For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

  |

  മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ എല്ലാ മലയാളികളും ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുതിർന്നവർ വരെ അടങ്ങുന്ന വലിയ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ഇടയ്ക്ക് ഒരു നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു.

  മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും വിസ്മയിപ്പിക്കുന്ന താരത്തിന് നൽകാൻ മറ്റൊരു വിശേഷണം ഇല്ലെന്നാണ് ആരാധകരുടെ പക്ഷം. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്.

  Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

  തിരിച്ചുവരവിൽ മലയാളം കടന്ന് തമിഴിയിലും ബോളിവുഡിലേക്കും വരെ മഞ്ജു എത്തി. തമിഴിൽ ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിലാണ് മഞ്ജു ആദ്യം അഭിനയിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ലഭിച്ചത്. തമിഴകത്തിന്റെ സൂപ്പർ താരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മാധവൻ നായകൻ ആകുന്ന അമിരിക്കി പണ്ഡിറ്റ് ആണ് ഹിന്ദി ചിത്രം.

  തുനിവ് എന്ന് പേരിട്ടിരിക്കുന്ന അജിത് ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോൾ. ഫ്ളവേഴ്സിലെ ഒരു കോടി എന്ന പരിപാടിയിലാണ് മഞ്ജു സിനിമയെ കുറിച്ചും അജിത്തിനൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചത്. മഞ്ജുവിന്റെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: 'ചന്ദ്രോത്സവം ഉപേക്ഷിക്കാനൊരുങ്ങിയ സിനിമ; ഒരുമാസം എഴുതാനിരുന്നിട്ടും വെള്ളമടി അല്ലാതെ ഒന്നും നടന്നില്ല'

  അജിത് തന്റെ സിനിമകൾ കണ്ടിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മഞ്ജു കണ്ടിട്ടുണ്ട് എന്ന് മറുപടി നൽകുന്നുണ്ട്. മലയാളത്തിലെ അഭിനേതാക്കളെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ വലിയ ബഹുമാനത്തോടെയാണ് അവർ സംസാരിക്കുന്നതെന്ന് മഞ്ജു പറയുന്നു. പിന്നാലെ അജിത്തിനെ കുറിച്ചും മഞ്ജു വാചാലയായി.

  'വളരെ നല്ല ക്ഷമാശീലയായ ആളാണ് ഞാനെന്നാണ് ഞാൻ കരുതിയിരുന്നത്. അജിത് സാറിനെ കണ്ട് പരിചയപ്പെട്ട് അദ്ദേഹം ആളുകളോടൊക്കെ ഇടപെടുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി, ഞാൻ ഒന്നും ഒന്നും അല്ലെന്ന്. അദ്ദേഹം എല്ലാവരോടും ഒരേ സ്നേഹത്തോടെയും ഒരേ ഊഷ്മളത്തോടെയുമാണ് ഇടപെടുക എന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണ്. ആ സെറ്റിൽ അത് കാണാം,'

  Also Read: പാപ്പുവിന് സർപ്രൈസ് നൽകി ഗോപി സുന്ദർ, മകളുടെ പിറന്നാൾ കളറാക്കി അമൃത; വീഡിയോ വൈറൽ

  'അദ്ദേഹമില്ലാത്ത സമയത്ത് പോലും അദ്ദേഹത്തെ കുറിച്ച് സെറ്റിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അത് മനസിലാകും. ഒരാൾ മുൻപിൽ ഉള്ളപ്പോൾ നല്ലത് പറയുന്നത് പോലെ അല്ലാ ഒരാൾ ഇല്ലാത്തപ്പോൾ അയാളെ കുറിച്ച് ആത്മാർത്ഥമായി നല്ലത് സംസാരിക്കുന്നത്. അത് വ്യത്യാസമുണ്ടാകും. അങ്ങനെ എല്ലാവരും ഒരുപോലെ ഇഷ്ടത്തോടെ സംസാരിക്കുന്നത് കണ്ട ഒരാളാണ് അജിത് സാർ. അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. ഇനിയും കുറച്ചു കൂടി ഉണ്ട് ഷൂട്ട്,' മഞ്ജു പറഞ്ഞു.

  തനിക്ക് മലയാളത്തേക്കാൾ നന്നായി തമിഴ് അറിയാമെന്നും എഴുതാനും വായിക്കാനും ഒക്കെ അറിയാമെന്നും മഞ്ജു പറയുന്നുണ്ട്. മലയാള സിനിമയിൽ അഭിനയിക്കുന്ന പോലെ തന്നെയാണ് തമിഴിലും തോന്നിയിട്ടുള്ളതെന്നും ആകെ ഒരു വ്യത്യാസം തോന്നിയത് ഷൂട്ടിനിടയിലെ ഇടവേളകൾ ആണെന്നും മഞ്ജു പറഞ്ഞു. മലയാളത്തിൽ ഒറ്റ സ്ട്രെച്ചിൽ പടം പൂർത്തിയാകുമ്പോൾ അവിടെ ഇടവേളകൾ ഉണ്ടാകുമെന്ന് നടി പറഞ്ഞു.

  അടുത്തിടെ മഞ്ജുവും അജിത്തും ചേർന്ന് ബൈക്കിൽ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം തീർത്തിരുന്നു.

  Read more about: manju warrier
  English summary
  Manju Warrier opens up about her experience working with Ajith Kumar in AK 61 goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X