twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണ്'-പ്രിയങ്ക ചോപ്ര

    |

    രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടവും ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടുകയും പിന്നീട് തമിഴ് സിനിമ തമിഴനിലൂടെ സിനിമയിലേക്ക് എത്തുകയും ബബോളിവുഡിലെന്നപോലെ തന്നെ ഹോളിവുഡിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടിയാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയ അഞ്ചാമത്തെ ഇന്ത്യാക്കാരിയായിരുന്നു പ്രിയങ്ക ചോപ്ര.

    Also Read: 'ട്രോളുകൾ ബാധിക്കാറില്ല, ആര്‍ജെയായി ജോലി ചെയ്യുമ്പോൾ ഒരാളെ തല്ലിയിട്ടുണ്ട്'-രചനാ നാരായണൻ കുട്ടി

    പോപ്പ് ​​ഗായകൻ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതോടെ ഇപ്പോൾ ഇന്ത്യയിലേക്ക് വല്ലപ്പോഴുമെത്തുന്ന സന്ദർശക മാത്രമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ് എ സ്പൈ ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി.

    Also Read: മെഹന്തിയും വളകളും ബന്ധുക്കളും സുഹൃത്തുക്കളും, വളകാപ്പ് ആഘോഷമാക്കി സൗഭാ​ഗ്യ

    ബോളിവുഡിലൂടെ ഹോളിവുഡിലേക്ക്

    ഹിന്ദിയിൽ അരങ്ങേറിയ ശേഷം പിന്നീട് പ്രിയങ്കയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിലെ ടോപ് ടെൺ നായകമാരുടെ പട്ടികയെടുത്താൽ അതിൽ ഏറ്റവും മുന്നിൽ തന്നെ പ്രിയങ്കയുണ്ടാകും. സോഷ്യൽമീഡിയകളിലൂടെയാണ് പ്രിയങ്ക ആരാധകരുമായി ഏറ്റവും അധികം സംവദിക്കുന്നത്. പലപ്പോഴും തന്റെ ചിന്തകളെല്ലാം ആരാധകരുമായി ചർച്ച ചെയ്യാൻ പ്രിയങ്ക ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയ വഴി താരം മനസിലാക്കിയ ചില കാര്യങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. വിക്ടോറിയാസ് സീക്രട്ട് വോയ്സസ് പോഡ്കാസ്റ്റിലൂടെയാണ് ജീവിതത്തെ കുറിച്ച് ഇതുവരെ പറയാത്ത ചിലകാര്യങ്ങള്‍ പ്രിയങ്ക ചോപ്ര പങ്കുവെച്ചത്.

    സൈബർ ലോകത്തെ കുറിച്ച്

    ഇന്റർനെറ്റിന്റെ ടോക്സിക് സ്വഭാവത്തെയും അരക്ഷിതാവസ്ഥയെയും അതിരൂക്ഷമായി വിമർശിക്കുകയും താൻ അതിനെ അതിജീവച്ചത് എങ്ങനെയെന്ന് വിവരിക്കുകയുമാണ് പ്രിയങ്ക ചോപ്ര ചെയ്തത്. യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും ശരിക്കും എങ്ങനെയാണോ അങ്ങനെയല്ലാതെ പ്രത്യക്ഷപ്പെടാൻ ഇന്റർനെറ്റിന്റെ ടോക്സിക് സ്വഭാവം മൂലം നിർബന്ധിതയായെന്നുമാണ് പ്രിയങ്ക പറയുന്നത്. സ്വകാര്യതയെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും വീട്, കുടുംബം, വികാരങ്ങള്‍ ഇതെല്ലാം വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പ്രിയങ്ക പറയുന്നു.

    ‌വികാരങ്ങൾക്ക് അടിമപ്പെടരുത്

    'എന്നെ കുറിച്ച് ആഴത്തിൽ ചിന്തിക്കാറില്ല... ചിലപ്പോൾ ഭർത്താവ്, അമ്മ, സഹോദരൻ ഇവരോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. പക്ഷേ, എന്റെ വീട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കും. എന്റെ സുരക്ഷിതമായ ഇടമാണ് വീട്. എനിക്ക് എന്താണോ തോന്നുന്നത് അതുമാത്രമാണ് ഞാൻ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത്. പലപ്പോഴും അത് ഒരു കുറിപ്പിലൂടെയായിരിക്കും. പതിനേഴാം വയസിലാണ് ഞാൻ ഈ ബിസിനസിന്റെ ഭാഗമാകുന്നത്. പാരമ്പര്യത്തിൽ ഊന്നിനിൽക്കുന്ന ഒരു വ്യവസായമാണ് ഇത്. അതിജീവനത്തിനായി നിങ്ങൾക്ക് പോരാടേണ്ടി വരും. വികാരങ്ങൾക്ക് അടിമപ്പെടരുത്....' പ്രിയങ്ക പറയുന്നു.

    Recommended Video

    Priyanka chopra's natural hair mask
    എനിക്ക് ഇഷ്ടമുള്ള വഴികളിലൂടെയാണ് സഞ്ചാരം

    അതിജീവനത്തിലൂടെയാണ് താൻ സ്വയം രൂപാന്തരപ്പെട്ടതെന്നും ഒരു തെരുവുനായ എങ്ങനെയാണോ അതിന്റെ വഴികൾ തെരഞ്ഞെടുക്കുന്നത് അതുപോലെയാണ് താൻ ചെയ്തതെന്നു പ്രിയങ്ക പറഞ്ഞു. 'എനിക്കിഷ്ടമുള്ള വഴികളിലൂടെ സഞ്ചരിക്കും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും. അങ്ങേയറ്റം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ അങ്ങേയറ്റം സുരക്ഷിതമായ ഇടത്തിലാണ് ജീവിതമെന്നും' പ്രിയങ്ക വ്യക്തമാക്കി. തന്നേക്കാൾ പത്തുവയസ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത് മുതൽ പാപ്പരാസികളും ഇവർക്ക് പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം മൂന്നാ വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ ഇരുവരും തന്നെയാണ്. ഇപ്പോൾ ഭർത്താവിനൊപ്പം അവധി ആഘോഷിക്കുകയാണ് പ്രിയങ്ക. ബീച്ച് വെയറിലുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

    English summary
    actress Priyanka Chopra open up about the toxic and unsafe nature of the internet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X