സല്‍മാനെ കാണാന്‍ ചെന്ന എന്നെ ഉപദ്രവിച്ചു, പട്ടിയെ പോലെ എടുത്തെറിഞ്ഞു. വെളിപ്പെടുത്തി നടി ഹേമ

ബോളിവുഡിലെ താരരാജാവാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ ആരാധകരായി പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളുമുണ്ട്. സല്‍മാനെ ഒരു നോക്ക് കാണാനും കൂടെ നിന്നൊരു ഫോട്ടോയെടുക്കാനുമൊക്കെ ആഗ്രഹിക്കുന്നവരായി ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ സല്‍മാന്റെ അടുത്തേക്ക് എത്തുക എന്നത് താരങ്ങള്‍ക്ക് പോലും അത്ര എളുപ്പമുള്ള കാര്യമല്ല. സല്‍മാനെ കാണാന്‍ ശ്രമിച്ച തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി ഹേമ ശര്‍മ.

അഭിനേത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമൊക്കെയാണ് ഹേമ ശര്‍മ. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് ത്രീയില്‍ ഹേമ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാനെ കാണാന്‍ ചെന്ന തന്നെ സല്‍മാന്റെ അംഗരക്ഷകര്‍ പട്ടിയെ പോലെ പിടിച്ചു പുറത്താക്കി എന്നാണ് ഹേമ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Salman Khan

''എനിക്ക് സല്‍മാന്റ ദബാംഗ് ത്രീയില്‍ അഭിനയിക്കണമായിരുന്നു. അതിനായി എന്നാല്‍ സാധിക്കുന്നതൊക്കെ ഞാന്‍ ചെയ്തു. എനിക്ക് സല്‍മാന്‍ സാറിനെ ഒന്ന് കണ്ടാല്‍ മതി. ദൈവാനുഗ്രഹത്താല്‍ എനിക്ക് ആ അവസരം ലഭിച്ചു'' എന്നാണ് ഹേമ പറയുന്നത്. എന്നാല്‍ ഹേമയുടെ രംഗം ചിത്രീകരിച്ചത് സല്‍മാന്‍ ഖാനൊപ്പമായിരുന്നില്ല. ഇതോടെ താരം നിരാശയിലായി.

എനിക്ക് വല്ലാതെ വിഷമമായി. ഷൂട്ടിന് ശേഷം എനിക്ക് അദ്ദേഹത്തെ കാണണമെന്ന് തോന്നി. ഞാന്‍ പരേയും ബന്ധപ്പെട്ടു നോക്കി. സല്‍മാന്‍ ഖാനെ കാണാനും കൂടെ നിന്നൊരു ഫോട്ടോയെടുക്കാനും വേണ്ടി ഞാന്‍ കുറഞ്ഞത് 50 പേരെയെങ്കിലും വിളിച്ചിട്ടുണ്ടാകും. പിന്നെയാണ് പണ്ഡിറ്റ് ജനാര്‍ദനെ കാണുന്നത്. അദ്ദേഹം ബിഗ് ബോസിലുണ്ടായിരുന്നു. അദ്ദേഹത്തോട് എനിക്ക് സല്‍മാന്‍ ഖാനെ കാണണമെന്ന് പറഞ്ഞു.

അദ്ദേഹം എന്റെ ആഗ്രഹം നടത്തി തരാമെന്ന് വാക്കു തന്നു. ഞങ്ങള്‍ സല്‍മാന്‍ ഖാന്‍ സാറെ കാണാന്‍ ചെന്നു. ഞങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനം പറഞ്ഞറിയിക്കാനാകില്ല. എന്നെ പട്ടിയെ പോലെയാണ് എടുത്തെറിഞ്ഞത്. സല്‍മാനൊപ്പം ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞതിനാണ്. പണ്ഡിറ്റ് ജനാര്‍ദനേയും സല്‍മാന്റെ അംഗരക്ഷന്‍ വളരെ മോശമായാണ് കൈകാര്യം ചെയ്തതെന്നും ഹേമ പറയുന്നു. അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ഇനിയും വന്നാല്‍ എന്നന്നേക്കുമായി ബാന്‍ ചെയ്യുമെന്ന് പറഞ്ഞുവെന്നും ഹേമ ആരോപിക്കുന്നു.

Salman Khan

''നൂറോളം പേര്‍ക്ക് മുന്നില്‍ വച്ചാണ് എന്നെ അപമാനിച്ചത്. അതില്‍ എനിക്ക് വ്യക്തിപരമായി അറിയുന്നവരുമുണ്ട്. അതിന് ശേഷം പത്ത് ദിവസത്തോളം എനിക്ക് ഉറങ്ങാന്‍ പോലുമായില്ല. എനിക്ക് ആകെ വേണ്ടിയിരുന്നത് അദ്ദേഹത്തെ കാണുക, കൂടെ നിന്നൊരു ഫോട്ടോ എടുക്കുക എന്നതായിരുന്നു. അദ്ദേഹം സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. പക്ഷെ ആ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേണമെങ്കില്‍ ഇടപെടാമായിരുന്നു. പക്ഷെ അദ്ദേഹത്തെ ആ വഴിക്ക് കണ്ടില്ലെന്നും ഹേമ പറയുന്നു.

അതേസമയം ഇതാദ്യമായിട്ടല്ല സല്‍മാന്റെ അംഗരക്ഷകര്‍ താരങ്ങളോട് പോലും മോശമായി പെരുമാറുന്നത്. ഈയ്യടുത്ത് സല്‍മാന്റെ അടുത്തേക്ക് വരാന്‍ ശ്രമിച്ച നടന്‍ വിക്കി കൗശലിനെ സല്‍മാന്റെ അംഗരക്ഷന്‍ തള്ളി മാറ്റിയത് വൈറലായിരുന്നു. പിന്നീട് സല്‍മാനും വിക്കിയും പരസ്പരം കെട്ടിപ്പിടിച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സല്‍മാനെതിരെയുള്ള വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷയുടെ കാര്യത്തില്‍ ഇത്ര ശ്രദ്ധ എന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X