For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാൻ കാത്തിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെ എന്ന് തിരിച്ചറിഞ്ഞ് അഞ്ജലി

  |

  എല്ലാ സങ്കട കാലങ്ങൾക്കും ശേഷം സാന്ത്വനം വീട്ടിൽ വീണ്ടും സന്തോഷം നിറയുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡ് പ്രമോ സോഷ്യൽമീഡിയയിൽ വൈറൽ. ശിവന്റെ നന്മ സാന്ത്വനം വീട്ടിലെ മറ്റ് അം​ഗങ്ങളും അഞ്ജലിയും തിരിച്ചറിയുന്നതാണ് പുതിയ പ്രമോയിലുള്ളത്. ഏറെ നാളുകളായി അഞ്ജലിയുടെ സ്വർണ്ണം കൂട്ടുകാരന് നൽകിയതിന്റെ പേരിൽ ശിവനെ സാന്ത്വനം വീട്ടിലെ കുടുംബാം​ഗങ്ങൾ അടക്കം കുറ്റപ്പെടുത്തിയിരുന്നു.

  Also Read: 'ലോകത്ത് ആദ്യമായി പ്രസവിക്കുന്ന സ്ത്രീയല്ലല്ലോ നീ?', കുറ്റപ്പെടുത്തൽ ഒഴിവാക്കി സ്നേഹിക്കാം-അശ്വതി

  അഞ്ജലിയുടെ മാതാപിതാക്കൾക്ക് വേണ്ടി തന്നെയായിരുന്നു ശിവൻ ഇത്രയും നാൾ ഒരു കുറ്റവാളിയെപ്പോലെ മറ്റുള്ളവർക്ക് മുന്നിൽ നിന്നതെന്ന് തിരിച്ചറിഞ്ഞതോടെ അഞ്ജലിക്കും സാന്ത്വനം കുടുംബത്തിലെ അം​ഗങ്ങൾക്കും സന്തോഷവും ശിവനോടുള്ള സ്നേഹവും ഇരട്ടിയാവുകയാണ്. എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരിയായ ജയന്തിക്ക് മുന്നിൽ വെച്ചാണ് ശിവന്റെ നന്മയെ കുറിച്ച് ശങ്കരൻ സാവിത്രിയോടും ജയന്തിയോടും അഞ്ജലിയോടും തുറന്ന് പറഞ്ഞത്. പുതിയ എപ്പിസോഡ് പ്രമോ മണിക്കൂറുകൾ കൊണ്ട് പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു.

  Also Read: ബോളിവുഡിൽ കല്യാണ മേളം, രാജ്കുമർ റാവു-പത്രലേഖ വിവാഹം നവംബറിൽ?

  തമ്പി വീട്ടിൽ നിന്നും ഇറക്കിവിട്ട ശേഷം ശങ്കരൻ ശിവന്റെ സംരക്ഷണയിൽ ഒരു ​ഗോഡൗണിലായിരുന്നു താമസിച്ചിരുന്നത്. എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ ശിവൻ മാത്രമാണ് ശങ്കരന് താങ്ങായത്. ഭാര്യ സാവിത്രിക്ക് പോലും ശങ്കരൻ ഇത്രയും നാൾ എങ്ങനെയാണ് കഴിച്ചുകൂട്ടിയിരുന്നതെന്നോ വീട് തിരികെ വാങ്ങാനുള്ള പണം എങ്ങനെയാണ് സംഘടിപ്പിച്ചതെന്നോ അറിയില്ലായിരുന്നു. ജയന്തിയുടെ കുബുദ്ധി പ്രവർത്തിച്ചതിനാലാണ് തമ്പി ശങ്കരനെ വീട്ടിൽ നിന്നും ഇറക്കി വിട്ടത്.

  ഇനിയൊരു മടങ്ങിപ്പോക്ക് സ്വന്തം വീട്ടിലേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞ് തകർന്നിരുന്നപ്പോഴാണ് ശിവൻ ദൈവദൂതനെപ്പോലെ ശങ്കരന്റെ അടുത്തേക്ക് എത്തിയത്. അഞ്ജലിയുടെ സ്വർണ്ണവും ശിവൻ ലോണെടുത്ത പണവും ചേർത്ത് പന്ത്രണ്ട് ലക്ഷം രൂപ തമ്പി നൽകിയാണ് വീട് തിരികെ വാങ്ങിയതെന്ന് ജയന്തിയോടും സാവിത്രിയോടും ശങ്കരൻ പറയന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെയാണെന്ന് അറിഞ്ഞതോടെ ശിവനോടുള്ള സ്നേഹം അഞ്ജലിയിൽ ഇരട്ടിയായിരിക്കുകയാണ്.

  ജയന്തി ശിവനെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പോഴാണ് ശങ്കരൻ സാവിത്രിയോടും അഞ്ജലിയോടും ജയന്തിയോടും സത്യങ്ങൾ തുറന്ന് പറഞ്ഞത്. ഇത്രയും നാൾ സ്വർണ്ണം കൊണ്ടുപോയത് സംബന്ധിച്ച് സാന്ത്വനം വീട്ടിൽ ചില അസ്വാരസ്യങ്ങൾ അഞ്ജലി സത്യങ്ങൾ മറ്റുള്ളവരോട് കൂടി പറയുന്നതോടെ അതിനെല്ലാം അവസാനമാവുകയും ശിവാഞ്ജലി പ്രണയം വീണ്ടും പതിന്മടങ്ങ് ശക്തിയോടെ തിരികെ ആരാധകർക്ക് ലഭിക്കാനും പോവുകയാണെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. തമ്പിക്ക് വീടിന്റെ പണം നൽകാൻ പോയപ്പോൾ പതിവിൽ നിന്നും വിപരീതമായി കരുണയോടെയാണ് തമ്പി ശങ്കരനോട് പെരുമാറിയത് എന്നതും വരു ദിവസങ്ങളിലേ എപ്പിസോഡുകളിലെ നല്ല മുഹൂർത്തങ്ങളുടെ സൂചനയാണ്. തമ്പിയുടെ മനസ് മാറി ഹരിക്കും അപർണ്ണയ്ക്കും ആ വീട്ടിലേക്ക് വീണ്ടും കേറി ചെല്ലാൻ സാധിക്കുന്ന സന്ദർഭങ്ങളും വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തണെമെന്നും ആരാധകർ കമന്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  സാന്ത്വനം കരച്ചിൽ സീരിയലോ പതിവ് സീരിയലുകളുടെ രീതികളോ അല്ല അവലംബിക്കുന്നത് എന്നത് തന്നെയാണ് സാന്ത്വനത്തിന് ഇത്രയേറെ പ്രേക്ഷക പ്രീതി നേടി കൊടുക്കുന്നത്. സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ശിവാഞ്ജലി ജോഡിയേയാണ്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് അവരുടെ പ്രണയ നിമിഷങ്ങൾ വീണ്ടും ആസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ടിആർപി റേറ്റിങിൽ പോലും സാന്ത്വനം സീരിയലും കുടുബംവിളക്കും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

  Read more about: serial malayalam
  English summary
  shankaran reveling the truth, asianet popular serial santhwanam new promo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X