'നാണമുള്ളവനാണ്' എന്ന് കേൾക്കാനാണ് 'നാണമില്ലാത്തവൻ' എന്നതിനേക്കാൾ ഇഷ്ടം; മോഹൻലാൽ

കേരളവും ഇന്ത്യയും കടന്ന് ലോക വ്യാപകമായി തന്നെ മോഹൻലാൽ എന്ന നടന് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ രൂപത്തെയും അഭിനയരീതിയേയും സംഭാഷണരീതിയേയും അനുകരിക്കുന്നവരും നിരവധിയാണ്. അറുപത് പിന്നിട്ട് നിൽക്കുന്ന താരത്തിന്റെ ഓരോ കുഞ്ഞ് വിശേഷവും ആഘോഷിക്കുന്നവരാണ് മലയാളികൾ. നായകനായി അരങ്ങേറിയപ്പോൾ മുതൽ ഇന്ന് വരെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച് നമ്മുടെ എല്ലാവരുടേയും കൺമുന്നിൽ ലോക സിനിമയിൽ പടർന്ന് കയറിയ താരം കൂടിയാണ് അദ്ദേഹം.

actor mohanlal old interview, actor mohanlal, actor mohanlal films, mohanlal news, mohanlal videos, നടൻ മോ​ഹൻലാൽ വാർത്തകൾ, നടൻ മോഹൻലാൽ സിനിമകൾ, മോഹൻലാൽ കൈരളി ടിവി അഭിമുഖം

വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആരാധകരുടെ ലാലേട്ടന്റെ വർഷങ്ങൾ പഴക്കമുള്ള ഒരു അഭിമുഖം വീണ്ടും ഇപ്പോൾ തരം​ഗമാവുകയാണ്. കൈരളിക്ക് പതിനഞ്ച് വർഷത്തിന് മുമ്പ് മോഹൻലാൽ നൽകിയ അഭിമുഖം കൈരളി തന്നെയാണ് വീണ്ടും തങ്ങളുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. നാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള അഭിമുഖത്തിന്റെ ഒരു ഭാ​ഗമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ചിന്തകളെ കുറിച്ചും ജീവിതത്തിനോടുള്ള സമീപനത്തെ കുറിച്ചുമെല്ലാമാണ് അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുന്നത്.

Also Read: 'അദിതിക്കെതിരെ തിരിഞ്ഞ് സൂര്യയുടെ അമ്മ', ​ഗാലറിയിൽ ഇരുന്ന് കളി ആസ്വദിച്ച് റാണിയമ്മ

പലപ്പോഴും പൊതുവേദികളും മറ്റ് അഭിമുഖങ്ങളിലും പങ്കെടുക്കുമ്പോൾ നാണമുള്ള ഒരു വ്യക്തിയായാണ് തോന്നാറുള്ളത് അത് ശരിയാണോ എന്ന അവാതരകന്റെ ചോദ്യത്തിന് നാണമില്ലാത്തവൻ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ നാണമുള്ളവൻ എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ടമെന്നാണ് മോഹൻലാൽ ചെറു പുഞ്ചിരിയോടെ മറുപടി നൽകുന്നത്. പലരും മുമ്പും നാണമുള്ളവനെപ്പോലെയാണ് എന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സ്ത്രീകൾ ധരിക്കുന്ന കവചമാണ് നാണം. അതുപോലെ തന്നെ ഇടയ്ക്ക് നമുക്കും ഇത്തരത്തിൽ പെരുമാറേണ്ടി വരാറുണ്ട്. അടുത്ത് പരിചയമില്ലാത്ത സമൂഹത്തിന് മുമ്പിലോ വ്യക്തിക്ക് മുമ്പിലോ നിൽക്കുമ്പോൾ അവരുടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായി തുറന്ന് പറയാൻ സാധിക്കില്ല. പരിചയ കുറവ് തന്നെയാണ് കാരണം. ഓരോരുത്തരോടുമുള്ള അടുത്തിന് അനുസരിച്ചാണ് തുറന്ന് സംസാരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു.

