twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹിതയെന്ന് മറച്ചുവച്ചു, പാന്‍സെക്ഷ്വല്‍ എന്ന് തുറന്നുപറച്ചില്‍; വെളിപ്പെടുത്തി നടി മോണിക ദോഗ്ര

    |

    ഗായികയായും അഭിനേത്രിയായും കയ്യടി നേടിയ താരമാണ് മോണിക ദോഗ്ര. ദ മാരീഡ് വിമണ്‍ എന്ന സീരീസിലൂടെ കയ്യടി നേടിയിരുന്നു താരം ഈയ്യടുത്ത്. ഒരു വര്‍ഷം മുമ്പ് താന്‍ പാന്‍ സെക്ഷ്വല്‍ ആണെന്ന് മോണിക് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ തുറന്നു പറച്ചിലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ മോണിക മനസ് തുറന്നിരിക്കുകയാണ് താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: സെക്‌സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപAlso Read: സെക്‌സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ

    പാന്‍ സെക്ഷ്വല്‍ എന്ന വാക്ക് തന്നെ ഞാന്‍ കേള്‍ക്കുന്നത് അഞ്ചോ ആറോ വര്‍ഷം മുമ്പ് മാത്രമാണ്. കേട്ടതും ആ അത് ഞാന്‍ ആണല്ലോ എന്ന് തോന്നി. കുട്ടിക്കാലം ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നു. ഒന്നെങ്കില്‍ ഗേ അല്ലെങ്കില്‍ സ്‌ട്രെയിറ്റ്. ഗേ എന്നത് മോശമാണെന്ന് തോന്നുന്ന തരത്തിലുള്ള മോശം വാക്കായിരുന്നുവെന്നു മോണിക പറയുന്നു.

    ടോം ബോയ്

    ''കുട്ടിക്കാലത്ത് ഞാന്‍ കുറച്ച് കാലം ഒരു ടോം ബോയ് ആയിരുന്നു. ചിലപ്പോള്‍ വല്ലാതെ ഫെമിനൈന്‍ ആയിരിക്കും. എന്റെ രണ്ട് വശവും എക്‌സ്പ്രസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആണ്‍ കുട്ടികളെ പോലെ വസ്ത്രം ധരിച്ചിരുന്ന പെണ്‍കുട്ടികളേയും പെണ്‍കുട്ടികളെ പോലെ വസ്ത്രം ധരിച്ചിരുന്ന ആണ്‍കുട്ടികളേയും എനിക്ക് ഇഷ്ടമാണ്. കുട്ടിക്കാലത്ത്, അഞ്ചോ ആറോ വയസുള്ളപ്പോള്‍ ഞാന്‍ ആണ്‍കുട്ടികയാണെന്ന് പറഞ്ഞ് ടോപ് ലെസ് ആയി നടന്നിരുന്ന എന്റെ കൂട്ടുകാരി കൂള്‍ ആണെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ അന്നെനിക്ക് അതിന്റെ കാരണമറയില്ലായിരുന്നു'' മോണിക പറയുന്നു.

    ഞാന്‍ വിവാഹിതയായിരുന്നു


    ''കോളേജിലെത്തുന്നത് വരെ ഞാന്‍ പെണ്‍കുട്ടികലെ ചുംബിക്കുകയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. വളരെ വൈകിയാണ് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നത്. അതെന്നെ വല്ലാതെ അലട്ടി. ഞാന്‍ കരുതിയിരുന്നത് ഞാന്‍ സ്‌ട്രെയിറ്റാണെന്നായിരുന്നു. പെട്ടെന്ന് എനിക്ക് ഞാന്‍ ആരാണെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ കരുതി ഞാന്‍ ബൈ സെക്ഷ്വല്‍ ആണെന്നായിരുന്നു. പക്ഷെ എനിക്ക് ഫെമിനൈന്‍ എനര്‍ജിയുളള സ്ത്രീകളേയും മസ്‌കുലിന്‍ എനര്‍ജിയുള്ള സ്ത്രീകളേയും ഇഷ്ടമാണ്. 6-7 വര്‍ഷം മുമ്പാണ്. പിന്നെയാണ് ഞാന്‍ പാന്‍സെഷ്വാലിറ്റിയെക്കുറിച്ച് അറിയുന്നത്. അത് ശരിക്കും എന്നെക്കുറിച്ചാണെന്ന് തോന്നി'' താരം പറയുന്നു.

    ''ഞാന്‍ വിവാഹിതയായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു. എന്നെ മനസിലാക്കിയിരുന്നു. ഞാന്‍ അഭിനയിച്ചൊരു സിനിമയിലെ താരത്തോട്, ട്രാന്‍സ് വുമണ്‍ ആയ, ഇഷ്ടം തോന്നിയെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് മനസിലായി. ഞങ്ങള്‍ മാന്യമായി പിരിയുകയായിരുന്നു. എന്റെ വിവാഹത്തെ മാധ്യമങ്ങളില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു ഞാന്‍'' എന്നും താരം പറയുന്നുണ്ട്.

    കുട്ടിയായിരിക്കെ

    കുട്ടിയായിരിക്കെ എന്റെ ജെന്ററിനെയോര്‍ത്ത് ഞാന്‍ നാണക്കേട് അനുഭവിച്ചിരുന്നു. സ്തനങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജീവിതം അവസാനിച്ചെന്ന് കരുതി പൊട്ടിക്കരയുകയായിരുന്നു. ഇനി സ്വാതന്ത്ര്യമില്ലെന്ന് കരുതി. ഇന്ത്യയില്‍ വച്ച് എന്റെ കസിന്‍സ് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ഒരു കുടുംബസുഹൃത്ത് എന്നെ മോശമായി സ്പര്‍ശിച്ചിരുന്നു. എന്നെ സംബന്ധിച്ച് എന്നെ ഞാന്‍ അവതരിപ്പിക്കുന്നത് എന്റെ കലയിലൂടെയാണ്. എന്റെ പാട്ടുകളിലെ വരികള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും'' എന്നും താരം പറയുന്നു.

    Recommended Video

    Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
    ദ മാരീഡ് വുമണ്‍

    അഭിനേത്രിയും നടിയുമാണ് മോണിക ദോഗ്ര. റോക്ക് ഓണ്‍ എന്ന സിനിമയിലൂടെയാണ് മോണിക് സിനിമയിലെത്തുന്നത്. പിന്നീട് ദോബി ഘാട്ട്, ഡേവിഡ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ വാട്ട് ആര്‍ ദ ഓഡ്‌സിലും മോണിക അഭിനയിച്ചിരുന്നു. എഎല്‍ടി ബാലാജിയുടെ സീരീസായ ദ മാരീഡ് വുമണിലൂടെ താരം ഈയ്യിടെ കയ്യടി നേടിയിരുന്നു. കാര്‍ട്ടല്‍ ആണ് മോണിക്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസ്.

    Read more about: actress
    English summary
    Actress Monica Dogra About Keeping Her Marriage A Secret And Coming Out As Pansexual
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X