'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് ബിപാഷ ബസു

അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി ബിപാഷ ബസു. അടുത്തിടെ ​ഗർഭിണിയായ നടി തന്റെ ​ഗർഭകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാറുമുണ്ട്. ബോളിവുഡിലെ താരങ്ങളിൽ മിക്കവരും കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കെയാണ് ബിപാഷയും ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറും കുഞ്ഞിനെ വരവേൽക്കാനിരിക്കുന്നത്.

ബോളിവുഡിലെ പ്രശസ്ത നടിയായി തിളങ്ങവെയാണ് ബിപാഷ കരൺ സിം​ഗ് ​ഗ്രോവറെ വിവാഹം കഴിച്ചത്. 2016 ഏപ്രിലിൽ ആയിരുന്നു വിവാഹം. 2015 ൽ എലോൺ എന്ന സിനിമയിൽ കരൺ സിം​ഗും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ബിപാഷയും കരണും പ്രണയത്തിലാവുന്നത്.

 'എനിക്ക് ദിവസം മുഴുവനും സുഖമില്ലായിരുന്നു'

'ഇപ്പോഴിതാ തന്റെ ​ഗർഭകാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബിപാൽ പറയുന്നു. ​ഹാർപർസ് ബസാറുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. 'എത്രയൊക്കെ പ്ലാൻ ചെയ്താലും അതൊന്നും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് എന്നെ തയ്യാറാക്കില്ല. ​ഗർഭിണിയായ ആദ്യ മൂന്ന് മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. ആളുകൾ പറയുന്നത് രാവിലെയുണ്ടാവുന്ന ക്ഷീണത്തെക്കുറിച്ചാണ്. എനിക്ക് ദിവസം മുഴുവനും സുഖമില്ലായിരുന്നു. ഒന്നുകിൽ ബെഡിലോ അല്ലെങ്കിൽ ബാത്ത് റൂമിലോ ആയിരിക്കും'

Also Read: 'നയൻതാരയെ അവർ അമ്മയുടെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു, മലയാളത്തിന്റെ അന്നത്തെ നയൻതാര'

'എനിക്ക് വലിയ തോതിൽ ഭക്ഷണക്കൊതിയും ഉണ്ടായിരുന്നില്ല'

'എനിക്കൊന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ശരീരഭാരം വല്ലാതെ കുറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ അസുഖങ്ങൾ കുറഞ്ഞത്. എനിക്ക് വലിയ തോതിൽ ഭക്ഷണക്കൊതിയും ഉണ്ടായിരുന്നില്ല. എന്റെ ശരീരം അങ്ങനെ ആയിരുന്നു. എന്നാലും ഇടയ്ക്ക് ഉപ്പുള്ളത് കഴിക്കാൻ എനിക്ക് തോന്നി. മധുരത്തോട് താൽപര്യം ഇല്ലാതായി. അതൊരു മാറ്റം ആയിരുന്നു. കാരണം സാധാരണയായി മധുരം എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ അതല്ല കുഞ്ഞിന് വേണ്ടത്'

Also Read: 'തൊട്ടിപടം എന്ന് വമ്പൻമാർ രണ്ട് പേരും പറഞ്ഞു'; ട്വന്റി ട്വന്റിയെക്കുറിച്ച് സുരേഷ് ​ഗോപി

'വർക്ക് ഔട്ടും ട്രെയ്നിം​ഗും എനിക്ക് ഒഴിവാക്കേണ്ടി വന്നു'

'മധുരം വേണ്ടാതായത് ഒഴിച്ചാൽ ​ഗർഭിണിയായത് എന്റെ ഡയറ്റിൽ വലിയ മാറ്റം വരുത്തിയിട്ടില്ല. ബാലൻസ് ആയ ഭക്ഷണം ആയിരുന്നു ഞാനെപ്പോഴും കഴിച്ചിരുന്നത്. കാർബ്സ്, ഫാറ്റ്, പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എല്ലാം ഉണ്ടാവും. ശരീരത്തിലെ ജലാശം നിലനിർത്തി. വലിയ മാറ്റങ്ങൾ എനിക്ക് ഉണ്ടായില്ലെങ്കിലും ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. വർക്ക് ഔട്ടും ട്രെയ്നിം​ഗും എനിക്ക് ഒഴിവാക്കേണ്ടി വന്നു. അതെനിക്ക് ബുദ്ധിമുട്ടായിരുന്നു. അതിന് ശേഷമാണ് വെറുകെ കിടക്കാനും വിശ്രമിക്കാനും ഞാൻ പഠിച്ചത്,' ബിപാഷ പറഞ്ഞു.

മോഡലിം​ഗിൽ നിന്നും അഭിനയ രം​ഗത്തെത്തി

​ഗർഭിണിയായിരിക്കെ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് കുഞ്ഞ് പിറക്കാൻ പോവുന്ന വിവരം ബിപാഷ ആരാധകരെ അറിയിച്ചത്. നിരവധി പേർ ബിപാഷയ്ക്കും കരൺ സിം​ഗ് ​ഗ്രോവറിനും ആശംസകളുമായെത്തി.

മോഡലിം​ഗിൽ നിന്നും അഭിനയ രം​ഗത്തെത്തിയ ബിപാഷ ത്രില്ലർ, ഹൊറർ സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. 2001 ൽ അജ്നബി എന്ന ത്രില്ലർ സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ആ വർഷത്തെ മികച്ച പുതമുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നടിക്ക് ലഭിച്ചു. പിന്നീട് രാസ്, ജിസം, ധൂം 2, നോ എൻട്രി തുടങ്ങിയ സിനിമകളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X