twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് പുതിയ വേഷം, 'സബ് കലക്ടർ രൺദീപായി' ശരത്തിന്റെ മടങ്ങി വരവ്

    |

    സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതമായ മുഖമാണ് നടൻ ശരത്ത് ദാസിന്റേത്. ഭ​ഗവാൻ കൃഷ്ണന്റെ വേഷത്തിലാണ് ശരത്ത് ദാസിനെ കുടുംബപ്രേക്ഷകർക്ക് കൂടുതൽ പരിചയം. എന്ന് സ്വന്തം ജാനകികുട്ടി, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിലൂടെ ബി​ഗ്സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയ താരമായി ശരത്ത് മാറുകയായിരുന്നു. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ശരത്ത് മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ജീവൻ നൽകിയിട്ടുണ്ട്. നൂറിന് മുകളിൽ സീരിയലുകളുടെ ഭാ​ഗമായിട്ടുള്ള ശരത്ത് ഏറ്റവും പുതിയ സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

    Also Read: സിനിമ ഉപേക്ഷിച്ച് റോഡ് സൈഡിൽ മാ​ഗിയും ഓംലെറ്റും വിറ്റ് ജീവിച്ച കാലത്തെ കുറിച്ച് ഹാസ്യതാരം

    ഏഷ്യാനെറ്റിൽ നവംബർ ഒന്ന് മുതൽ സംപ്രേഷണം ചെയ്യാൻ പോകുന്ന ദയ എന്ന സീരിയലിലൂടെയാണ് ശരത്തിന്റെ തിരിച്ചുവരവ്. ഭ്രമണം എന്ന മഴവിൽ മനോരമയിലെ സീരിയലിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം മിനി സ്ക്രീനിൽ നിന്നും ശരത്ത് വിട്ടുനിൽക്കുകയായിരുന്നു. ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് എന്ന ടാ​ഗ് ലൈനുമായാണ് ​ദയയുടെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിക്കാൻ പോകുന്നത്. പെൺകരുത്തിന്റെ കഥപറയുന്ന പുതിയ പരമ്പര കൂടിയാണ് ദയ. നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടമാണ് ഈ സീരിയലിന്റെ കഥ. മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്ഥമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് നായിക അവതരിപ്പിക്കുന്നത്.

    Also Read: ശ്വേത മേനോന്റെ പുതിയ കാൽവെപ്പ്, 'മഞ്ഞിൽ വിരിഞ്ഞ പൂവി'ൽ ഇനി ശ്വേതയും

    ദയയിലെ കലക്ടർ വേഷം

    ദയ എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റേയും രാഷ്ട്രീയത്തിന്റേയും കൂടിച്ചേരലാണ് സീരിയൽ പറയുന്നത്. പല്ലവി ​ഗൗഡയാണ് ടൈറ്റിൽ റോളിലെത്തുന്നത്. ശ്രീലക്ഷ്മി , വി.കെ ബൈജു , രശ്മി ബോബന്‍, ജോണ്‍ ജേക്കബ് , അജിത്ത് വിജയന്‍, ശരത്ത് ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കന്നഡ തെലുങ്ക് സിനിമാ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പല്ലവി ഗൗഡ. അല്ലിയാമ്പല്‍ എന്ന പരമ്പരയിലെ അല്ലി എന്ന കഥാപാത്രത്തെ പല്ലവി നേരത്തെ അവതരിപ്പിച്ചിരുന്നു. പുതുമുഖ താരമായ സന്ദീപ് മോഹനാണ് പരമ്പരയിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വരുന്ന നവംബര്‍ ഒന്ന് മുതലാണ് വൈകീട്ട് 6 മണിക്ക് ദയ സംപ്രേഷണം തുടങ്ങുന്നത്.

    നന്മയ്ക്കൊപ്പം നിൽക്കുന്ന രൺദീപ്

    തിങ്കൾ മുതൽ ശനി വരെ വൈകീട്ട് ആറ് മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. നേരത്തെ സീരിയലിന്റേതായി പുറത്തിറങ്ങിയ പ്രമോകൾക്കെല്ലാം നല്ല സ്വീകര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ​നിരവധി ഹിറ്റ് പരമ്പരകൾ സംവിധാനം ചെയ്തിട്ടുള്ള ​ഗിരീഷ് കോന്നിയാണ് ദയയും സംവിധാനം ചെയ്തിരിക്കുന്നത്. സബ്കലക്ടറുടെ വേഷമാണ് ശരത്ത് ദയയിൽ അവതരിപ്പിക്കുന്നത്. വീണ്ടും പുതിയൊരു സീരിയിലിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. 1993 മുതൽ അഭിനയലോകത്ത് സജീവമാണ് ശരത്ത്. ഏഷ്യാനെറ്റിന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ വിശേഷം ശരത്ത് ആരാധകരെ അറിയിച്ചത്. ഇതുവരെ കണ്ടിട്ടുള്ള മറ്റ് പരമ്പരകളെ അപേക്ഷിച്ച് പുത്തന്‍ പരീക്ഷണമായിരിക്കും ദയ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. 'ജീവിതം ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ രണ്‍ദീപിന് നല്‍കിയിട്ടുണ്ട്. എങ്കിലും എപ്പോഴും നന്മയുടെ പക്ഷത്തായിരിക്കും രണ്‍ദീപ്' എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആമുഖമായി ശരത്ത് പറയുന്നത്.

    Recommended Video

    നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam
    ഭ്രമണത്തിലെ വില്ലൻ

    അവസാനമായി ഭ്രമണത്തിലെ വില്ലൻ വേഷം ചെയ്തപ്പോൾ വലിയ ട്രോളുകളും വിമർശനവും ശരത്തിനെ തേടി എത്തിയിരുന്നു. ആ സംഭവം മാനസീകമായി തളർത്തിയതിനെ കുറിച്ചും ശരത്ത് മനസ് തുറന്നിരുന്നു. തന്നെക്കാൾ ഏറെ വിമർശനവും ട്രോളുകളും കണ്ട് വിഷമിച്ചത് കുടുംബമാണെന്നും ശരത്ത് പറഞ്ഞിരുന്നു. തുടക്കം മുതൽ ഇതുവരെ ശരത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ നായകനാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശരത്ത് ദാസ് ഡബ്ബിങ് ആർടിസ്റ്റ് കൂടിയാണ്. 27 വർഷത്തോളമായി സിനിമാ സീരിയൽ രം​ഗത്ത് ശരത്ത് സജീവമാണ്. മാച്ച് ബോക്സ് എന്ന സിനിമയിലാണ് ശരത്ത് അവസാനമായി അഭിനയിച്ചത്. അമ്പതോളം സിനിമകളിലെ കഥാപാത്രങ്ങൾക്കാണ് ശരത്ത് ശബ്ദം നൽകിയത്.

    Read more about: asianet serial
    English summary
    actor sarath das's new serial daya, he revealed the character details
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X