അമ്മയുടെ മകൾ തന്നെ!! ഇതാണ് ബെല്ലി ഡാൻസ്, താരപുത്രിയുടെ വീഡിയോ വൈറലാകുന്നു...
ബോളിവുഡിൽ ചുവട് വെച്ച് അധികം നാളായില്ലെങ്കിൽ പോലും അമ്മയെ പോലെ ആരാധകരുടെ കാര്യത്തിൽ ജാൻവിയ്ക്ക് ഒരു ക്ഷാമവുമില്ല. ആദ്യ ചിത്രം ധടക് ബോളിവുഡിൽ മികച്ച വിജയം നേടിയിരുന്നു. സിനിമയിസൽ എത്തുന്നതിനും മുൻപ് തന്നെ ആരാധകരുടെ കാര്യത്തിൽ ജാൻവിയ്ക്ക് ഒരു ക്ഷാമവുമില്ലായിരുന്നു. സോഷ്യൽ മീഡിയ പേജുകളിലും ബോളിവുഡ് സൈറ്റുകളിലും ജാൻവി മിന്നും താരമായിരുന്നു. സിനിമയിീൽ വന്ന ശേഷവും താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ജാൻവി കപൂറിന്റെ ബെല്ലി ഡാൻസാണ്. ജിമ്മിൽ എക്സര്ഡസൈസ് ചെയ്യുന്നതിനിടെയായിരുന്നു താരത്തിന്റെ നൃത്തം. പുതിയ ചിത്രത്തിനു വേണ്ടി ജാൻവി ബെല്ലി ഡാൻസ് അഭ്യസിക്കുന്നുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് നൃത്തത്തിന് ലഭിക്കുന്നത്.
സിനിമക്ക് ശേഷം കുറെ നേരം സജീഷിന്റെ കൈപിടിച്ച് നിന്നു!! ഒന്നും പറയാനില്ലായിരുന്നു, റിമ പറയുന്നു
ധടക്കിന് ശേഷം രാജ് കുമാര്‍ റാവു നായകനായെത്തുന്ന 'റൂഹിഅഫ്‌സ' ആണ് ജാന്‍വിയുടെ പുതിയ ചിത്രം. ഹാര്‍ദ്ദിക് മോഹ്തയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ജാന്‍വി എത്തുക. ഇത് കൂടാതെ ഗുന്‍ജന്‍ സക്‌സേന, തക്ത് രണഭൂമി എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











