'വിജയകരമായ19 വർഷങ്ങൾ', ആർക്കും പരീക്ഷിക്കാവുന്ന വാണിയുടേയും ബാബുരാജിന്റേയും പൊടികൈകൾ

വില്ലനെ പ്രേമിച്ച നായിക.... ഇങ്ങ് കേരളത്തിലുണ്ട് അങ്ങനൊരു ജോഡി. എക്കാലത്തും ആരാധകരുള്ള വാണി വിശ്വനാഥ് ബാബുരാജ് ദമ്പതികളാണ് അത്. സക്സസ് ഫുൾ നായികയെ ക്രൂരനായ വില്ലൻ വിവാഹം ചെയ്തുവെന്നറിഞ്ഞപ്പോൾ തെല്ലൊരു അമ്പരപ്പ് മലയാളികളുടെ മുഖത്തുണ്ടായിരുന്നു. ഒന്നിച്ചത് വില്ലനും നായികയുമാണെങ്കിലും സിനിമകളെ വെല്ലുന്ന പ്രണയം ഇന്നും ഇരുവരും മനസിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് തന്നെയാണ് നടൻ ബാബുരാജിന്റേയും ഭാര്യയും നടിയുമായ വാണി വിശ്വനാഥിന്റേയും വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം.

Also Read: അവസരങ്ങൾ ലഭിച്ചിട്ടും ബോളിവുഡിൽ അഭിനയിക്കാത്ത പാർവതി, കാരണം ഇതാണ്...

ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും അഭിനേത്രിയുടെ കുപ്പായമണിഞ്ഞ് തിരികെ എത്താനുള്ള തയ്യാറെടുപ്പിലാണ് നടി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവെന്നതാണ് മറ്റൊരു പ്രത്യേകത. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. 'ദി ക്രിമിനൽ ലോയർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറാണ്. മലയാളത്തിൽ ഫൈറ്റും ഡാൻസും അഭിനയവും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു വാണി വിശ്വനാഥ്. സ്ത്രീകളിൽ പൊലീസ് വേഷം ഏറ്റവും ഇണങ്ങിയിരുന്നതും വാണിക്ക് തന്നെയായിരുന്നു.

Also Read: ഇത് പുതിയ വേഷം, 'സബ് കലക്ടർ രൺദീപായി' ശരത്തിന്റെ മടങ്ങി വരവ്

ആക്ഷനും കൈകാര്യം ചെയ്യുന്ന നായിക

ശക്തമായ ഒട്ടനവധി സ്ത്രീകഥാപാത്രങ്ങൾ വാണി തൊണ്ണൂറുകളിൽ ജീവൻ നൽകിയിരുന്നു. പുതിയ പ്രഖ്യാപനം വന്നതോടെ വാണിയുടെ ആരാധകരും ആവേശത്തിലാണ്. പ്രിയ നടിയെ വീണ്ടും സ്ക്രീനിൽ കാണാം എന്നത് തന്നെയാണ് സന്തോഷത്തിന് ആഴം കൂട്ടുന്നത്. മം​ഗല്യ ചാർത്ത് എന്ന സിനിമയിലൂടെ 1987ൽ ആണ് വാണി വിശ്വനാഥ് സിനിമയിലെത്തിത്. പിന്നീട് മന്നാർ മത്തായി സ്പീക്കിങ്, ദി കിങ്, കിലുകിൽ പമ്പരം, ഉസ്താദ്, ഇൻഡിപെൻഡൻസ്, ജെയിംസ് ബോണ്ട്, ബ്ലാക്ക് ഡാലിയ തുടങ്ങി നിരവധി സിനിമകളുടെ ഭാ​ഗമായിരുന്നു വാണി വിശ്വനാഥ്. അവസാനമായി അഭിനയിച്ചത് മന്നാർ മത്തായി സ്പീക്കിങ് 2 എന്ന സിനിമയിലാണ്.

വീണ്ടും സിനിമയിലേക്ക്

ത്രില്ലർ, ക്രൈം സിനിമകളുടെ ആരാധികയാണ് താനെന്നും അതിനാലാണ് ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ സിനിമ ചെയ്യാൻ ഇറങ്ങിയതുമെന്നാണ് സിനിമയുടെ പ്രഖ്യാപന ചടങ്ങിൽ വാണി വിശ്വനാഥ് പറഞ്ഞത്. വാണിയെ 2002ലാണ് ബാബുരാജ് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. മനോഹരമായ ദാമ്പത്യ ജീവിതം ഇപ്പോൾ 19 വർഷത്തിൽ എത്തി നിൽക്കുകയാണ്. തങ്ങൾക്കിടയിലും അടിയും വഴക്കും സ്ഥിരമാണെങ്കിലും പിരിഞ്ഞ് പോയാലോ എന്ന് തോന്നുമെങ്കിലും മുമ്പ് നടന്ന നല്ല നിമിഷങ്ങൾ ഓർത്ത് പ്രശ്നം പറഞ്ഞുതീർക്കുമെന്നുമാണ് വാണിയും ബാബുരാജും പറയുന്നത്. തങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ പരസ്പരം ഒരു അഫക്ഷൻ ഉള്ളതിനാലാണ് ഞങ്ങളുടെ ബന്ധം ഇപ്പോഴും മുമ്പോട്ട് പോകുന്നത് എന്നും വാണി കൂട്ടിച്ചേർത്തു.

Recommended Video

ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ| Filmibeat Malayalam
വില്ലനെ പ്രണയിച്ച നായിക

ദാമ്പത്യ ജീവിതം വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് വളരെ രസകരമായി തിരിഞ്ഞ് നോക്കാറേയില്ല എന്നാണ് വാണി മറുപടി പറഞ്ഞത്. 'തിരിഞ്ഞ് നോക്കേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് അങ്ങനെ മുന്നോട്ട് പോയികൊള്ളും. ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും. അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നുവരെ ഓർക്കും. പിന്നെ ആലോചിക്കുമ്പോൾ.... ഒന്നിച്ച് നിൽക്കാൻ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓർമകളുമുണ്ടല്ലോ എന്നോർക്കും. അതുവെച്ച് അടുത്തവർഷം പോയ്കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവർക്കിടയിൽ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കിൽ അവിടെ എന്തോ പ്രശ്നമുണ്ടെന്ന് വിചാരിക്കാം' വാണി വാചാലയായി. വില്ലൻ വേഷങ്ങളിലൂടെയാണ് ബാബുരാജ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നത്. പിന്നീട് സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലെ പ്രകടനം കണ്ടപ്പോഴാണ് മലയാളി ബാബു​രാജിനുള്ളിലെ ഹാസ്യതാരത്തെ മനസിലാക്കിയത്. ഇപ്പോൾ വില്ലൻ, സഹനടൻ, ഹാസ്യതാരം തുടങ്ങി എല്ലാത്തിലും വിജകരമായി നീങ്ങുകയാണ് ബാബുരാജ്.

More from Filmibeat

Read more about: vani viswanath baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X