actor mohanlal old interview, actor mohanlal, actor mohanlal films, mohanlal news, mohanlal videos, നടൻ മോ​ഹൻലാൽ വാർത്തകൾ, നടൻ മോഹൻലാൽ സിനിമകൾ, മോഹൻലാൽ കൈരളി ടിവി അഭിമുഖം

'നല്ലതും മോശവുമായ കാര്യങ്ങൾ അനുഭവിച്ചറിയാൻ വിധിക്കപെട്ട ഒരാൾ ആണ് ഞാൻ എന്ന് പറയേണ്ടി വരും. അതിപ്പോൾ ചീത്ത എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാതെയും എല്ലാം നല്ല കാര്യങ്ങൾ ആണ് എന്ന് ചിന്തിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് നല്ലത് എന്ന് തോന്നാത്ത കാര്യങ്ങൾ എനിക്ക് ചിലപ്പോൾ നല്ലതായി തോന്നാം... അപ്പോൾ മോശം എന്ന കാര്യങ്ങൾ ഇല്ലെന്നാണ് പറയാൻ ഉള്ളത്. നമുക്കും പലപ്പോഴും പലതിലും ഇറങ്ങി ചെല്ലാതിരിക്കാനുള്ള ഒരു ഷീൽഡായാണ് ഞാൻ ഷൈനെസ്സ് എന്ന് പറയുന്നത്. ബേസിക്കലി ഉണ്ടോ എന്ന് ചോദിച്ചാൽ അത് ശരിയായിരിക്കാം. സിനിമ അഭിനയിക്കുമ്പോൾ ഷൈനെസ്സ് ഉള്ളതായി തോന്നുന്നില്ല' മോഹൻലാൽ പറഞ്ഞു. നിങ്ങൾ ആരാണ് എന്ന് ചോദിച്ചാൽ എന്ത് മറുപടി നൽകും എന്ന ചോദ്യത്തിന് അതിന് ഒരു ഉത്തരം നൽകാൻ ആകില്ലെന്നും ആരാണെന്ന് ഞാൻ സ്വയം കണ്ടെത്തിയിരുന്നെങ്കിൽ ഇന്ന് ഈ അഭിമുഖത്തിന്റെ ആവശ്യം വരില്ലായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

Also Read: 'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു'; മേഘ്ന രാജ്

കഴിഞ്ഞ ​ദിവസം ശ്രീനിവാസന്റേയും കുടുംബത്തിന്റേയും പഴയൊരു വീഡിയോ കൈരളി ടിവി പുറത്തുവിട്ടിരുന്നു. വളരെ രസകരമായ അഭിമുഖത്തിൽ ശ്രീനിവാസനും മക്കളായ ധ്യാനും വിനീതും തമ്മിലുള്ള സംഭാഷണങ്ങളും വൈറലായിരുന്നു. മോഹൻലാൽ ഇപ്പോൾ പുതിയ സിനിമകളുടെ ചിത്രീകരണവും റിലീസുമെല്ലാമായി തിരക്കിലാണ്. അവസാനമായി ചിത്രീകരണം പൂർത്തിയായ മോഹൻലാൽ സിനിമ 12ത്ത് മാൻ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ത്രില്ലറാണെന്നാണ് റിപ്പോർട്ട്. മോഹൻലാലിന് പുറമെ മലയാള സിനിമയിലെ യുവതാരനിരയും ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്.

Recommended Video

ഫിയോക്കിൽ നിന്നും രാജിവെച്ച് Antony Perumbavoor | FilmiBeat Malayalam

Also Read: 'അഞ്ജാത കൂട്ടുകാരനെ തിരക്കി അ‍ഞ്ജലി', ഉത്തരം പറയാതെ വട്ടം കറക്കി ശിവൻ

More from Filmibeat

Read more about: mohanlal malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X