരിസിലും പാർവതി അഭിനയിച്ചിരുന്നു.

    English summary
    actress Parvathy thiruvoth open up about why she did not acting in bollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X