'നീ എന്റെ പണം മോഷ്ടിച്ചു' എന്നവര്‍ അലറി; വീട്ടുമയായ സ്ത്രീയില്‍ നിന്നുമുണ്ടായ അനുഭവം പറഞ്ഞ് മിനിഷ
ഒരുകാലത്ത് ബോളിവുഡിലെ നിറസാന്നിധ്യവും വലിയ താരമാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന താരവുമാണ് മിനിഷ ലാമ്പ. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മിനിഷ ലാമ്പ. അഭിമുഖങ്ങളിലെ തുറന്നു പറച്ചിലുകളിലൂടെയാണ് താരം വീണ്ടും ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തന്റെ തുടക്കകാലത്തുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മിനിഷ ലാമ്പ. തന്റെ വീട്ടുടമയായ സ്ത്രീ തന്നില്‍ മോഷണക്കുറ്റം ആരോപിച്ചിട്ടുണ്ടെന്നാണ് ഒരു റേഡിയോ അഭിമുഖത്തില്‍ മിനിഷ തുറന്നു പറഞ്ഞത്.
''ഞാന്‍ മുംബൈയിലേക്ക് വന്ന കാലത്ത് എന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല, ഒന്നിനും. ഞാനൊരു പിജിയിലായിരുന്നു താമസിച്ചിരുന്നത്. മാസം അയ്യായിരം രൂപയായിരുന്നു വാടക. അന്നൊരിക്കല്‍ പിജിയുടെ ഉടമയായ സ്ത്രീ ഞാന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചു. നീ എന്റെ മേശയില്‍ നിന്നും പണം മോഷ്ടിച്ചുവെന്നായിരുന്നു അവര്‍ പറഞ്ഞത്''. മിനിഷ പറയുന്നു.

ഞാന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞു. പിന്നാലെ രണ്ട് ദിവസം കഴിഞ്ഞതും ഞാന്‍ ആ പിജയില്‍ നിന്നും വെക്കേറ്റ് ചെയ്തു. അഭിമാനപ്രശ്‌നമായിരുന്നു എനിക്കത്. എന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. ഞാന്‍ മാസം ഏഴായിരം രൂപ വാടകയുള്ളൊരു ഫ്‌ളാറ്റായിരുന്നു പിന്നീട് എടുത്തത്. വലിയ മുറിയായിരുന്നു അത്. പക്ഷെ മറ്റൊന്നിനും പണമില്ലായിരുന്നുവെന്നും താരം പറയുന്നു.
തൂവെള്ള സാരിയില്‍ ആവേശം പകര്‍ന്ന് ആവേശി ജെയ്‌ന്റെ ഫോട്ടോസ്
Recommended Video
ബച്ച്‌ന ഹേ ഹസീനോ, ഹണീമുണ്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സിനിമകളിലൂടെയാണ് മിനിഷ ലാമ്പ ശ്രദ്ധ നേടുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ഭൂമിയാണ് അവസാനമായി അഭിനയിച്ച സിനിമ. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ് ബോസ് ഹിന്ദിയുടെ എട്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു മിനിഷ. 2005 ല്‍ പുറത്തിറങ്ങിയ യഹാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മിനിഷ സിനിമയിലേക്ക് എത്തുന്നത്. ഷൂജിത് സിര്‍കാറിന്റെ ആദ്യ സിനിമയായിരുന്നു അത്.


Click it and Unblock the Notifications











