ബോളിവുഡിൽ കല്യാണ മേളം, രാജ്കുമർ റാവു-പത്രലേഖ വിവാഹം നവംബറിൽ?

ബോളിവുഡിൽ ഇനിയുള്ള രണ്ട് മാസക്കാലം നിരവധി താര വിവാഹങ്ങൾക്കാണ് സാക്ഷിയാകാൻ പോകുന്നത്. കത്രീന കൈഫ്-വിക്കി കൗശൽ, ആലിയ ഭട്ട്-രൺബീർ കപൂർ എന്നീ താരജോഡികളുടെ വിവാഹങ്ങൾ ഡിസംബറിൽ നടക്കുമെന്നാണ് ബോളിവുഡിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ജോഡിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. നടൻ രാജ്കുമാർ റാവുവിന്റേയും കാമുകി പത്രലേഖയുടേതുമാണത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ദിപാവലി ആ​ഘോഷങ്ങൾക്ക് ശേഷം ഏകദേശം നവംബർ രണ്ടാം ആഴ്ചയോടെ ഇരുവരുടേയും വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.

bollywood Actor Rajkumar Rao, Actor Rajkumar Rao wedding, Actor Rajkumar Rao pathralekha,  pathralekha news, actress  pathralekha, രാജ്കുമാർ റാവു വിവാഹം, രാജ്കുമാർ റാവു പത്രലേഖ, രാജ്കുമാർ റാവു കാമുകി

നവംബർ 10-12 തിയ്യതികളിൽ വിവാഹം ഉണ്ടായേക്കുമെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡിലെ സഹപ്രവർത്തകരേയും അടുത്ത ബന്ധുക്കളേയും താരങ്ങൾ വിവാഹം സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. പത്ത് വർഷമായി രാജ്കുമാറും പത്രലേഖയും പ്രണയത്തിലാണ്. വളരെ സ്വകാര്യമായി വിവാഹം ആ​ഘോഷിക്കാനാണ് പ്രണയ ജോഡികൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്.

Also Read: 'ആരാണ് മികച്ച കലാകാരൻ എന്ന് പറയേണ്ടത് പ്രേക്ഷകർ, ഞാനും പൃഥ്വിയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ

രാജ്കുമാറുമായി താൻ പ്രണയത്തിലാണെന്ന് അടുത്തിടെ പത്രലേഖ തന്നെ തുറന്ന് പറഞ്ഞിരുന്നു. രാജ്കുമാറിനെ ആദ്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് മുതലാണെന്നും പത്രലേഖ തുറന്ന് പരഞ്ഞിരുന്നു. 2010ൽ രാജ്കുമാറിനെ നായകനാക്കി റിലീസ് ചെയ്ത ലവ് സെക്സ് ഓർ ദോക്ക എന്ന സിനിമ കണ്ടപ്പോൾ രാജ്കുമാർ വളരെ വിചിത്ര സ്വഭാവമുള്ള ഒരാളെപോലെ തോന്നിയിരുന്നുവെന്നും ആ സിനിമയിലെ പോലെ തന്നെയുള്ള സ്വഭാവമായിരിക്കും രാജ്കുമാറിനെന്ന് കരുതിയിരുന്നുവെന്നും പത്രലേഖ പറഞ്ഞു. 'അദ്ദേഹം എന്നെ ആദ്യമായി കണ്ടത് ഒരു പരസ്യത്തിലാണ്. അന്ന് ഇവളെ ഞാൻ വിവാഹം ചെയ്യുമെന്ന് അദ്ദേഹം മനസിൽ പറഞ്ഞിരുന്നുവെന്ന് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. അത് കേട്ടപ്പോഴും വിശ്വാസ്യതയുണ്ടായിരുന്നില്ല' പത്രലേഖ പറയുന്നു.

bollywood Actor Rajkumar Rao, Actor Rajkumar Rao wedding, Actor Rajkumar Rao pathralekha,  pathralekha news, actress  pathralekha, രാജ്കുമാർ റാവു വിവാഹം, രാജ്കുമാർ റാവു പത്രലേഖ, രാജ്കുമാർ റാവു കാമുകി

