For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരണ്യയുടെ വസ്തുക്കൾ അർഹതപ്പെട്ടവർക്ക് കൈമാറി സീമ, കൈയ്യടിച്ച് സോഷ്യൽമീഡിയ

  |

  ജീവിച്ച കാലമത്രയും ജീവിതത്തോടും രോ​ഗത്തോടും പൊരുതിയാണ് ശരണ്യ ശശിയെന്ന അഭിനേത്രി മലയാളി മനസിൽ ഇടം നേടിയത്. ഒന്നുമില്ലായ്മയിൽ നിന്നാണ് സിനിമയിലേക്കും സീരിയലിലേക്കും എത്തിയത്. വിധി പലപ്പോഴായി ക്രൂരത കാണിച്ചപ്പോഴും നിറ പുഞ്ചിരി മാത്രമായിരുന്നു ശരണ്യയുടെ മറുപടി. ആ​ഗസ്റ്റിലാണ് ശരണ്യ ശശി അന്തരിച്ചത്. മരിക്കുമ്പോൾ 33 വയസ് മാത്രമായിരുന്നു ശരണ്യയുടെ പ്രായം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു ശരണ്യ. ജിവിതത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് ശരണ്യയെ മരണം കവർന്നത്. 11 തവണയോളം കാൻസർ മൂലം ശരണ്യയെ സര്‍ജറിക്ക് വിധേയയാക്കിയിരുന്നു.

  Seema.g.nair, Seema.g.nair news, Seema.g.nair Saranya, Saranya sasi news, സീമ.ജി.നായർ, ശരണ്യ ശശി വാർത്തകൾ, ശരണ്യ ശശി, സീമ ശരണ്യ

  അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ശരണ്യയ്ക്കൊപ്പമുണ്ടായിരുന്നത്. നടി സീമാ ജി നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. സീമ.ജി.നായരുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയും മറ്റ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ സഹായിച്ച് സ്‌നേഹസീമ എന്നൊരു വീട് ശരണ്യക്കായി നിർമിക്കുകയുമെല്ലാം ചെയ്തിരുന്നു. ശരണ്യ മരിക്കും വരെ സീമയുടെ സന്തോഷവും സങ്കടവുമെല്ലാം ശരണ്യയ്ക്കൊപ്പമായിരുന്നു.

  Also Read: വിരാട് കൊഹ്ലിയെ പ്രണയത്തിൽ വീഴ്ത്തിയ അനുഷ്കയുടെ സിനിമ ഇതാണ്...

  സീരിയലുകളിൽ നിറഞ്ഞുനിൽക്കുന്ന കാലത്താണ് രോ​ഗം ശരണ്യയെ പിടികൂടിയത്. പിന്നീടങ്ങോട്ട് ആ കുടുംബത്തിന് തുണയായതും സീമയായിരുന്നു. ശരണ്യയുടെ മരണം തീർത്ത ആഘാതത്തിൽ നിന്നും സീമയും ശരണ്യയുടെ കുടുംബവും കരകയറുന്നതേയുള്ളൂ. ഇപ്പോൾ ശരണ്യയുടേതായിരുന്ന വസ്തുക്കളെല്ലാം അർഹതപ്പെട്ട കൈകളിലേക്ക് എത്താക്കാൻ പോവുകയാണെന്ന സന്തോഷം തന്റെ യുട്യൂബ് ചാനലിലൂടെ അറിയിച്ചിരിക്കുകയാണ് സീമ ഇപ്പോൾ. ശരണ്യയുടെ നാൽപത്തിയൊന്നാം ചരമദിനം കഴിഞ്ഞപ്പോള്‍ ശരണ്യയുടെ സാധനങ്ങള്‍ അമ്മ സീമയെയാണ് ഏൽപ്പിച്ചത്. വീല്‍ചെയര്‍, മെഡിസിന്‍സ്, അങ്ങനെ കുറേ സാധനങ്ങള്‍. പലതും ഉപയോഗിച്ചിട്ടേയില്ലാത്തതിനാൽ പാലിയേറ്റീവിലേക്ക് കൈമാറുകയാണ്. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കിലോ എന്ന ചിന്തയിൽ നിന്നാണ് സീമയും ശരണ്യയുടെ കുടുംബവും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

