കൈ തരുന്നതിനിടെ തന്നിലേക്ക് വലിച്ചിട്ട് ദേഹത്ത് കയറിപ്പിടിച്ചു; 70 കാരനാണ്! ഞെട്ടല്‍ മാറാതെ ഈഷ ചോപ്ര

പൊതു ഇടങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നത് പലപ്പോഴും സമൂഹം അംഗീകരിക്കാന്‍ മടിക്കുന്നൊരു വസ്തുതയാണ്. സമൂഹം പുരോഗമിക്കുകയാണെന്നും കാലം മാറിയെന്നുമൊക്കെ പറയുമ്പോഴും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ മുതല്‍ പൊതു ഇടങ്ങളില്‍ പോലും സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ പ്രായമോ സമൂഹത്തില പദവിയോ ഒന്നും ബാധകമല്ല.

ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഈഷ ചോപ്ര. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. പത്ത് ദിവസം മുമ്പാണ് സംഭവമുണ്ടായത്.

Eisha Chopra

''പത്ത് ദിവസം എന്നെ എനിക്ക് യാതൊരു പരിചയുമില്ലാത്തൊരാള്‍ കടന്നു പിടിച്ചു. ആളുകള്‍ നിറഞ്ഞിരുന്ന പൊതു ഇടത്ത് വച്ചായിരുന്നു. അയാള്‍ കാഴ്ചയില്‍ മാന്യമായ വസ്ത്രം ധരിച്ച, 70 വയസിനടുത്ത് പ്രായമുള്ളൊരു വ്യക്തിയായിരുന്നു. എന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തി. ഷെയ്ക് ഹാന്‍ഡ് നല്‍കിയപ്പോള്‍ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും എന്റെ ദേഹത്ത് തോന്നിയിടത്തൊക്കെ കൈ വെക്കുകയും ചെയ്തു. കുറച്ച് ദിവസത്തേക്ക് ഞാന്‍ ആ ഞെട്ടലിലായിരുന്നു'' ഈഷ പറയുന്നു.

''കുറച്ച് ദിവസമായി ഞാന്‍ സോഷ്യല്‍ മീഡിയയിലില്ല. ഇതാണ് കാരണം. എനിക്ക് ഒരിടത്തും മനസുറപ്പിക്കാനാകുന്നില്ല. ഞാനായി ഇരിക്കാന്‍ പോലും വയ്യ. കുറച്ച് ദിവസത്തേക്ക് ഉറങ്ങാന്‍ പോലും സാധിച്ചില്ല. രാതി ഉറക്കം നഷ്ടപ്പെട്ടതോടെ പകലാണ് ഉറങ്ങുന്നത്. എന്റെ കൈ വിറക്കുകയായിരുന്നു. ട്രോമ റിലീസ് ചെയ്യാനുള്ള ശരീരത്തിന്റെ രീതിയാണെന്നാണ് മനസിലായത്. ആ ഘട്ടം മറി കടന്ന ശേഷമാണ് ഇതെഴുതുന്നത്.''

''എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. പക്ഷെ അതിലും വേഗത്തിലാണ് എന്റെ ശരീരം മരവിച്ചു പോയതെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്റെ ചുറ്റും നിശ്ചലമായി. ആ നിമിഷം തന്നെ അയാള്‍ വിദഗ്ധമായി കടന്നു കളയുകയും ചെയ്തു. എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് മാത്രമാണ് ഇതെല്ലാം കണ്ടത്. അവളും മരവിച്ചു നിന്നു പോയിരുന്നു. ഫൈറ്റ്, ഫൈ്‌ളറ്റ്, ട്രോമ പ്രതികരിക്കുന്നു. നമ്മളെ സുരക്ഷിതാരാക്കാനുള്ള തലച്ചോറിന്റെ ഡിസൈന്‍. അതെ സുരക്ഷ''.

''അന്ന് രാത്രി കിടക്കാന്‍ നേരം ഇതുപോലൊരു അനുഭവം ആദ്യമായുണ്ടായതിനെക്കുറിച്ചാണ് ഞാനോര്‍ത്തത്. അന്ന് എനിക്ക് ഏഴ് വയസായിരുന്നു. സിനിമാ ഹാളില്‍ വച്ചായിരുന്നു. മിഡില്‍ റോയിലാണ് ഇരുന്നത്. അയാളുടെ മുഖം ഞാന്‍ നന്നായി തന്നെ ഓര്‍ക്കുന്നുണ്ട്. ഇന്നും ഭയപ്പെടുത്തുന്നുണ്ട്.''

