വിവേക് ഒബ്രോയിയുടെ കൂടെ ഞാൻ ഇനി അഭിനയിക്കില്ല: തുറന്നടിച്ച് കത്രീന കൈഫ്
2003ൽ സൽമാൻ ഖാനും വിവേക് ഒബ്രോയിയും തമ്മിലുണ്ടായ വിവാദം ബോളിവുഡിലെ സംഘർഷഭരിതമായ വിഷയമായിരുന്നു. അതിനു മുന്നേയും അതിനു ശേഷവും എന്ന രീതിയിൽ ബോളിവുഡിനെ കാണുമ്പോൾ അപ്രതീക്ഷിത മാറ്റങ്ങൾ കാണാൻ സാധിക്കും. ഈ പ്രശ്നത്തിനു ശേഷം വിവേക് ഒബ്രോയ് എന്ന നടന്റെ കരിയറിൽ വിള്ളലേറ്റു. മാത്രമല്ല സൽമാന്റെ മുൻ കാമുകിയെന്ന് പറയപ്പെടുന്ന കത്രീന കൈഫ് ഒരു അഭിമുഖത്തിലൂടെ താൻ ഒരിക്കലും വിവേകിനൊപ്പം അഭിനയിക്കില്ല എന്നും പറഞ്ഞിരുന്നു.
സൽമാനും ഐശ്വര്യ റായും തമ്മിലുള്ള പ്രണയവും ബ്രെയ്ക്കപ്പും ബോളിവുഡ് ആഘോഷമാക്കിയിരുന്നു. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. ഒരു റൊമാന്റിക് മ്യൂസിക് ചിത്രമാണിത്. 1999ൽ റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെ മികച്ച പ്രണയ ജോഡികളായി വെള്ളിത്തിരയിലെത്തി. എന്നാൽ പിന്നീട് ഇരുവർക്കും ജോഡിയായി അഭിനയിക്കാൻ സാധിച്ചില്ല. ഈ സമയങ്ങളിൽ രണ്ടു പേരും പ്രണയത്തിലായിരുന്നു. 2002 ലാണ് ബ്രെയ്ക്ക് അപ്പ് ആവുന്നത്.

അതേ സമയം ഐശ്വര്യയും വിവേക് ഒബ്രോയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ചയായിരുന്നു. ഈ റൂമറുകൾ കാരണം സൽമാനും വിവേകും തമ്മിൽ പബ്ലിക്കായി വലിയ വഴക്കുണ്ടായി. 2003 ലെ ഒരു പ്രസ് കോൺഫറൻസിലൂടെ സൽമാൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് വിവേക് ഒബ്രോയ് പറഞ്ഞിരുന്നു. അതിനു ശേഷം വിവേകിന്റെ സിനിമാ കരിയറിൽ ഇടിവുകൾ സംഭവിച്ചിരുന്നു. ഇതിൽ രസകരമായ സംഭവം എന്നാൽ ഐശ്വര്യ റായ് പിന്നെയും സിനിമകൾ ചെയ്തു കരിയറിൽ മുന്നേറി. മാത്രമല്ല 2007ൽ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുകയും ചെയ്തു.
വർഷങ്ങൾക്ക് മുന്നേ സൽമാന്റെ അച്ഛൻ സലീം ഖാൻ ഈ വിഷയത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. "അതായത് പ്രശ്നം ഉണ്ടാക്കിയ സൽമാനും വിവേകും പല രീതിയിൽ ജീവിതത്തിൽ തകർച്ചകൾ നേരിട്ടു. എന്നാൽ ഐശ്വര്യയേ മറ്റൊരാൾ കൊണ്ടു പോയി അവർ സുഖമായി ജീവിക്കുന്നു എന്ന്". ഇതായിരുന്നു ശരിക്കും സത്യം. അത് സൽമാനും വിവേക് ഒബ്രോയിയും വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത് എന്ന് മാത്രം. വർഷങ്ങൾക്ക് മുന്നേ നടന്ന വിഷയമാണെങ്കിലും ഇന്നും ഇത് ചർച്ചകളിൽ നിറയുന്നു.
ഇതിനു ശേഷം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ കത്രീന കൈഫ് സൽമാൻ ഖാനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരുന്നു. "സൽമാന്റെ മാനസിക ബുദ്ധിമുട്ടുകളെ ഞാൻ ബഹുമാനിക്കുന്നു. വിവേക് സൽമാനോട് ചെയ്തതെല്ലാം തെറ്റായിരുന്നു. അതിനാൽ ഒരിക്കലും ഞാൻ വിവേക് ഒബ്രോയിയുടെ കൂടെ അഭിനയിക്കില്ല" എന്നാണ് പറഞ്ഞത്. അത് വൈറലായിരുന്നു.

ഈ വീഡിയോ പഴയതാണ്, പക്ഷേ ഇന്നും പ്രസക്തമായ വീഡിയോ ഇന്റർവ്യൂ ആണിത്. എന്നാൽ ഈ വിഷയത്തിൽ സരസമായ ഭാഷയിൽ വിവേക് കത്രീനക്ക് മറപടി കൊടുത്തിരുന്നു. "ഈ സ്ത്രീക്ക് എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യം ഇല്ലേ? ഞാൻ വ്യക്തിപരമായ കാര്യങ്ങൾ എന്റെ ജോലിയിലേക്ക് വലിച്ചിടാറില്ല. സ്ക്രിപ്റ്റിൽ ആ കഥാപാത്രം ചെയ്യാൻ എന്നെ ആവശ്യമെങ്കിൽ ഞാൻ ആരുടെ കൂടെയും വർക്ക് ചെയ്യും. അത്തരം ബുദ്ധിമുട്ടുകൾ എനിക്കില്ല. ഇപ്പോൾ വ്യക്തിപരമായി എനിക്ക് നല്ല പോസിറ്റീവ് എനർജിയുണ്ട്. "
കൂടാതെ സൽമാനുമായുള്ള വിഷയത്തിൽ വിവേക് സൽമാനോട് മാപ്പ് പറയുകയും ചെയ്തു. മാത്രമല്ല താൻ അതെല്ലാം മറന്നു എന്നും അന്നുണ്ടായ വിഷയങ്ങളെ പിന്നീട് ജീവിതത്തിൽ കൊണ്ടു നടക്കാൻ ശ്രമിച്ചിട്ടില്ലെന്നും വിവേക് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications