twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നയൻതാരയെ അവർ അമ്മയുടെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു, മലയാളത്തിന്റെ അന്നത്തെ നയൻതാര'

    |

    മലയാള സിനിമയിലെ പ്രഗൽഭരായ നടിയാണ് ഷീല. 70 കളിലും 80 കളിലും നായിക നടിയായി തിളങ്ങിയ ഷീല അന്ന് ശക്തമായ നിരവധി കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിച്ചു. മലയാളത്തിലെ ഒട്ടനവധി നോവലുകൾ സിനിമ ആക്കിയപ്പോൾ അതിലെ നായിക ഷീലയായിരുന്നു. അഭിനയ സരസ്വതി എന്നായിരുന്നു അന്നത്തെ പത്രങ്ങൾ ഷീലയെ വിശേഷിപ്പിച്ചത്.

    ചെമ്മീൻ, കള്ളിച്ചെല്ലമ്മ, ശരശയ്യ,ഒരു പെണ്ണിന്റെ കഥ, ഉമ്മാച്ചു തുടങ്ങി നിരവധി സിനിമകളിൽ ഷീല പുരസ്കാരങ്ങൾ വാരിക്കൂട്ടി. മലയാള സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ച കാലഘട്ടത്തിലായിരുന്നു ഷീല നായിക നടിയായി തിളങ്ങിയത്. വിടപറഞ്ഞ നടൻ പ്രേം നസീറും ഷീലയും ബി​ഗ്സ്ക്രീനിലെ ഹിറ്റ് ജോഡികളായി മാറി.

     ഷീലയെ തേടി വീണ്ടും നല്ല കഥാപാത്രങ്ങൾ എത്തി

    ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രം​ഗത്തെത്തിയപ്പോൾ ഷീലയെ തേടി വീണ്ടും നല്ല കഥാപാത്രങ്ങൾ എത്തി. 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് ഷീല ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ പ്രധാന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. പിന്നീട് അകലെ എന്ന ശ്യാമപ്രസാദിന്റെ സിനിമയിലും അഭിനയിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം അകലെയിലൂടെ ഷീലയെ തേടിയെത്തി.

     'നാന്... പൃത്തിരാജ്.. അണൂപ് മേനോന്‍.. കണ്ടിരുന്നു, ആ സിനിമയിൽ അഭിനയിക്കാനിരുന്നതായിരുന്നു'; പൃഥ്വിരാജ് 'നാന്... പൃത്തിരാജ്.. അണൂപ് മേനോന്‍.. കണ്ടിരുന്നു, ആ സിനിമയിൽ അഭിനയിക്കാനിരുന്നതായിരുന്നു'; പൃഥ്വിരാജ്

    കാലഘട്ടത്തിനനുസരിച്ച് ജീവിക്കുകയും ജീവിതത്തെ വല്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ഷീല

    ഇപ്പോഴിതാ നടിയെപറ്റി ഫോട്ടോ ജേർണലിസ്റ്റ് മധുരാജ് മാതൃഭൂമിയിൽ എഴുതിയ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. പഴമയിൽ ജീവിക്കാതെ കാലഘട്ടത്തിനനുസരിച്ച് ജീവിക്കുകയും ജീവിതത്തെ വല്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ഷീലയെന്ന് ഇദ്ദേഹം പറയുന്നു. 2019 ൽ ഷീലയുടെ അഭിമുഖത്തിനെത്തിനായി ചെന്നെെയിലെ നടിയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ.

     'തൊട്ടിപടം എന്ന് വമ്പൻമാർ രണ്ട് പേരും പറഞ്ഞു'; ട്വന്റി ട്വന്റിയെക്കുറിച്ച് സുരേഷ് ​ഗോപി 'തൊട്ടിപടം എന്ന് വമ്പൻമാർ രണ്ട് പേരും പറഞ്ഞു'; ട്വന്റി ട്വന്റിയെക്കുറിച്ച് സുരേഷ് ​ഗോപി

    'അഭിനയിച്ച സിനിമകളുടെ എണ്ണം കേട്ടാൽ ചിലപ്പോൾ അവർ തന്നെ ഞെട്ടും'

    'വയസ് കാലത്ത് ഭക്തിയിൽ അഭയം തേടുകയോ പൊതുകാര്യങ്ങളിൽ വിമുഖരാവുകയോ ചെയ്യുന്നവർക്ക് ഷീല ഒരു അപൂർവതയാണ്. രണ്ട് പതിറ്റാണ്ടുകൾ സിനിമകളിൽ സജീവമായ ശേഷം രണ്ട് പതിറ്റാണ്ട് അവർ സിനിമയിൽ നിന്ന് അകന്ന് നിന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചിത്രകാരി എന്നിങ്ങനെ പല വേഷങ്ങളിൽ അവർ ശ്രദ്ധ ആകർഷിച്ചു'

    '1971 ൽ മാത്രം ഷീല അഭിനയിച്ച സിനിമകളുടെ എണ്ണം കേട്ടാൽ ചിലപ്പോൾ അവർ തന്നെ ഞെട്ടും. ഇരുപത്തിയൊന്ന്!. ഇപ്പോഴും ഷീല മലയാള സിനിമകൾ വിടാതെ കാണുന്നു. കുമ്പളങ്ങി നൈറ്റ്സ് അവർക്ക് നന്നായി ബോധിച്ചു. എന്ത് ഭം​ഗിയായി എടുത്തിരിക്കുന്നു അല്ലേ എന്ന് പറഞ്ഞു. അങ്ങിനെ ഒരു ക്യാരക്ടർ ചെയ്യാൻ വേറെ ആര് ധൈര്യപ്പെടും? അവർ ഫഹദിനെ വാഴ്ത്തി'

    Also Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

    'നയൻതാരയെ ഒരമ്മയുടെ വാത്സല്യത്തോടെ അവർ ചേർത്ത് പിടിച്ചു'

    'ഇടവേളയ്ക്ക് ശേഷം 2003 ലെ തിരിച്ചു വരവിനെ പറ്റി അവർ ഓർത്തു. അന്ന് മനസ്സിനക്കരെയിലൂടെ വന്ന് പിന്നീട് തെന്നിന്ത്യ പിടിച്ചടക്കിയ നയൻതാരയെ ഒരമ്മയുടെ വാത്സല്യത്തോടെ അവർ ചേർത്ത് പിടിച്ചു. ഇന്ന് തെന്നിന്ത്യയുടെ നയൻതാര ആണ് അന്ന് മലയാളത്തിന് ഷീല, അവർ അഭിമാനത്തോടെ പറഞ്ഞു,' മധുരാജിന്റെ കുറിപ്പിങ്ങനെ. ചെന്നെെയിൽ താമസിക്കുന്ന ഷീല ഇടയ്ക്ക് കേരളത്തിൽ എത്താറുണ്ട്.

    Read more about: nayanthara sheela
    English summary
    viral note about actress sheela; recalls her bond with nayanthara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X