''പക്ഷെ എത്ര നേരം അതനുഭവിക്കേണ്ടി വന്നുവെന്ന് എനിക്ക് ഓര്‍മ്മയില്ല. കാരണം അന്നും ഞാന്‍ മരവിച്ച് പോയിരുന്നു. അങ്ങനെ മരവിച്ചു നിന്ന സമയങ്ങള്‍ എണ്ണാന്‍ തുടങ്ങി. എണ്ണം തെറ്റി. എന്റെ സമ്മതില്ലാതെ എന്റെ ദേഹത്ത് കൈ വച്ച സംഭവങ്ങള്‍ വിരലില്‍ എണ്ണാവുന്നതും അധികമാണ്. തന്റെ കഥ വെളിപ്പെടുത്തിയ സുഹൃത്തിനോട് ഞാന്‍ സംസാരിച്ചിരുന്നു. അതും തുടങ്ങിയത് ആദ്യത്തെ വട്ടം എന്ന് പറഞ്ഞാണ്. സങ്കടരമല്ലേ?''

''അന്ന് എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെപ്പറ്റി ചിന്തിച്ചു. അവളെന്തിനാണ് മരവിച്ചു നിന്നത്? കാരണം അവള്‍ക്കും അവളുടെ ആദ്യത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. ആദ്യത്തെ തവണ എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് മനസിലായോ? പിന്നേയും സംഭവിച്ചിട്ടുണ്ടെന്ന്. എന്തിനാണ് ഇത്തരം സമയങ്ങളില്‍ മരവിച്ചു പോകുന്നത്? നമുക്ക് പ്രതികരിക്കാനാകില്ല എന്നതു കൊണ്ടാണോ? അതോ രക്ഷപ്പെടാന്‍ പറ്റില്ല എന്നതു കൊണ്ടാണോ?''

''നോട്ട് ഫൈറ്റ്. നോട്ട് ഫ്‌ളൈറ്റ്. ഇത്തരം സമയത്ത് നമ്മളുടെ ശരീരത്തില്‍ പോലും നമ്മളുണ്ടെന്ന് തോന്നില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഏതൊരു സ്ത്രീയോടും ചോദിച്ചു നോക്കൂ, ഏതൊരു സ്ത്രീയോടും. അവരോട് ആദ്യത്തെ അനുഭവത്തെക്കുറിച്ച് ചോദിക്കൂ. തീര്‍ച്ചയായും മറ്റൊരു അനുഭവം കൂടിയുണ്ടാകും. അധികം വൈകാതെ അവള്‍ക്കും എന്നെ പോലെ എണ്ണം തെറ്റും''.

Eisha Chopra

''എന്നാല്‍ ഏറ്റവും സങ്കടകരമായ കാര്യം വരാനിരിക്കുന്നതേയുള്ളൂ. ശരിയായ ടച്ചും തെറ്റായ ടച്ചും വേര്‍തിരിക്കാന്‍ പറ്റാതെ വരും. സ്‌നേഹത്തേയും ചൂഷണത്തേയും മനസിലാകാതാകും. സ്‌നേഹത്തെ ചൂഷണമെന്ന് തെറ്റിദ്ധരിക്കും'' എന്നും ഈഷ പറയുന്നു. പിന്നാലെ താന്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്നു പറയുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്.

''വളരെ ബുദ്ധിമുട്ടിയാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇത് എഴുതണമോ എന്ന് ഞാന്‍ സ്വയം ചോദിച്ചിരുന്നു. ഒരുപാട് കാരണങ്ങള്‍ മനസിലേക്ക് വന്നു. ഭയവും. ആളുകള്‍ എന്നെ വിക്ടിം കാര്‍ഡ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാലോ? അറ്റന്‍ഷന് വേണ്ടിയാണെന്ന് പറഞ്ഞാലോ? നീയെന്താണ് അപ്പോള്‍ പറയാതിരുന്നത് എന്ന് പലരും അതിക്രമത്തെ പ്രതിരോധിച്ച് ചോദിച്ച കാര്യം ഞാന്‍ ഓര്‍ത്തു. നിങ്ങള്‍ക്കറിയാം നിങ്ങള്‍ ആരെന്ന്. നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായെന്ന് കരുതുന്നു.

More from Filmibeat

Read more about: actrss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X