'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു'; മേഘ്ന രാജ്

അപ്രതീക്ഷിതമായിരുന്നു കന്നട നടൻ പുനീത് രാജ്കുമാറിന്റെ വിയോ​ഗം. അദ്ദേഹം ​ഗുരുതരാവസ്ഥയിൽ ആയിരുന്നപ്പോൾ പോലും തിരികെ അദ്ദേഹത്തെ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതും പ്രാർഥിച്ചിരുന്നതും. ജിമ്മിൽ വ്യായാമത്തിലായിരിക്കുമ്പോൾ ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്നാണ് പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അവസ്ഥ ​ഗുരുതരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എങ്കിലും എല്ലാ വൈദ്യസഹായങ്ങളും ഉപയോ​ഗിച്ച് നൽകാൻ കഴിയുന്ന ചികിത്സയുടെ പരമാവധി നൽ. പക്ഷെ ഫലം അനുകൂലമായിരുന്നില്ല. ആദ്യം ഐസിയുവിലായിരുന്നു പുനീത്. പിന്നീടാണ് സ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു.

Also Read: 'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു, പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോടി'; പാഷാണം ഷാജി

കന്നട സിനിമയിലെ സൂപ്പർസ്റ്റാറായിരുന്നു പുനീത്. അത് അഭിനയത്തിൽ മാത്രമല്ല. അദ്ദേഹം ഒരു മനുഷ്യനെന്ന നിലയിലും സൂപ്പർസ്റ്റാറായിരുന്നു. പലരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ പോലും ചെയ്ത് അദ്ദേഹം തണലായിരുന്നത് ആയിരങ്ങൾക്കാണ്. ബാലതാരമായി അഭിനയം ആരംഭിച്ചതാണ് പുനീത്. അച്ഛൻ പുനീത് സിനിമാ ലോകത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു. അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തിയത് എങ്കിലും പുനീത് ആ തണലിലായിരുന്ന സിനിമയിൽ നിന്നതും പിന്നീട് സിനിമകൾ ചെയ്തതും. അദ്ദേഹത്തിന്റെ കഴിവിലൂടെ തന്നെയാണ് പൂനീതിന് പവർസ്റ്റാർ പദവി ആരാധകർ നൽകിയത്.

Also Read: ശരണ്യയുടെ വസ്തുക്കൾ അർഹതപ്പെട്ടവർക്ക് കൈമാറി സീമ, കൈയ്യടിച്ച് സോഷ്യൽമീഡിയ

അപ്രതീക്ഷിതമായി എത്തിയ മരണം

ആയിരങ്ങളാണ് പ്രിയ താരത്തിന്റെ വിയോ​ഗമറി‍‍ഞ്ഞ് ബെം​ഗളൂരുവിലെ ആശുപത്രിയിലേക്കും താരത്തിന്റെ വസതിയിലേക്കും ഒഴുകിയെത്തിയത്. പൊതുദർശനത്തിൽ പങ്കെടുക്കാനും പ്രിയ താരത്തിന് അവസാനമായി അന്ത്യാഞ്ജലി നേരാനും മണിക്കൂറുകളോളം ആരാധകർ ക്യുവിൽ നിൽക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അത്രമേൽ വ്യായാമത്തിലും ജീവിതരീതികളിലും ശ്രദ്ധ ചെലുത്തി ജീവിക്കുന്ന പുനീതിന് എങ്ങനെ ഇങ്ങനൊരു അവസ്ഥയുണ്ടായി എന്ന ആശ്ചര്യപ്പെടുകയാണ് എല്ലാവരും. പുനീതിന്റെ അപ്രതീക്ഷിത വേർപാടിൽ വേദനയറിച്ച് നടി മേഘ്ന രാജ് പങ്കുവെച്ച വാക്കുകൾ ആരുടേയും കണ്ണുനിറയ്ക്കുന്നതാണ്.

അവരെ ദൈവം ഒരുപാട് സ്നേഹിക്കുന്നു

മേ​ഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള പുനീതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു മേഘ്നയുടെ കുറിപ്പ്. ചിരഞ്ജീവി സർജയുടേതും പുനീതിന് സംഭവിച്ചത് പോലെ ഒരു അപ്രതീക്ഷിത മരണമായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ചിരുവിന്റെ വേർപാട്. ചിരുവിനൊപ്പം നിൽക്കുന്ന പുനീത് ചിത്രം പങ്കുവെച്ചുകൊണ്ട് മേഘ്ന കുറിച്ചത് ഇങ്ങനെയാണ്. 'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ദൈവം ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്' മേഘ്ന കുറിച്ചു. ചിരുവിന്റെ മരണം 39 ആം വയസിലായിരുന്നു. അതും ഹൃദയാഘാതമായിരുന്നു. പി​താ​വി​നോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന​യും ശ്വാ​സ​ത​ട​സവും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ചി​ര​ഞ്ജീ​വി സ​ർ​ജ​യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിരു മരിക്കുമ്പോൾ ​ഗർഭിണിയായിരുന്നു മേഘ്ന. റയാൻ രാജ് സർജ എന്ന മകനാണ് ഇപ്പോൾ ചിരുവിന്റെ വേർപാടിന് ശേഷം മേഘ്നയുടെ എല്ലാം. ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിന്റെ ഒന്നാം പിറന്നാൾ മേഘനയും ബന്ധുക്കളും ആഘോഷിച്ചിരുന്നു.

