'എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അമല'-ചെമ്പരത്തി താരം സ്റ്റെബിൻ ജേക്കബ്
മലയാളം ടെലിവിഷൻ ചാനൽ സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചെമ്പരത്തി. അടുത്തിടെയാണ് സീരിയൽ 800 എപ്പിസോഡുകൾ പിന്നിട്ടത്. മൂന്ന് വർഷമായി പ്രേക്ഷക ഹൃദയം കീഴടക്കിയാണ് പരമ്പര സംപ്രേഷണം തുടരുന്നത്. 2018 നവംബർ 26 നാണ് സീരിയൽ ആരംഭിച്ചത്. സീകേരളം ചാനൽ ആരംഭിച്ച സമയത്താണ് ചെമ്പരത്തി പരമ്പരയും ആരംഭിച്ചത്.
Also Read: 'നാം എന്തിന് പരസ്പരം ഇത്രമാത്രം സ്നേഹിച്ചു', പ്രണയത്തെ കുറിച്ച് സാമന്തയും നാഗചൈതന്യയും പറഞ്ഞത്
സീ തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സെബരത്തിയുടെ മലയാളം പതിപ്പാണ് സീരിയൽ. അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ, താരകല്യാൺ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും പ്രധാന കഥാപാത്രമായ ആനന്ദിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന പുതിയ ട്വിസ്റ്റിനോട് കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിരവധി ട്രോളുകളും പരമ്പര സംബന്ധിച്ച് വരുന്നുണ്ട്. ഇപ്പോൾ ചെമ്പരത്തി സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുകയാണ് നായകനായ സ്റ്റൈബിൻ.
Also Read: 'ഞാനനുഭവിച്ച അതേ വേദന അന്ന് അദ്ദേഹവും അനുഭവിച്ചു', ഷാരൂഖിനെ കുറിച്ച് ഗൗരി ഖാൻ

ചെമ്പരത്തി സീരിയലുമായി ബന്ധപ്പെട്ട ട്രോളുകളെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. മാത്രമല്ല ട്രോളുകൾ തയ്യാറാക്കിയ നിരവധി പേർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മറുപടി നൽകാറുമുണ്ടെന്ന് സ്റ്റെബിൻ പറയുന്നു. ഒരു നടൻ എന്ന നിലയിൽ കഥാപാത്രം എന്ത് ആവശ്യപ്പെടുന്നുവോ അത് ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്. എന്റെ അഭിനയത്തെ വളരെ നെഗറ്റീവായി ആരും ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നുണ്ടെന്നും സ്റ്റൈബിൻ പറയുന്നു. ഇപ്പോൾ സീരിയൽ സംബന്ധിച്ച് വരുന്ന ട്രോളുകൾ സീരിയലിലേക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും ഏറെ ഉപകാരപ്പെടുന്നുണ്ട്. റേറ്റിങിലും ആ വ്യത്യാസം കാണാനുണ്ടെന്നും സ്റ്റേബിൻ പറയുന്നു. ആനന്ദായുള്ള അഭിനയം വളരെ ഏരെ സ്പർശിക്കുന്നതായി പലരും തനിക്ക് സന്ദേശങ്ങൾ അയക്കാറുള്ളതായും സ്റ്റെബിൻ പറഞ്ഞു. കൂടുതലായി ഒന്നും ആനന്ദായി അഭിയിക്കുന്നതിന് വേണ്ടി ചെയ്തിട്ടില്ല. അന്ധനായി അഭിനയിക്കേണ്ട സാഹചര്യത്തിൽ ചില റഫറൻസുകൾ നടത്തിയിരുന്നു. ആ അവസ്ഥയെ കുറിച്ച് മനസിലാക്കാൻ വേണ്ടി മാത്രമാണത്.

