For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാളെന്നെ ദേഹത്തേക്ക് ചേര്‍ത്ത് അമര്‍ത്തി, പരാതിപ്പെട്ടപ്പോള്‍ ആസ്വദിക്കാന്‍ പറഞ്ഞ് സംവിധായകന്‍: അമൈറ

  |

  സിനിമ എന്നത് സ്വപ്‌നമായി കൊണ്ടു നടക്കുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ പുറമെ കാണുന്ന ഗ്ലാമറിന് അപ്പുറത്ത് ഇത്തരക്കാരുടെ സ്വപ്‌നങ്ങളെ തകര്‍ത്തുകളയാന്‍ സാധിക്കുന്ന ചതിക്കുഴികളും സിനിമാ ലോകത്തുണ്ട്. തങ്ങളുടെ കരിയറിന്റെ വിവിധഘട്ടങ്ങളില്‍ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

  Also Read: ഭര്‍ത്താവിന്റെ മുന്‍ഭാര്യയെ കണ്ടതോടെ കലിപ്പായി; കൈയ്യില്‍ കിട്ടിയ ഗ്ലാസെടുത്ത് ആദ്യ ഭാര്യയെ എറിഞ്ഞ് നടി രവീണ

  ഒരിടയ്ക്ക് മീ ടു തുറന്നു പറഞ്ഞച്ചിലുകളുടെ ഭാഗമായി നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നടി അമൈറ ദാസ്തുര്‍. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് അമൈറ. മോഡലിംഗിലും താരം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സിനിമയില്‍ നിന്നും തനിക്ക് പലപ്പോഴും അപമാനമുണ്ടയെന്നാണ് അമൈറ പറയുന്നത്.

  2013 ല്‍ പുറത്തിറങ്ങിയ ഇസാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അമൈറയുടെ അരങ്ങേറ്റം. പിന്നീട് മിസ്റ്റര്‍ എക്‌സ്, കാലകാന്തി, കുങ് ഫു യോഗ, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയിക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അമൈറ. ഒരിക്കല്‍ താരത്തോട് കരിയറില്‍ എന്നെങ്കിലും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു താരം മറുപടി നല്‍കിയത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: വേറെ ആരെയും നായികയായി കിട്ടിയില്ലേ? പത്മപ്രിയയെ ആദ്യമായി കണ്ടപ്പോൾ ചോദിച്ചതെന്തെന്ന് നിർമാതാവ്

  ''സത്യത്തില്‍ എനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നോ ബോളിവുഡില്‍ നിന്നോ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ രണ്ടിടത്തു നിന്നും അപമാനിക്കപ്പെട്ടിട്ടുണ്ട്. അവരൊക്കെ ശക്തരാണ്, അതിനാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എനിക്ക് ധൈര്യമില്ല. ഞാന്‍ നിസ്സഹായയായി നില്‍ക്കുന്നത് ഉറപ്പു വരുത്തിയ സ്ത്രീകളും പുരുഷന്മാരുമുണ്ട്'' അമൈറ പറയുന്നു. അതേസമയം ഒരു നാള്‍ താന്‍ അവരെ തുറന്ന് കാണിക്കുമെന്നും അമൈറ പറയുന്നുണ്ട്.

  ''എന്റെ സുരക്ഷിതത്വം തോന്നുന്നത് വരെ ഞാന്‍ വിരല്‍ ചൂണ്ടില്ല. അവര്‍ക്ക് കൃത്യമായി അറിയാം അവര്‍ ആരെന്നും അവരെന്താണ് ചെയ്തതെന്നും. ഇപ്പോള്‍ എനിക്ക് പറയാനുള്ളത് അവര്‍ അവരുടെ വേര്‍തിരിവ് അവസാനിപ്പിക്കണം എന്നാണ്. മാറ്റത്തിന്റെ ഒരു കാറ്റ് വരുന്നുണ്ടെന്നും അതില്‍ നിന്നും തങ്ങളുടെ സ്റ്റാറ്റസ് അവരെ രക്ഷപ്പെടുത്തില്ലെന്നും അവര്‍ മനസിലാക്കണം'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ താരം തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയായിരുന്നു.

  ''ഒരിക്കല്‍ ഒരു പാട്ട് സീന്‍ ചെയ്യുന്നതിനിടെ നായകന്‍ എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി. തനിക്കൊപ്പം ഞാന്‍ അഭിനയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ അയാളെ തള്ളി മാറ്റുകയും സംസാരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അയാള്‍ എന്റെ ജീവിതം ദുരിതമാക്കിക്കളഞ്ഞു. ഞാനിത് സംവിധായകനോട് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാനും ആസ്വദിക്കാനുമായിരുന്നു. എന്നെ സെറ്റിലേക്ക് നേരത്തെ വിളിപ്പിക്കുമായിരുന്നു. എന്റെ ഷോട്ടിനായി മണിക്കൂറുകളോളം കാത്തിരുത്തുമായിരുന്നു. 18 മണിക്കൂര്‍ വരെ ഷൂട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നത്'' താരം പറയുന്നു.


  പിന്നീട് തന്നെ കൊണ്ട് നായകനോട് മാപ്പ് പറയിപ്പിച്ചുവെന്നും അമൈറ പറയുന്നുണ്ട്. ''ഏറ്റവും മോശമെന്താണെന്നാല്‍, എന്നെ കൊണ്ട് ആ നടനോട് മാപ്പ് പറയിപ്പിച്ചു. അയാളെ നിരന്തരം അവഗണിച്ച എന്റെ മോശം പെരുമാറ്റത്തിന്. നിര്‍മ്മാതാവാണ് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്'' താരം പറയുന്നു. മറ്റൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ തന്നെ ദിവസവും വഴക്ക് പറയുമായിരുന്നുവെന്നാണ് അമൈറ പറയുന്നത്.

  ''അദ്ദേഹം ചിലപ്പോള്‍ എന്നെ നേരത്തെ സെറ്റിലേക്ക് വിളിച്ചു വരുത്തും. വാനിറ്റി വാനില്‍ മണിക്കൂറുകളോളം കാത്തിരുത്തും. ഒടുവില്‍ അസിസ്റ്റന്റ് ഡയറക്ടറെ വിട്ട് എനിക്ക് ഇന്ന് സീനില്ലെന്ന് പറയും. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ കാത്തിരുത്തിയ ശേഷമാണിത്. എന്നെ അദ്ദേഹം സിനിമയിലെടുത്തതിന് തന്നെ ഞാന്‍ കടപ്പെട്ടിരിക്കണമെന്ന് പറഞ്ഞു'' അമൈറ ഓര്‍ക്കുന്നു.

  ഇസാക്കിലൂടെ സിനിമയിലെത്തിയ അമൈറ മോഡലിംഗിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. അനേഗനിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഹിന്ദിയിലാണ് കൂടുതലും അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സിന്റെ ജോഗിയിലാണ് ഒടുവിലായി അഭിനയിച്ചത്. ബഗീരയാണ് പുതിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: actress
  English summary
  Actress Amyra Dastur Once Recalled Her Bitter Experience From Cinema And Powerfull People
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X