For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വേത മേനോന്റെ പുതിയ കാൽവെപ്പ്, 'മഞ്ഞിൽ വിരിഞ്ഞ പൂവി'ൽ ഇനി ശ്വേതയും

  |

  മലയാളിക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. അഭിനേത്രി എന്നതിന് പുറമെ മോഡലും ടിവി അവതാരകയും ബി​ഗ് ബോസ് മത്സരാർഥിയുമെല്ലാമായിരുന്നു ശ്വേത. കൗമാരം മുതൽ നിരവധി സൗന്ദര്യ മത്സരങ്ങളിൽ ശ്വേത മത്സരിച്ചിട്ടുണ്ട്. 1994ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങളിൽ തിളങ്ങി നിന്നിരുന്ന ശ്വേത മമ്മൂട്ടി നായകനായ അനശ്വരത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. 1991ലായിരുന്നു സിനിമ റിലീസ് ചെയ്ത്. സിനിമയും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു. തുടക്കകാലം മുതൽ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും, ഹിന്ദിയിലുമെല്ലാം നിരവധി സിനിമകളിൽ ശ്വേത അഭിനയിച്ചിരുന്നു.

  Also Read: പ്രശസ്തരായ ശേഷം പ്രണയം ഉപേക്ഷിച്ച ബോളിവുഡ് താരങ്ങൾ

  സിനിമകൾ ചെയ്യുന്നതിന് പുറമെ ശ്വേത മിനി സ്ക്രീനിൽ പരിപാടികൾ അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ശ്വേത മേനോൻ എന്ന നടിയെ കുറിച്ച് പറയുമ്പോൾ താരത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളെ കുറിച്ചാണ് സിനിമാ പ്രേക്ഷകർ ഓർമിക്കാറുള്ളത്. അതിൽ ഒന്ന് രതിനിർവേദവും മറ്റൊന്ന് ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയുമായിരുന്നു. രതിനിർവേദം 1978ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള സിനിമയുടെ റീമേക്കായിരുന്നു. വ്യത്യസ്തമായ കഥയായിരുന്നു കളിമണ്ണ് എന്ന സിനിമയുടേത് എന്നതുകൊണ്ട് തന്നെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതുവരെ ശ്വേത മേനോന്റെ കരിയറിൽ അമ്പതിന് അടുത്ത് സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്.

  Also Read: കാണാൻ കാത്തിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെ എന്ന് തിരിച്ചറിഞ്ഞ് അഞ്ജലി

  സോൾട്ട് ആന്റ് പെപ്പർ എന്ന ആഷിക് അബു ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായി ഒരുക്കിയ ബ്ലാക്ക് കോഫിയായിരുന്നു ഏറ്റവും അവസാനം റിലീസിനെത്തിയ ശ്വേത മേനോൻ സിനിമ. ബാബുരാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് സോൾട്ട് ആന്റ് പെപ്പർ സിനിമ നേടിയ പോലുള്ള വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. തത്മസമയം ഒരു പെൺക്കുട്ടി, ഒഴിമുറി, പാലേരി മാണിക്യം, രുദ്രസിംഹാസനം, കമ്മാര സംഭവം എന്നിവയാണ് ശ്വേതയുടെ മറ്റ് പ്രധാന സിനിമകളിൽ ചിലത്.

  നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയായി ശ്വേത പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സീരിയലുകളുടെ ഭാ​ഗമായിരുന്നില്ല. ഇപ്പോൾ സീരിയലിലേക്കും ശ്വേത മേനോൻ എത്തുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മെ​​ഗാസീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവിലാണ് ശ്വേതയും ഇനി മുതൽ ഭാ​ഗമാകാൻ പോകുന്നത്. ശ്വേതയും സീരിയലിന്റെ ഭാ​ഗമാകുന്നുവെന്ന് അറിയിച്ച് പുതിയ പ്രമോ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ശ്വേതയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങൊന്നും പുറത്തുവിട്ടിട്ടില്ല. ശ്വേതയുടെ കഥാപാത്രത്തിന്റെ വരവോടെ സീരിയലിൽ പുതിയൊരു വഴിത്തിരിവ് സംഭവിക്കാൻ പോവുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മാളവിക വെയ്ൽസ് കേന്ദ്രകഥാപാത്രമായ സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മ‍ഞ്ഞിൽ വിരിഞ്ഞ പൂവ്. അറുന്നൂറിന് മുകളിൽ എപ്പിസോഡുകൾ ഇതുവരെ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. 2019 മാർച്ചിലാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. നടി രേഖ സതീഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്.

  Recommended Video

  കമന്റിട്ടയാൾക്ക് മറുപടിയുമായി ശ്വേത മേനോൻ | FilmiBeat Malayalam

  നാട്ടിൻപുറത്തുകാരിയായ അഞ്ജന എന്ന പെൺകുട്ടിയുടെ ജീവിതമാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ പറയുന്നത്. ഒരു തേയില കമ്പനിയിൽ ജോലി തേടി അഞ്ജനയെത്തുന്നതും ശേഷം സാഹചര്യം മൂലം കമ്പനി ഉടമയുടെ മകനം വിവാഹം ചെയ്യേണ്ടി വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം. മാളവിക വെയിൽസ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത് അമ്മുവിന്റെ അമ്മ, പൊന്നമ്പിളി എന്നീ സീരിയലുകളിലൂടെയാണ്. ഷാലു മേനോൻ, യുവ കൃഷ്ണ, ഷോബി തിലകൻ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ശ്വേത മേനോൻ കൂടി സീരിയലിന്റെ ഭാ​ഗമാകുന്നതോടെ കഥാ​ഗതിയിലുണ്ടാകാൻ പോകുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണ് സീരിയലിന്റെ ആരാധകർ.

  Read more about: swetha menon television
  English summary
  actress swetha menon is going to be a part of mazhavil manorama serial manjil virinja poovu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X