'ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങളിലൊന്നാണത്, അത് ഞാൻ ഇഷ്ടപ്പെടുന്നു'; പ്രണയത്തെക്കുറിച്ച് ജാൻവി കപൂർ!

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അഭിനയ വൈദഗ്ധ്യം കൊണ്ടും ശക്തമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൾ നൽകുന്ന കാര്യത്തിലുമെല്ലാം ബോളിവുഡിലെ മറ്റു യുവതാരങ്ങളെക്കാളൊക്കെ ഏറെ മുന്നിലാണ് ജാൻവി കപൂർ. അനശ്വര നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി, ധടക്, മിലി, റൂഹി, ഗുഞ്ചൻ സക്‌സേന, ഗുഡ് ലക്ക് ജെറി തുടങ്ങി നിരവധി സിനിമകളിലൂടെ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

ശ്രീദേവിയുടെ മകളെന്ന നിലയിൽ സിനിമാ അരങ്ങേറ്റം മുതൽ തന്നെ ജാൻവി ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ഗോസിപ്പുകളടക്കം ഇതിനകം ജാൻവിയുടെ പേരിൽ വന്നിട്ടുണ്ട്. കുറച്ചു കാലങ്ങളായി തന്റെ ബാല്യകാല സുഹൃത്തായ ശിഖർ പഹാരിയുമായി നടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമാണ്. അതിനിടെ ബോളിവുഡ് ബബിളിന് നൽകിയ ഒരു അഭിമുഖത്തിൽ പ്രണയത്തിലാകുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ജാൻവി കപൂർ.

janhvi kapoor

പ്രണയത്തെക്കുറിച്ചുള്ള ആശയം പങ്കുവെച്ച ജാൻവി, ബന്ധങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്ന് പറയുകയും ചെയ്തു. ആരെങ്കിലുമായി പ്രണയത്തിലാകുന്നതും ഒരാളുമായി ആരോഗ്യകരമായ സമവാക്യം പുലർത്തുന്നതും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണെന്നും ജാൻവി വ്യക്തമാക്കി. താൻ വളരെ റൊമാന്റിക് ആയ വ്യക്തിയാണെന്നും ജാൻവി തുറന്നു പറഞ്ഞു.

'ഞാൻ തികച്ചും റൊമാന്റിക് ആയ വ്യക്തിയാന്നെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ, പ്രണയം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്, പ്രണയിക്കപ്പെടാനും, ആരെങ്കിലുമായി ആരോഗ്യകരമായ ഒരു സമവാക്യം ഉണ്ടായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു', ജാൻവി പറഞ്ഞു.

കൂടാതെ, ജീവിതത്തിൽ ഒരാളുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നത് വളരെ പ്രധാനമാണെന്ന് ജാൻവി പരാമർശിച്ചു. ആരോഗ്യകരമായ ഒരു ബന്ധത്തിലായിരിക്കുമ്പോൾ ഇമേജ് ഭയമില്ലാതെ നിങ്ങൾക്ക് നിങ്ങളായി തന്നെ ഇരിക്കാൻ സാധിക്കും. ഒരാളുടെ വളർച്ചയ്ക്ക് അങ്ങനൊരു ഇടം ആവശ്യമാണ്. അവരിൽ നിന്നുള്ള വാത്സല്യവും പ്രോത്സാഹനവുമെല്ലാം ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രണയത്തിലായിരിക്കുക എന്നത് വലിയ കാര്യമാണെന്ന് താൻ കരുതുന്നുവെന്ന് ജാൻവി വ്യക്തമാക്കി.

janhvi kapoor

മാതാപിതാക്കളായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പ്രണയത്തെക്കുറിച്ചും ജാൻവി അഭിമുഖത്തിൽ സംസാരിച്ചു. അച്ഛന്റെയും അമ്മയുടെയും പ്രണയത്തിൽ നിന്നാണ് പ്രണയത്തെ കുറിച്ചുള്ള തന്റെ ആശയം രൂപപ്പെട്ടതെന്ന് ജാൻവി പറഞ്ഞു. അതേസമയം ജാൻവിയും ശിഖർ പഹാരിയും പ്രണയത്തിലാണെന്ന വാർത്തകൾ കുറെ കാലമായി ബോളിവുഡിൽ സജീവമാണ്. എന്നാൽ ഇരുവരും ഇതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.

ജാൻവിയുടെ ആദ്യ സിനിമയായ ധഡക് പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ ഇവർ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്ക് പരസ്‌പരം നൽകാറുള്ള കമന്റുകളും ആരാധക ശ്രദ്ധനേടാറുണ്ട്. പലപ്പോഴും പ്രണയത്തിലാണെന്ന് തോന്നിക്കുന്ന കമന്റുകളുമായാണ് ഇവർ എത്താറുള്ളത്.

ബവാലിന് പുറമെ മിസ്റ്റർ ആൻഡ് മിസിസ് മഹി, ദേവര, ഉൽജ എന്നിങ്ങനെ വമ്പൻ ചിത്രങ്ങൾ ജാൻവിയുടെതായി അണിയറയിൽ ഉണ്ട്. മിലി ആണ് ജാൻവിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഹെലൻ എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പായിരുന്നു ഇത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ജാൻവിയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X