അവന്‍ എന്നെ ഇടിച്ചു, എന്റെ കണ്ണില്‍ ഇരുട്ടുകയറി; അനുഭവം പങ്കുവച്ച് ഫാത്തിമ സന
ദംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് വരവറിയിച്ച നടിയാണ് ഫാത്തിമ സന ഷെയ്ഖ്. ഈയ്യടുത്തിറങ്ങിയ ലുഡോയിലെ ഫാത്തിമ സനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫാത്തിമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ കുടുംബത്തിന്റെ സ്‌നേഹത്തെ കുറിച്ചും അവര്‍ നല്‍കുന്ന പിന്തുണയെ കുറിച്ചുമെല്ലാമാണ് ഫാത്തിമ പറയുന്നത്.
പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫാത്തിമ മനസ് തുറന്നത്. റോഡില്‍ വച്ച് തന്നോട് ഒരാള്‍ മോശമായി പെരുമാറിയ സംഭവമാണ് ഫാത്തിമ വെളിപ്പെടുത്തിയത്. ''ജിമ്മില്‍ നിന്നും വരികയായിരുന്നു. ഒരു പയ്യന്‍ വന്നു. എന്നെ തുറിച്ച് നോക്കാന്‍ തുടങ്ങി. എന്താ തുറിച്ച് നോക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. തുറിച്ചു നോക്കും, എന്റെ ഇഷ്ടമാണെന്നായിരുന്നു അവന്റെ മറുപടി'' ഫാത്തിമ പറഞ്ഞു.

''അടി വേണോ എന്നോ ഞാന്‍ ചോദിച്ചു. അടിക്കെന്ന് അവന്‍ പറഞ്ഞു. ഞാന്‍ അവന്റെ മുഖത്തടിച്ചു. അവന്‍ എന്നെ ഇടിച്ചു. കുറച്ച് നേരത്തേക്ക് എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഞാന്‍ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. രണ്ട് മൂന്നു പേരുമായി അച്ഛന്‍ വന്നു. അവന്‍ ഓടി രക്ഷപ്പെട്ടു. എന്റെ മോളുടെ ദേഹത്ത് ആരാ കൈ വച്ചതെന്ന് അച്ഛനും ചേട്ടനും അവരുടെ സുഹൃത്തുക്കളും ചോദിക്കുന്നുണ്ടായിരുന്നു'' ഫാത്തിമ പറഞ്ഞു.
അജീബ് ദാസ്താന്‍ ആയിരുന്നു ഫാത്തിമയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി ചിത്രമാണ് അജീബ് ദാസ്താന്‍. ചിത്രത്തില്‍ ലിപാക്ഷി എന്ന കഥാപാത്രത്തെയാണ് ഫാത്തിമ അവതരിപ്പിച്ചത്. ഫാത്തിമയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ലുഡോയായിരുന്നു ഫാത്തിമയുടെ മറ്റൊരു ചിത്രം. ചിത്രത്തിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി ഇഷ; ഹോട്ട് ചിത്രങ്ങള്‍
Recommended Video
ബാലതാരമായാണ് ഫാത്തിമ സിനിമയിലെത്തുന്നത്. ഇഷ്‌ക് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ദംഗലിലൂടെയാണ് നായികയായി മാറുന്നത്. ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ലുഡോ, തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, സുരജ് പേ മംഗള്‍ ഭാരി, തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഫാത്തിമ. ഫാത്തിമയുടേതായി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications