സ്ത്രീവിരുദ്ധ സിനിമകളോട് നോ പറഞ്ഞു, 'ഹോട്ട്' ആകണമെന്ന് പലരും പറഞ്ഞു: പ്രാചി ദേശായി
ടെലിവിഷനിലൂടെ ബോളിവുഡിലെത്തുകയും പിന്നീട് വലിയ താരമായി മാറുകയും ചെയ്ത ധാരാളം താരങ്ങളുണ്ട്. ഷാരൂഖ് ഖാന്‍ മുതല്‍ ആയുഷ്മാന്‍ ഖുറാനെ വരെ നീളുന്നു ആ പട്ടിക. അതേസമയം ടെലിവിഷനില്‍ നിന്നും ലഭിച്ച ജനപ്രീതി ബോളിവുഡില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നവരും വേണ്ടത്ര അവസരം ലഭിക്കാത്തവരും ധാരാളമുണ്ട്. ഇങ്ങനെ ടെലിവിഷനില്‍നിന്നും സിനിമകളിലേക്ക് എത്തിയ താരമാണ് പ്രാചി ദേശായി.
ബ്യൂട്ടി വിത്ത് ബ്രെയിന്‍! ബോളിവുഡിന്റെ താരസുന്ദരി താപ്‌സിയുടെ കിടിലന്‍ ചിത്രങ്ങള്‍
ഇപ്പോഴിതാ താന്‍ പല സിനിമകളോടും നോ പറഞ്ഞതിനെ കുറിച്ചുള്ള പ്രാചിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കുറേക്കാലം തനിക്ക് ലഭിച്ചിരുന്ന വേഷങ്ങളെല്ലാം ഹോട്ട് ആയിരുന്നുവെന്നാണ് പ്രാചി പറയുന്നത്. ഇത്തരം കഥാപാത്രങ്ങളോട് നോ പറഞ്ഞതിന്റെ പേരില്‍ സിനിമാമേഖയില്‍ തനിക്ക് മോശം പേര് ആയെന്നും പ്രാചി പറയുന്നു. ബോളിവുഡിലെ നെപ്പോട്ടിസവും തിരച്ചടിയായെന്നും പ്രാചി പറയുന്നു.

''സ്ത്രീവിരുദ്ധമായ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. ഈ മേഖലയില്‍ ആ ചിന്തയ്‌ക്കെതിരെ ഞാന്‍ നാളുകളോളം പോരാടി. ആളുകള്‍ക്ക് എന്നെ ഹോട്ട് ആയിട്ടായിരുന്നു കാണേണ്ടിരുന്നത്. ഹോട്ടാകണമെന്ന് എന്നോട് പല നിര്‍മ്മാതാക്കളും സംവിധായകരും പറയുമാമയിരുന്നു. അതിനാല്‍ ഞാന്‍ കുറച്ച് സിനിമകള്‍ മാത്രം ചെയ്യുകയും മാറി നില്‍ക്കുകയും ചെയ്തു. വളരെ വലിയ, എന്നാല്‍ വളരെ സെക്‌സിസ്റ്റായ സിനിമകളോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്''. പ്രാചി പറയുന്നു.

ചില പ്രമുഖ സംവിധായകരില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായതായും പ്രാചി പറയുന്നു. അവര്‍ക്ക് ഓഫറുകള്‍ നിരസിക്കുന്നത് ശീലമായിരുന്നില്ല. സ്‌ക്രിപ്പ് തരാതേയും കഥ നരേറ്റ് ചെയ്യാതേയും കരാറില്‍ ഒപ്പിടാന്‍ പറയുമായിരുന്നു പലപ്പോഴെന്നും പ്രാചി ഓര്‍ക്കുന്നു. അങ്ങനെ ഓക്കെ പറയാന്‍ എനിക്ക് പറ്റില്ലായിരുന്നു. രണ്ട് വര്‍ഷത്തോളം ഈ പ്രശ്‌നം നേരിട്ടു. എനിക്ക് താല്‍പര്യമില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്. വാക്കുകള്‍ പ്രചരിച്ചു. ചിലര്‍ എന്ന സമീപിക്കരുതെന്ന് വരെ പറഞ്ഞുവെന്നും പ്രാചി പറയുന്നു.

കസം സെ എന്ന പരമ്പരയിലൂടെയാണ് പ്രാചി അരങ്ങേറുന്നത്. പരമ്പര വന്‍ വിജയമായി മാറി. പിന്നാലെ സിനിമയിലേക്ക് എത്തുകയായിരുന്നു. റോക്ക് ഓണ്‍ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് ലൈഫ് പാര്‍ട്ണര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബോല്‍ ബച്ചന്‍, ഐ മി ഓര്‍ ഹം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സൈലന്‍സ് ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോളിവുഡില്‍ യാതൊരു ബന്ധങ്ങളുമില്ലാതെ കടന്നു വന്ന താരമാണ് പ്രാചി ദേശായി. അതുകൊണ്ട് തന്നെ നെപ്പോട്ടിസത്തിന്റെ ഇരയായിട്ടുണ്ടെന്നാണ് താരം പറയുന്നത്.
Recommended Video

എന്നാല്‍ അതൊരു യാഥാര്‍ത്ഥ്യമാണെന്നും ഭാവിയിലും തുടരുമെന്നും ബോധ്യപ്പെട്ടതായി പ്രാചി പറയുന്നു. അതേസമയം ആരാധകര്‍ക്ക് ഇവിടെ പ്രധാന റോളുണ്ടെന്നാണ് താരം പറയുന്നത്. ആളുകളുടെ പിന്തുണയുള്ളതിനാലാണ് തനിക്ക് നല്ല ഓഫറുകള്‍ ഇപ്പോഴും വരുന്നതെന്നും പ്രാചി പറയുന്നു. രണ്ട് വര്‍ഷം മുമ്പ് വരെ തനിക്ക് ലഭിച്ചിരുന്ന തരത്തിലുള്ള റോളുകളല്ല ഇപ്പോള്‍ വരുന്നത്. അതിന്റെ കാരണം പ്രേക്ഷകരുടെ പിന്തുണയാണ്. ആ പിന്തുണയുള്ളിടത്തോളം കാലം തന്നെ പോലുള്ളവര്‍ക്ക് ഇവിടെ നിലനില്‍ക്കാനാകുമെന്നും പ്രാചി പറയുന്നു.


Click it and Unblock the Notifications











