അഞ്ച് വർഷത്തെ പ്രണയം അവസാനിച്ചോ? അർജുന്റെ പിറന്നാൾ ആഘോഷത്തിൽ മലൈക എവിടെ എന്ന് ആരാധകർ
ബോളിവുഡിലെ പ്രണയവും വേർപിരിയലുകളും ഏറെ വിവാദമാവാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി അർജുൻ കപൂറും, മലൈക അറോറയും വേർപിരിയുന്നു എന്ന വാർത്തകൾ ചർച്ചയായിരുന്നു. അതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞിരുന്നത്. എന്നാൽ അർജുന്റെ 39 മത്തെ ബർത്ത്ടെ പാർട്ടിക്ക് മലൈക അറോറയുടെ അസാന്നിധ്യം വീണ്ടും സംശയങ്ങൾക്ക് വഴി വെക്കുന്നു. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2018 മുതലാണ് അർജുനും മലൈക അറോറയും പ്രണയത്തിലാവുന്നത്. 2017ൽ അർബാസ് ഖാനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് മലൈകയും അർജുനും ഒരുമിക്കുന്നത് . എന്നാൽ പുരുഷനേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീ എന്ന നിലയിൽ മലൈക അറോറ നിരവധി ബുള്ളിയിങ് നേരിട്ടുണ്ട്. നിലവിൽ അർജുൻ 39 വയസും മലൈക ഇപ്പോൾ 51 വയസുമുണ്ട്. നേരത്തെ ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ റൂമറുകൾ വന്നിരുന്നു. ഇരുവരും അത് നിഷേധിച്ചിരുന്നു. എന്നാൽ ഈ തവണ വെറും റൂമറുകൾ മാത്രമാണോ എന്നത് സംശയമുണ്ട്.

വരുൺ ധവാൻ, ഭാര്യ നടാശ ദലാൾ, ആക്ടർ ആദിത്യ റോയ് കപൂർ തുടങ്ങി നിരവധി പേരാണ് അർജുന്റെ മിഡ്നൈറ്റ് പാർട്ടിക്ക് എത്തിയത്. അർജുന്റെ അങ്കിൾ സഞ്ചയ് കപൂറും ഭാര്യ മഹീപ് കപൂറും, കസിൻസ് ആയ ജാൻവി കപൂറും ഷനയ കപൂറും അർധരാത്രിയിൽ തന്നെ പാർട്ടിയിലെത്തിയിരുന്നു. ഇത്രയും വലിയ പാർട്ടിയിൽ മലൈക വരാതിരുന്നത് തീർച്ചയായും ചോദ്യങ്ങൾക്ക് കാരണമാവും. അർജുന്റെ 34മത് പിറന്നാൾ ദിവസം തങ്ങളുടെ പ്രണയം ഇൻസ്റ്റഗ്രാം വഴി മലൈക അറോറ ഒഫീഷ്യലി അറിയിച്ചിരുന്നു. അതായിരുന്നു അർജ്ജുനുള്ള മലൈകയുടെ ബർത്ത്ടെ ഗിഫ്റ്റ്. എന്നാൽ ഈ തവണ സമ്മാനവുമില്ല, മലൈകയും വന്നില്ല.
അഞ്ച് വർഷത്തെ പ്രണയം അവസാനിച്ചോ? എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചല്ല എന്നും, പബ്ലിക്കിനു മുന്നിൽ ഇവരുടെ വേർപിരിയൽ ചർച്ച ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു പിങ്ക് വില്ല വാർത്ത കൊടുത്തത്. അർജുനും മലൈകയും അവരുടെ പ്രണയബന്ധം തുടങ്ങിയ നാൾ മുതൽ പരസ്പരം ബഹുമാനിച്ചാണ് ജീവിക്കുന്നത്. അതിനാൽ ഇനിയും ആ ബഹുമാനം ഉണ്ടാവണം എന്നാണ് ഇരുവരും ആഗ്രഹിക്കുന്നത് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകളെല്ലാം മലൈകയുടെ മാനേജർ നിഷേധിച്ചിരുന്നു.

ഇരുവരുടെയും പ്രണയകാലത്ത് മനോഹരമായ ചിത്രങ്ങളായിരുന്നു സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നത്. ഇരുവരും വിവാഹം കഴിക്കുമോ എന്ന ആകാംഷ എല്ലാവർക്കും ഉണ്ടായിരുന്നു. എങ്കിലും ഒഫിഷ്യലി വേർപിരിഞ്ഞെന്ന് ഇരുവരും പറഞ്ഞിട്ടുമില്ല. അർജുൻ കപൂറും സോനാക്ഷിയും തമ്മിൽ നേരത്തെ റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു. അതിനു ശേഷമാണ് മലൈക വരുന്നത്. സോനാക്ഷിയുടെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്.
ദിൽ സെ ചിത്രത്തിലെ ചെയ്യ, ചെയ്യ ഉൾപ്പെടെ മികച്ച ബോളിവുഡ് ഫാസ്റ്റ് നമ്പറുകൾ മലൈകക്ക് സ്വന്തമായുണ്ട്. സിനിമക്കൊപ്പം പ്രൊഡക്ഷനിലും അറോറ നിറഞ്ഞ് നിന്നിരുന്നു. ഭർത്താവ് അർബാസ് ഖാനുമായി ചേർന്ന് ദബാംഗ് സീരീസ് നിർമ്മിച്ചിട്ടുണ്ട്.


Click it and Unblock the Notifications











