twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കന്നട നടൻ പുനീത് രാജ്കുമാർ അന്തരിച്ചു, കണ്ണീരോടെ സിനിമാലോകം

    |

    കന്നട ചലച്ചിത്ര നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുനീതിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌ 46 കാരനായ പുനീതിന്റെ അവസ്ഥ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴെ ​ഗുരുതരമായിരുന്നു. ഇതിഹാസ നടൻ രാജ്‌കുമാറിന്റെ മകനാണ് പുനീത്. പ്രിയപ്പെട്ട നടന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് സിനിമാ ലോകവും ആരാധകരും.

    Also Read: 'ഐശ്വര്യ മുതൽ നേഹ കക്കർ വരെ', വിവാഹത്തിന് മുമ്പ് ലിവിങ് ടു​ഗതറിലായിരുന്ന ബോളിവുഡ് സുന്ദരിമാർ

    ബെംഗളൂരുവിലെ വിക്രമ ആശുപത്രിയിലായിരുന്നു താരത്തെ പ്രവേശിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെയുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനോടകം ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പുനീത് രാജ്‍കുമാര്‍ കന്നട ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്‌സണൽ മാനേജർ സതീഷാണ് താരത്തിന്റെ വിയോ​ഗ വാർത്ത പുറത്തുവിട്ടത്.

    Also Read: 'പണം നൽകി വീട് തിരികെ വാങ്ങാൻ ശങ്കരൻ', തമ്പി യഥാർഥ സ്വഭാവം പുറത്തെടുക്കുമോ എന്നറിയാതെ ശിവൻ

    പൂര്‍ണ ആരോഗ്യവാനായിരുന്നു പുനീത്

    യാതൊരു തര ആരോഗ്യ പ്രശ്‌നങ്ങളും പിനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണ ആരോഗ്യവാനായ പുനീത് ശരീര സംരക്ഷണത്തിലും വ്യായാമത്തിലുമെല്ലാം അതീവ ശ്രദ്ധാലുവുമാണ്. ആശുപത്രിയില്‍ ആരാധകരെ നിയന്ത്രിയ്ക്കാന്‍ പാടുപെടുകയാണ് പൊലീസുകാര്‍. 1975 മാർച്ച് 17നാണ് പുനീത് രാജ്കുമാറിന്റെ ജനനം. അഭിനേതാവ് എന്നതിലുപരി ടെലിവിഷൻ അവതാരകനും ഗായകനുമെല്ലാമായിരുന്നു പുനീത്. 27 അധികം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലും പുനീത് അഭിനയിച്ചിരുന്നു. 1980ൽ പുറത്തിറങ്ങിയ വസന്ത ഗീത , 1981ൽ റിലീസ് ചെയ്ത ഭാഗ്യവന്ത, ചാലിസുവ മോദഗലു, ഇരടു നക്ഷത്രഗളു, ബെട്ടാഡ ഹൂവു എന്നീ ചിത്രങ്ങളിലായിരുന്നു അദ്ദേഹം ബാലതാരമായി അഭിനയിച്ചത്. എല്ലാ സിനിമകളിലേയും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടികൊടുത്തു. എൻ.ലക്ഷ്മി നാരായൺ ആയിരുന്നു സിനിമയുടെ സംവിധായകൻ. പുനീതിനെ സ്നേഹിക്കുന്നവർ അ​ദ്ദേഹത്തെ അപ്പു എന്നാണ് വിളിക്കാറുള്ളത്.

    ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നടൻ

    ആദ്യമായി പുനീത് നായകനായി എത്തിയത് അപ്പു എന്ന പേരിൽ 2002ൽ റിലീസിനെത്തിയ ചിത്രത്തിലൂടെയാണ്. പിന്നീട് അഭി, വീര കന്നടിക തുടങ്ങിയ സിനിമകളിലും നായകനായി. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമാണ് പുനീത്. കന്നട സിനിമയിലെ പവർസ്റ്റാർ എന്നാണ് പുനീത് അറിയപ്പെടുന്നത്. പരമാത്മ, നിന്നിധലേ, മൈത്രി, രാജകുമാര, യുവരത്ന എന്നിവയാണ് താരത്തിന്റെ പ്രധാന സിനിമകൾ. മൈത്രി എന്ന സിനിമയിൽ മോഹൻലാലിനൊപ്പമായിരുന്നു പുനീത് അഭിനയിച്ചിരുന്നത്. കന്നട നടനാണെങ്കിലും തെന്നിന്ത്യയിലും മലയാളത്തിലും ആരാധകരുള്ള നടനാണ് പുനീത്. കവളുധാരി, മായാബസാർ, ലോ, ഫ്രഞ്ച് ബിരിയാണി എന്നിവയാണ് പുനീത് നിർമിച്ച സിനിമകൾ. കോടിപതി പരിപാരി കന്നടയിൽ അവതരിപ്പിച്ചിരുന്നതും പുനീതായിരുന്നു.

    Recommended Video

    പുനീത് രാജ്കുമാര്‍ അന്തരിച്ചു, മരണം ഹൃദയാഘാതം മൂലം
    ഭജരംഗി 2 പ്രൊമോഷണൽ പരിപാടിയിൽ പങ്കെടുത്തു

    രണ്ട് ദിവസം മുമ്പ് ശിവരാജ്കുമാറിന്റെ ഭജരംഗി 2ന്റെ ഗ്രാൻഡ് പ്രൊമോഷണൽ പരിപാടിയിൽ പുനീത് രാജ്കുമാർ പങ്കെടുത്തിരുന്നു. ഭജരംഗി 2ന്റെ ടൈറ്റിൽ ട്രാക്കിന് നടൻ യഷും ശിവരാജ്കുമാറും പുനീത് രാജ്കുമാറും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. ഭാവനയാണ് ചിത്രത്തിൽ നായിക. ഒക്ടോബർ 29നാണ് ഭജരംഗി 2 റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുനീതിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ആദരാഞ്ജലികൾ നേരുകയാണ് സിനിമാലോകവും പ്രിയപ്പെട്ടവരും.

    Read more about: puneeth rajkumar
    English summary
    kannada superstar puneeth rajkumar passed away after suffers heart attack
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X