വിരാട് കൊഹ്ലിയെ പ്രണയത്തിൽ വീഴ്ത്തിയ അനുഷ്കയുടെ സിനിമ ഇതാണ്...
ബിടൗണിലെ മിന്നുംതാരങ്ങളാണ് അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഇരുവരും നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് 2017ൽ വിവാഹിതരായത്. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന 'വിരുഷ്കാ' ജോഡി ഇപ്പോൾ ആദ്യത്തെ കുഞ്ഞിനൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. നാലാം വിവാഹവാർഷികമാകോഴിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കി. ജീവിതത്തിലും സോഷ്യൽ ലോകത്തും സൂപ്പർതാര ജോഡിയാണ് വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും. പ്രണയാർദ്രമായ പോസ്റ്റുകളിലൂടെ ഇരുവരും സോഷ്യൽ ലോകത്ത് ശ്രദ്ധ നേടാറുണ്ട്.
Also Read: 'എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം എന്നും ഹൃദയത്തിലുണ്ടാകും'; പുനീതിന്റെ വേർപാടിൽ ഭാവന
ഇവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങൾക്ക് പോലും വലിയ പ്രാധാന്യമാണ് ആരാധകർ നല്‍കുന്നത്. ഒരു അഭിമുഖത്തിൽ എന്തുകൊണ്ട് വിരാട് കോലിയെ വിവാഹം ചെയ്തു എന്ന ചോദ്യത്തിന് അനുഷ്ക നൽകിയ മറുപടി ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം ചെയ്തത് എന്നാണ്. നാലുവർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നപ്പോൾ തന്നെ പല പൊതുവേദികളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് അനുഷ്ക-വിരാട് പ്രണയം വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ഇരുവരും പ്രണയം ആരാധകരോട് വെളിപ്പെടുത്തുകയായിരുന്നു. തന്നെ പ്രണയത്തിൽ വീഴ്ത്തിയ അനുഷ്കയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. ഒരു വർഷം മുമ്പ് വോഗിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്കയോട് അടങ്ങാത്ത പ്രണയം തോന്നിപ്പിച്ച സിനിമയെ കുറിച്ച് വിരാട് തുറന്നുപറഞ്ഞത്. ഇപ്പോൾ ആ വീഡിയോ വീണ്ടും തരംഗമാവുകയാണ്.
Also Read: കന്നട നടൻ പുനീത് രാജ്കുമാർ അന്തരിച്ചു, കണ്ണീരോടെ സിനിമാലോകം

2016ൽ റിലീസ് ചെയ്ത ഏയ് ദിൽ ഹൈ മുഷ്കിൽ എന്ന സിനിമയിലെ അനുഷ്കയുടെ പ്രകടനമാണ് തന്നെ അനുഷ്കയിലേക്ക് ആകർഷിച്ചതെന്നും ആ സിനിമ കണ്ടശേഷം അനുഷ്കയോടുള്ള പ്രണയം ഇരട്ടിയായി എന്നുമാണ് വിരാട് കോഹ്ലി പറഞ്ഞത്. കരൺ ജോഹർ സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായിരുന്നു ഏയ് ദിൽ ഹൈ മുഷ്കിൽ. കരൺ ജോഹർ സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ കൂടിയാണിത്. സിനിമ റിലീസ് ചെയ്തിട്ട് ഒക്ടോബറിൽ അഞ്ച് വർഷം പൂർത്തിയായി. പ്രണയം, സൗഹൃദം, സംഗീതം, അതിമനോഹരമായ കുറെ ലോക്കേഷനുകള്‍ തുടങ്ങിയ ഈ ചേരുവകളെല്ലാം കൃത്യമായ അളവില്‍ കൂടിച്ചേർന്ന മനോഹരമായൊരു ദൃശ്യവിരുന്നായിരുന്നു ഏയ് ദിൽ ഹൈ മുഷ്കിൽ. പ്രമേയത്തില്‍ പുതുമ അവകാശപ്പെടാനില്ലെങ്കിലും കരണ്‍ ജോഹര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ബോളിവുഡ് താരനിര ഒന്നിച്ചണിനിരന്ന ചിത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

അനുഷ്ക ശര്‍മ, ഐശ്വര്യറായ്, രണ്‍ബീര്‍ കപൂര്‍, ലിസ ഹെയ്ഡണ്‍, ഫവദ് ഖാന്‍, എന്നിവരാണ് സിനിമയിൽ മുഖ്യവേഷങ്ങളില്‍ എത്തിയത്. ചിത്രത്തിൽ അനുഷ്ക അലെയ്സ എന്ന പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ എത്തിയത്. അനുഷ്ക ചിത്രങ്ങളിൽ തനിക്ക് എക്കാലവും പ്രിയപ്പെട്ടതും ഏയ് ദിൽ ഹൈ മുഷ്കിൽ ആയിരിക്കുമെന്നും വിരാട് കൊഹ്ലി പറഞ്ഞിരുന്നു. 'ഏയ് ദിൽ ഹൈ മുഷ്കിൽ എന്ന ചിത്രത്തിലെ അലെയ്സ എന്ന കഥാപാത്രം എന്റെ എക്കാലത്തെയും പ്രിയപ്പെട്ടതായി തുടരുന്നു. അവൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അനായാസമായിട്ടല്ലയെന്ന് സിനിമ കാണുമ്പോൾ മനസിലാകും. എന്നെ അവളുമായി കൂടുതൽ പ്രണയത്തിലാക്കുന്ന ആ സിനിമയ്ക്ക് സാധിച്ചു. താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അത് എങ്ങനെ ചെയ്യണമെന്നും അനുഷ്കയ്ക്ക് വ്യക്തതയുണ്ട്. ഏത് പ്രോജക്റ്റിനും അവൾ തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവൃത്തിക്കുന്നത്' വിരാട് കോഹ്ലി പറഞ്ഞു.
Recommended Video

ലോകമെമ്പാടുമായി റിലീസ് ചെയ്ത സിനിമ നേടിയ കളക്ഷൻ 237.56 കോടി രൂപയായിരുന്നു. ഒരു സ്ത്രീക്കും പുരുഷനും സൗഹൃദത്തിന്റെ ഏതുതലങ്ങള്‍വരെ സഞ്ചരിക്കാമെന്നും ചിലപ്പോഴൊക്കെ ജീവിക്കാന്‍ സൗഹൃദം മാത്രം മതിയെന്ന് കാണികളെ തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഏയ് ദിൽ ഹൈ മുഷ്കിൽ. അവസാനമായി റിലീസിനെത്തിയ അനുഷ്ക ശർമ സിനിമ ഷാരൂഖിന്റെ സീറോയാണ്. ശേഷം പാതാൾ ലോക്, ബുൾ ബുൾ എന്നിവയിലൂടെ നിർമാണ മേഖലയിലേക്കും അനുഷ്ക കടന്നിരുന്നു.


Click it and Unblock the Notifications