പുനീതിനെപ്പോലെ അകാലത്തിൽ വിട പറഞ്ഞ ചിരു

ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. കുട്ടിക്കാലത്ത് തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. അവസാനമായി റിലീസിനെത്തിയ പുനീത് സിനിമ യുവരത്നയാണ്. പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണവാർത്ത എത്തിയത്. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്‌കാരം. അച്ഛന്‍ രാജ്കുമാറിന്റെ ശവകുടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക.

നടനും നല്ല മനുഷ്യനും

കര്‍ണാടകയിൽ ഇതുവരെ പുനീത് നിരവധി സന്നദ്ധപ്രവർത്തനങ്ങളാണ് നടത്തിയത്. 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. 2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രമാണ് കന്നട സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. പുനീതിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി തെന്നിന്ത്യൻ താരങ്ങളാണ് ഒഴുകിയെത്തിയത്. സുഹൃത്തിന്റെ അവസ്ഥ കണ്ട് നടൻ ശരത്കുമാർ അടക്കമുള്ളവർ പൊട്ടിക്കരഞ്ഞു. മോഹൻലാലിനൊപ്പം മൈത്രി എന്ന സിനിമയിൽ പുനീത് അഭിനയിച്ചിരുന്നു. ഭാവനയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. തെന്നിന്ത്യയിലെ എല്ലാ താരങ്ങളുമായി സൗഹൃദമുണ്ടായിരുന്ന പുനീതിന്റെ വേർപാടിൽ മലയാള സിനിമാ താരങ്ങളടക്കം അനുശോചനം അറിയിച്ചു.

പുനീതിനെ അനുസ്മരിച്ച് ഇന്ത്യൻ സിനിമ

വളരെ വർഷങ്ങളായി അടുത്തറിയാവുന്ന ആളാണെന്നും കുടുംബവുമായിട്ടും നല്ല ബന്ധമാണുണ്ടായിരുന്നുവെന്നും നടൻ മോഹൻലാൽ പുനീതിന്റെ വേർപാടിൽ അനുശോചിച്ച് പറഞ്ഞു. 'ഒരുപാട് വർഷമായിട്ട് അറിയാവുന്ന ആളാണ്. അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ് മുതൽ എനിക്കറിയാം. അദ്ദേഹത്തിന്റെ ഫാമിലിയുമായിട്ടും നല്ല ബന്ധമാണുള്ളത്. ഉൾക്കൊള്ളാൻ പറ്റാത്ത വാർത്തയായത് കൊണ്ട് പെട്ടെന്ന് പ്രതികരിക്കാൻ പറ്റുന്നില്ല. വളരെ പ്രശസ്തനായ നടനാണ്. നിരവധി ആളുകൾ സ്നേഹിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചൊക്കെ ഞാൻ പറയേണ്ട കാര്യമില്ല. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്' മോഹൻലാൽ കുറിച്ചു. മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും പുനീതിന് ആദരാഞ്ജലികൾ നേർന്നു. പുനീതിന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ ആ​ഗ്രഹം പോലെ ദാനം ചെയ്തു.

Recommended Video

നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam
പുനീതിന്റേതായി പ്രഖ്യാപിച്ചിരുന്ന സിനിമകൾ

ജെയിംസ്, ദ്വൈത്വ എന്നീ ചിത്രങ്ങളാണ് പുനീതാ രാജ്‍കുമാറിന്റേതായി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ജയിംസ് എന്ന ചിത്രം ഏകദേശം ഷൂട്ടിങ് കഴിഞ്ഞതുമായിരുന്നുവെന്നാണ് റിപ്പോർട്ട്. കന്നഡയിലെ വൻ ഹിറ്റ് ചിത്രമായ രാജകുമാരയ്‍ക്ക് ശേഷം പുനീത് രാജ്‍കുമാറും പ്രിയാ ആനന്ദും ഒന്നിച്ച സിനിമ കൂടിയായിരുന്നു ജെയിംസ്. ചേതൻകുമാര്‍ ആണ് ജയിംസെന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മറ്റൊന്ന് പവൻ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രം ദ്വൈത്വയായിരുന്നു. പുനീത് രാജ്‍കുമാറിന്റെ നായികയായി തൃഷയെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഷൂട്ടിങ് പക്ഷെ തുടങ്ങിയിരുന്നില്ല. മരണത്തിന് മുമ്പ് കന്നട സിനിമ ഭജ​രം​ഗി2 പ്രമോഷൻ ചടങ്ങിലാണ് പുനീത് പങ്കെടുത്ത്. ചടങ്ങിൽ പങ്കെടുത്ത് പ്രസം​ഗിക്കുന്ന പുനീതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

More from Filmibeat

Read more about: meghna raj puneeth rajkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X