എണ്ണൂറ് എപ്പിസോഡുകൾ തുടർച്ചയായി ഒരു സീരിയലിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നും മൂന്ന് വർഷമായി ആനന്ദിനോടൊപ്പമാണ് ജീവിതമെന്നും സ്റ്റെബിൻ പറയുന്നു. ഏറ്റവും രസകരമായ കാര്യം സീരിയൽ കാണുന്നവരിൽ പലർക്കും തന്റെ യഥാർഥ പേര് എന്താണ് എന്നറിയില്ല എന്നത് തന്നെയാണ്. എല്ലാവർക്കും ഞാൻ എപ്പോഴും ആനന്ദാണെന്നും താരം പറയുന്നു. പലരും കാണുമ്പോൾ ഒന്നുകിൽ ആനന്ദ് എന്ന് വിളിക്കും ഇല്ലെങ്കൽ വലിയകുഞ്ഞെന്നോ വിളിക്കും. ഈ വിളികൾ തന്നെയാണ് ഒരു നടനെന്ന നിലയിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി താൻ കരുതുന്നതെന്നും സ്റ്റെബിൻ പറയുന്നു. അത്രത്തോളം താൻ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയെന്നത് സന്തോഷം നൽകുന്നുണ്ടെന്നും സ്റ്റൈബിൻ കൂട്ടിച്ചേർത്തു. ആനന്ദ് അപകടങ്ങളിൽ പെടുമ്പോൾ എന്റെ മുത്തശ്ശി പോലും സീരിയൽ കണ്ട് സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ആനന്ദിനെ പാമ്പ് കടിക്കുന്ന രംഗങ്ങൾ കണ്ടശേഷം താൻ ഒരിക്കൽ മുത്തശ്ശിയെ കാണാൻ പോയപ്പോൾ അവർ കെട്ടിപിടിച്ച് കരഞ്ഞതിനെ കുറിച്ചും സ്റ്റെബിൻ വിശദീകരിക്കുന്നു.

മൂന്ന് വർഷത്തോളമായി താൻ ചെമ്പരത്തിക്ക് ഒപ്പം പ്രവൃത്തിക്കുകയാണെന്നും ഞങ്ങൾ ഇപ്പോൾ ഒരു കുടുംബപോലെയാണ് കഴിയുന്നതെന്നും സ്റ്റെബിൻ പറയുന്നു. സീരിയലിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് സീരിയലിലെ തന്റെ നായിക അമലയാണെന്നും സ്റ്റെബിൻ പറയുന്നു. എന്ത് തെറ്റ് കണ്ടാലും അവൾ അത് തന്നോട് തുറന്നുപറയുകയും തിരുത്താൻ സഹായിക്കുകയും ചെയ്യാറുണ്ടെന്നും സ്റ്റെബിൻ പറയുന്നു. അമലയ്ക്കൊപ്പമുള്ള തന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തിയെന്നും സ്റ്റെബിൻ കൂട്ടിച്ചേർത്തു. അമലയ്ക്കൊപ്പം അഭിനയിക്കാൻ വളരെ എളുപ്പമായി തോന്നാറുണ്ടെന്നും സ്റ്റെബിൻ പറഞ്ഞു.
Recommended Video

ഒരു മെഗാ സീരിയലിന്റെ ഭാഗമായതിനാൽ ജീവിതവും ജോലിയും ഒരുമിച്ച് മുമ്പോട്ട് കൊണ്ടുപോകാൻ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം താൻ സീരിയൽ സെറ്റിലേക്ക് മടങ്ങിയെത്തിയെന്നും സ്റ്റൈബിൻ പറഞ്ഞു. കുറച്ചുനാൾ മുമ്പ് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒരു മാസം സീരിയലിൽ നിന്നും വിട്ടുനിന്നിരുന്നു. അപ്പോഴാണ് ഭാര്യയ്ക്കൊപ്പം ചെലവഴിക്കാൻ കുറച്ച് സമയം ലഭിച്ചതെന്നും സ്റ്റെബിൻ കൂട്ടിച്ചേർത്തു. ഒഴിവുകിട്ടുമ്പോൾ യാത്ര പോകാനാണ് തനിക്കിഷ്ടമെന്നും പ്രേക്ഷകരുടെ പ്രിയ താരം പറഞ്ഞു.


Click it and Unblock the Notifications











