twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ട്രോളുകൾ ബാധിക്കാറില്ല, ആര്‍ജെയായി ജോലി ചെയ്യുമ്പോൾ ഒരാളെ തല്ലിയിട്ടുണ്ട്'-രചനാ നാരായണൻ കുട്ടി

    |

    മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന. ലക്കി സ്റ്റാർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ഇപ്പോൾ മലയാള സിനിമയിലും സീരിയലിലും നിറസാന്നിധ്യമാണ് രചന. ഇംഗ്ലീഷ് അധ്യാപികയും നർത്തകിയുമായതിന് ശേഷമാണ് രചന അഭിനേത്രിയായി സിനിമയിലേക്കും സീരിയലിലേക്കും എത്തിയത്.

    Also Read: 'ചികിത്സയിലായിരുന്നു, അതിനാൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല', നവ്യാ നായർ

    തൃശ്ശൂർ ജില്ലയിലാണ് രചനയുടെ ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും മനോഹരമായി കഥകളി അവതരിപ്പിക്കും രചന. നാലാം ക്ലാസ് മുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു താരം. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    Also Read: തെന്നിന്ത്യയിൽ ചർച്ചയായ താര വിവാഹങ്ങളും വിവാഹമോചനങ്ങളും

    ഇനി വരാനുള്ളത് ആറാട്ട്

    ട്രോളിൽ സ്ഥിരം ഇടംനേടാറുള്ള യുവ മലയാള നടിമാരിൽ ഒരാൾ കൂടിയാണ് രചന. രചനയുടെ സിനിമകളിലെ ചില ഭാ​ഗങ്ങളാണ് അഭിനയത്തെ കളിയാക്കുന്നിതനായി ട്രോളന്മാർ ഉപയോ​ഗിക്കാറുള്ളത്. രചന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വഴുതന എന്ന ഹ്രസ്വചിത്രം ഒട്ടനവധി വിമർശനങ്ങൾ നേരിട്ടിരുന്നു. മോഹൻലാൽ ചിത്രം 'ആറാട്ട്' ആണ് രചനയുടെ ഏറ്റവും പുതിയ സിനിമ. സിനിമാ തിരക്കുകൾക്കിടയിലും മോഡലിങിലും സജീവ സാന്നിധ്യമാണ് രചന. കൂടാതെ സോഷ്യൽമീഡയകളിലും വിശേഷങ്ങൾ പങ്കുവെക്കാൻ രചന മടികാണിക്കാറില്ല.

    ട്രോളുകൾ

    അടുത്തിടെ രചന കണ്ണടയും പുസ്തകവുമായി ഇരിക്കു്നന കുറേ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കണ്ണടവെച്ചാൽ മാത്രം ബുദ്ധിജീവിയാകില്ലെന്ന് ചിലർ കളിയാക്കികൊണ്ട് കമന്റ് ചെയ്തു. പരിഹാസ കമന്റിന് തക്കതായ മറുപടിയും ഉടൻ തന്നെ രചന നൽകി. 'മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു, കണ്ണടകൾ വേണം, കണ്ണടകൾ വേണം. നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിലും കണ്ണട ഉണ്ടെന്നുള്ളതാണ് ഒരാശ്വാസം' എന്നാണ് രചന നൽകിയ മറുപടി. ​ഗ്ലാമർ വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ നടത്തുമ്പോഴും സൈബർ ആങ്ങളമാരുടെ ആക്രമണം രചനയ്ക്ക് നേരെ ഉണ്ടാകാറുണ്ട്. താനും ഒരു ഫെമിനിസ്റ്റാണെന്ന് രചന പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർഥം പോലും അറിയാത്തവരാണ് ആ വാക്കിനെ ദുർവ്യഖ്യാനം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു. നമ്മുടേതായ അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ നമ്മൾ ഫെമിനിച്ചികളായി മാറുകയാണെന്നും സമത്വം തന്നെയാണ് വേണ്ടതെന്നുമാണ് രചന അഭിപ്രായപ്പെട്ടത്.

    ട്രോളുകൾ തന്നെ ബാധിക്കാറില്ല

    ട്രോളുകൾക്ക് സ്ഥിരം പാത്രമാകുമ്പോൾ അവയെ താൻ എങ്ങനെയാണ് പരി​ഗണിക്കാറ് എന്ന് തുറന്ന് പറ‍ഞ്ഞിരിക്കുകയാണ് ഇപ്പോൾ രചന നാരായണൻ കുട്ടി. ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ലെന്നുമാണ് നടിയുടെ പക്ഷം. ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ടെന്നും രചന ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.'ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ 'ട്രോള്‍’ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. അപ്പോൾ അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. തനിക്ക് ഒരു കുഴപ്പവുമില്ല. അത് തന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പൊ ആലോചിക്കും... ഇതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലോയെന്ന്... അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ലെന്നും രചന പറയുന്നു' രചന പറഞ്ഞു.

    Recommended Video

    അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam
    ഫെമിനിസ്റ്റിന്റെ അർഥം പോലും അറിയില്ല

    സ്ത്രീകൾക്കിതിരായ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി പ്രതികരിക്കാനും രചന മടികാണിക്കാറില്ല. ആർജെയായി ജോലി ചെയ്യുമ്പോൾ നേരിട്ട ഒരു സംഭവത്തെ കുറിച്ചും രചന മനസ് തുറന്നു. ആര്‍ജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ടെന്നാണ് രചന പറയുന്നത്. രാവിലെ നേരത്തേ ജോലിക്ക് പോകുന്ന സമയത്ത് ഒരു ദിവസം ബസില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ മോശമായി പെരുമാറിയെന്നും ഉടൻ തന്നെ അയാളെ അടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇങ്ങനെയൊക്കെ ചെയ്താലും പെട്ടെന്ന് ആ ഒരു സമയത്ത് ഷോക്കായിപോകുമെന്നും താരം പറയുന്നു. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങൾ കാണുമ്പോൾ എങ്ങനെ ഇങ്ങനൊക്കെ പെരുമാറാൻ ആളുകൾക്ക് സാധിക്കുന്നുവെന്ന് തോന്നാറുണ്ടെന്നും രചന കൂട്ടിച്ചേർത്തു. ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് കോഫിയാണ് അവസാനമായി റിലീസ് ചെയ്ത രചനയുടെ മലയാളം സിനിമ. സോൾട്ട് ആന്റ് പെപ്പർ എന്ന ആഷിക് അബു സിനിമയുടെ രണ്ടാംഭാ​ഗമായിരുന്നു ബ്ലാക്ക് കോഫി.

    English summary
    actress rachana narayanankutty open up about trolls and upcoming projects
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X