  Seema.g.nair, Seema.g.nair news, Seema.g.nair Saranya, Saranya sasi news, സീമ.ജി.നായർ, ശരണ്യ ശശി വാർത്തകൾ, ശരണ്യ ശശി, സീമ ശരണ്യ

  'അവളുടെ ചുരിദാറും ടോപ്പുമൊക്കെ എനിക്ക് തന്നിട്ടുണ്ട്. അത് സീമ തന്നെ ഇടണമെന്ന് അവളുടെ അമ്മ പറഞ്ഞു. അളവ് പാകമല്ലെങ്കിലും അതെല്ലാം ഞാന്‍ ചെറുതാക്കി. കുറേ സാരികളുണ്ടായിരുന്നു. അത് കുറേ സ്ഥലത്തേക്ക് കൊടുത്തിരുന്നു. ചില ഡ്രസുകള്‍ സീമ തന്നെ ഇടണമെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്. ചേച്ചിക്ക് ഇതൊക്കെ ഞാന്‍ ഇട്ട് കാണണമെന്നാണ് ആഗ്രഹം. അവളുടെ വീല്‍ചെയര്‍, മെഡിസിന്‍സ്, അങ്ങനെ കുറേ സാധനങ്ങള്‍ ഉണ്ട്. പലതും നമ്മള്‍ ഉപയോഗിച്ചിട്ടേയില്ല. ആവശ്യം വന്നാല്‍ ആ സമയത്ത് ഓടാനാവില്ലല്ലോ... അതുകൊണ്ട് പല സാധനങ്ങളും നേരത്തെ മേടിച്ചതാണ്. ഇത് പാലിയേറ്റീവിലേക്ക് കൈമാറുകയാണ്. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ അത് നടക്കട്ടെ. എവിടെയെങ്കിലും കൊണ്ടുകളയുന്നതിനേക്കാളും നല്ലത് അതല്ലേ. അവളുടെ ചുരിദാറും ടോപ്പുമൊക്കെ എനിക്ക് തന്നിട്ടുണ്ട്. അത് സീമ തന്നെ ഇടണമെന്ന് അവളുടെ അമ്മ പറഞ്ഞു. അളവ് പാകമല്ലെങ്കിലും അതെല്ലാം ഞാന്‍ ചെറുതാക്കി. കുറേ സാരികളുണ്ടായിരുന്നു. അത് കുറേ സ്ഥലത്തേക്ക് കൊടുത്തിരുന്നു. ചില ഡ്രസുകള്‍ സീമ തന്നെ ഇടണമെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്' സീമ പറയുന്നു.

  Also Read: 'എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം എന്നും ഹൃദയത്തിലുണ്ടാകും'; പുനീതിന്റെ വേർപാടിൽ ഭാവന

  സീമയുടേയും ശരണ്യയുടെ കുടുംബത്തിന്റേയും തീരുമാനത്തെ കൈയ്യടിയോടെയാണ് സോഷ്യൽമീഡിയ വരവേറ്റത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.

  അതുകണ്ട് എങ്ങനെയാണ് ഒരമ്മയുടെ സമനില തെറ്റാതിരിക്കുന്നതെന്ന് സീമ ജി നായർ | Oneindia Malayalam

  Also Read: കന്നട നടൻ പുനീത് രാജ്കുമാർ അന്തരിച്ചു, കണ്ണീരോടെ സിനിമാലോകം

  Read more about: television serial malayalam
  English summary
  Seema.g.nair handed over late actress Saranya's belongings to the deserving peoples
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X