ഇക്കഴിഞ്ഞ പ്രണയദിനത്തിൽ രാജ്കുമാർ മനോഹരമായൊരു കുറിപ്പ് പത്രലേഖയോടുള്ള പ്രണയം വെളിപ്പെടുത്തികൊണ്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എപ്പോഴും തന്റെ നട്ടെല്ലായി കൂടെ നിന്ന് സന്തോഷിപ്പിക്കുന്നതിന് നന്ദിയെന്നാണ് രാജ്കുമാർ കുറിച്ചത്. 'എന്റെ പ്രണയത്തിന് പ്രണയദിനാശംസകൾ....നീയില്ലാതെ എന്റെ ജീവിതം പൂർണമാകില്ല. എന്നെ പൂർണനാക്കിയതിന് ഒരുപാട് നന്ദി. നല്ലത് ചെയ്യാൻ എന്നെ എന്നും പ്രേരിപ്പിക്കുന്നതിന് ന്നദി. എന്നെ എന്നും സന്തോഷവാനായി ഇരുത്തുന്നതിനും നന്ദി' എന്നായിരുന്നു കുറിപ്പ്.

Also Read: 'ഭർത്താവിന്റെ മുൻ ഭാര്യയ്ക്ക് നേരെ ​ജ്യൂസ് ​ഗ്ലാസ് എറിഞ്ഞ സംഭവം', പശ്ചാത്താപം തോന്നുന്നില്ലെന്ന് രവീണ

ബോളിവുഡ് നടിയും മോഡലുമാണ് പത്രലേഖ. സിറ്റി ലൈറ്റ്സ് എന്ന സിനിമയിലൂടെയായിരുന്നു പത്രലേഖയുടെ ബോളിവുഡ് അരങ്ങേറ്റം. രാജ്കുമാർ റാവു തന്നെയായിരുന്നു ചിത്രത്തിലെ നായകൻ. ഹൻസാൽ മെഹ്തയാണ് സിനിമ സംവിധാനം ചെയ്തത്. 2014ൽ ആയിരുന്നു സിനിമ റിലീസിനെത്തിയത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ലവ് ​ഗെയിംസ് ആയിരുന്നു പത്രലേഖയുടെ രണ്ടാമത്തെ സിനിമ. ശേഷം നാനു കി ജാനു എന്ന സിനിമയിലും പത്രലേഖ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ നിരവധി വെബ് സീരിസുകളിലും പത്രലേഖ അഭിനയിച്ചിട്ടുണ്ട്. ബോസ്: ഡെഡ്/എലൈവ്, ഫോർബിഡൺ ലവ് എന്നിവയാണ് വെബ് സീരിസിൽ ചിലത്. പത്രലേഖലയ്ക്കൊപ്പം അടിക്കടി വിദേശയാത്രകളും രാജ്കുമാർ റാവു നടത്താറുണ്ട്. 32 വയസുകാരിയായ പത്രലേഖയുടെ സ്വദേശം മേഘാലയയാണ്.

Also Read: 'ജീവിച്ചിരുന്നപ്പോൾ നടത്തി കൊടുക്കാൻ സാധിച്ചില്ല', അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹത്തെ കുറിച്ച് രാജ്കുമാർ

രാംഗോപാല്‍ വര്‍മയുടെ രണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രാജ്കുമാര്‍ റാവു സിനിമയിലെത്തിയത്. ഗാങ്‌സ് ഓഫ് വസേയ്പൂര്‍, തലാഷ്, കായ് പോ ചേ, ന്യൂട്ടണ്‍, ഷാഹിദ്, ട്രാപ്പ്ഡ്, അലിഗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഷാഹിദിലെ അഭിനയത്തിന് 2014ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ഹം ദൊ ഹമാരെ ദൊ ആണ് രാജ്‍കുമാര്‍ റാവു നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള സിനിമ. അഭിഷേക് ജെയ്ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

Also Read: 'നാണമുള്ളവനാണ്' എന്ന് കേൾക്കാനാണ് 'നാണമില്ലാത്തവൻ' എന്നതിനേക്കാൾ ഇഷ്ടം; മോഹൻലാൽ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X