For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചികിത്സയിലായിരുന്നു, അതിനാൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല', നവ്യാ നായർ

  |

  മലയാളികളുടെ പ്രിയ നായിക നവ്യ നായർക്ക് വീട്ടുകാർ നൽകിയ പിറന്നാൾ സർപ്രൈസിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അച്ഛനും അമ്മയും അനിയനും നവ്യയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഒരു കിടിലൻ സർപ്രൈസാണ് നമ്മുടെ നവ്യയ്ക്ക്, അവരുടെ ധന്യയ്ക്ക് നൽകിയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു.

  Also Read: തെന്നിന്ത്യയിൽ ചർച്ചയായ താര വിവാഹങ്ങളും വിവാഹമോചനങ്ങളും

  അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശേഷം ഇഷ്ടത്തിലെ സോഫി എന്ന കഥാപത്രമായും നവ്യാ നായർ തിളങ്ങി. ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ഈ 20 വർഷം കൊണ്ട് നവ്യയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കലോത്സവ വേദികളിൽ പ്രതിഭ തെളിയിച്ച ശേഷമാണ് നവ്യ സിനിമയിലേക്ക് എത്തിയത്.

  Also Read: 'എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അമല'-ചെമ്പരത്തി താരം സ്റ്റെബിൻ ജേക്കബ്

  ഇഷ്ടത്തിനും മഴത്തുള്ളികിലുക്കത്തിനും ശേഷമാണ് നവ്യയുടെ നന്ദനം റിലീസിനെത്തിയത്. രണ്ട് സിനിമകളുടെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ബാലാമണി എന്ന വീട്ടുജോലിക്കാരിയായി നവ്യ മനോഹരമായി അഭിനയിച്ചു. നവ്യയെ അല്ലാതെ മറ്റൊരു നടി മലയാളിക്ക് ബാലാമണിയുടെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലുമാകില്ല. നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രത്തിലൂടെയാണ് മലയാളത്തിലെ നായികാ സ്ഥാനം നവ്യ ഉറപ്പിച്ചത്. ദിലീപിന് ശേഷം പൃഥ്വിരാജ് ആയിരുന്നു നവ്യുടെ നായകനായി നന്ദനത്തിൽ എത്തിയത്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും നവ്യ ആ സമയം അരങ്ങേറിയിരുന്നു. നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നവ്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് 2005ൽ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

  2012ലാണ് നവ്യയുടെ അവസാന മലയാള സിനിമ പുറത്തിറങ്ങിയത്. ഒരു വീട്ടമ്മയുടെ കഥാപാത്രമായിരുന്നു ചിത്രത്തിൽ നവ്യ നായർക്ക് ചിത്രം വലിയ ശ്രദ്ധ നേടിയില്ല. പിന്നീട് സിനിമകളിൽ നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഏറ്റവും പുതിയ ഈ ചിത്രത്തിന് ഒരുത്തീ എന്നാണ് പേരിട്ടിരിക്കുന്നത്. നവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുക എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.

  നവ്യ നായർ പങ്കുവെച്ച പുതിയ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞദിവസമാണ് സിനിമയിലേക്ക് നവ്യ എത്തിയതിന്റെ ഇരുപതാം വർഷം ആഘോഷമാക്കിയത്. അതിനൊപ്പമാണ് ഇപ്പോൾ പുതിയ സന്തോഷം പങ്കിട്ട് നവ്യ എത്തിയിരിക്കുന്നത്. പിറന്നാൽ നക്ഷത്രം അനുസരിച്ചുള്ള ആ​ഘോഷങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് നവ്യാ നായർ പങ്കുവെച്ചത്. കുറച്ച് ദിവസങ്ങളിലായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് നവ്യ. ഇവിടെ വെച്ചായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച സർപ്രൈസിൽ സന്തോഷിക്കുകയാണ് താരം. ഒപ്പം ആരാധകരോടും പിറന്നാൾ ആഘോഷങ്ങൾ നവ്യ പങ്കുവെച്ചു.

  ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam

  'അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി... കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ. ഇവിടുത്തേ ചിട്ടവട്ടങ്ങളിൽ പ്രകൃതി ഭംഗിയിൽ മയൂര നൃത്ത ചാരുതയിൽ സ്നേഹമസൃണമായ അന്തരീക്ഷത്തിൽ പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു. എല്ലാ ദിവസത്തെയും പോലെ കടന്നുപോകുമെന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും കൃഷ്ണദാസേട്ടന്റെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ്. കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ, സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടെ... സദ്യ, വാഴയില, പാൽപായസം, കേക്ക്ആ... ആനന്ദലബ്‌ധിക്കിനിയെന്ത് വേണ്ടൂ...' എന്നാണ് പിറന്നാൾ ആഘോഷത്തെ കുറിച്ചത്. സിനിമയിൽ സജീവമല്ലായിരുന്നുവെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റും സ്ഥിരസാന്നിധ്യമാണ് നവ്യാ നായർ. ക്ലാസിക്കൽ ഡാൻസ് കോർത്തണക്കി വീഡിയോയും പുറത്തിറക്കാറുണ്ട് നവ്യാ നായർ. വി.കെ പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

  Read more about: navya nair actress malayalam
  English summary
  'ചികിത്സയിലായിരുന്നു, അതിനാൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല', നവ്യാ നായർ
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X