For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനനുഭവിച്ച അതേ വേദന അന്ന് അദ്ദേഹവും അനുഭവിച്ചു', ഷാരൂഖിനെ കുറിച്ച് ​ഗൗരി ഖാൻ

  |

  ഇന്ന് ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ഷാരൂഖാൻരെ മകൻ ആര്യൻ ഖാന്റെ അറസ്റ്റും അതിനോടനുബന്ധിച്ച് നടക്കുന്ന കോളിളക്കങ്ങളുമാണ്. ശനിയാഴ്ചയാണ് കൊര്‍ഡിലിയ ക്രൂസ് ആഡംബരകപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അര്‍ബാസ് മെര്‍ച്ചന്‍റ്, മൂണ്‍മൂണ്‍ ധമേച്ച എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

  Also Read: 'ഏറ്റവും സ്പെഷ്യലായ ദിവസത്തിന് വേണ്ടി', വളൈകാപ്പ് ചടങ്ങിനൊരുങ്ങി സൗഭാ​ഗ്യ വെങ്കിടേഷ്

  ബോളിവുഡ് ഒന്നാകെ ആര്യന്റെ അറസ്റ്റിന് ശേഷം ചൂടുപിടിച്ചിരിക്കുകയാണ്. സുനിൽ ഷെട്ടി, സൂസാന തുടങ്ങിയവർ താരപുത്രനെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു. അവൻ ചെറിയ കുട്ടിയാണ് എന്നായിരുന്നു താരങ്ങൾ ന്യായീകരിച്ചിരുന്നത്. ആര്യൻ ഖാന്റെ അമ്മ ​ഗൗരി ഖാൻ അടക്കമുള്ളവർ ആര്യനെ സന്ദർശിക്കാൻ എൻസിബി ഓഫീസിലെത്തിയിരുന്നു.

  Also Read: 'ആ സിനിമ റിലീസിയാൽ തമിഴ്നാട്ടിലേക്ക് വരാനാകില്ലെന്ന് വിജയ് സർ പറഞ്ഞു'-ഷംന കാസിം

  ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്‍റെ ആരാധകരും ഇപ്പോൾ രം​ഗത്തുണ്ട്. 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍' എന്നെഴുതിയ പോസ്റ്റര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കിയാണ് എസ്ആര്‍കെ ഫാന്‍സ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഒപ്പം വി സ്റ്റാന്റ് വിത്ത് എസ്ആർകെ എന്ന ഹാഷ്‍ടാഗ് ട്വിറ്ററിൽ ട്രന്‍ഡിങായി മാറിയിട്ടുണ്ട്. ആര്യന്‍ അറസ്റ്റിലായ അന്നുമുതല്‍ ആരാധകര്‍ വലിയ പിന്തുണയാണ് കിങ് ഖാന് നല്‍കുന്നത്. ചൊവ്വാഴ്ച ഷാരൂഖിന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ആരാധകര്‍ ഒത്തുകൂടിയിരുന്നു. 'രാജാവേ സുരക്ഷിതനായിരിക്കുക' എന്ന സന്ദേശമുയര്‍ത്തിയാണ് ആരാധകര്‍ ഒരുമിച്ചുകൂടിയത്. ആര്യനെ പിന്തുണച്ചുള്ള പോസ്റ്ററുകളുമായാണ് ആരാധകർ എത്തിയത്.

  ആര്യന്റെ അറസ്റ്റിന് ശേഷം ഖാൻ കുടുംബത്തെ കുറിച്ചുള്ള വീഡിയോകളും വാർത്തകളുമാണ് ആരാധകർ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തിരയുന്നത്. ഇപ്പോൾ ​ആര്യൻ പിറന്നശേഷം ​ഗൗരി ഖാനും ഷാ​രൂഖും ചേർന്ന് ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ഷാരൂഖ്-​ഗൗരി ദമ്പതികളുടെ ആദ്യത്തെ കു‍ഞ്ഞാണ് ആര്യൻ ഖാൻ. ആദ്യത്തെ കൺമണിയെ ​ഗർഭിണിയായിരിക്കുമ്പോഴും പ്രസവിക്കുന്ന സമയത്തും ഷാരൂഖ് നൽകിയ പിന്തുണയെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ ​ഗൗരി വാചാലയാകുന്നുണ്ട്.

  1997ലാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും അവരുടെ ആദ്യത്തെ മകൻ ആര്യൻ ഖാൻ ജനിച്ചത്. ആദ്യത്തെ കുഞ്ഞായിരുന്നതിനാൽ തന്നെ വളരെ ആവേശത്തോടെയാണ് ആ നാളുകളിൽ താരദമ്പതികൾ കഴിഞ്ഞിരുന്നത്. പ്രസവ സമയത്ത് ലേബർ റൂമിൽ ഷാരൂഖും തനിക്കൊപ്പം വന്നിരുന്നുവെന്നും ​ഗൗരി ഖാൻ വെളിപ്പെടുത്തുന്നുണ്ട്. ഗർഭാവസ്ഥയിലുടനീളം എസ്‌ആർ‌കെ എങ്ങനെയാണ് പിന്തുണ നൽകിയതെന്ന് അവതാരിക ചോദിച്ചപ്പോൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ വരെ അദ്ദേഹം വരികയും കുഞ്ഞ് ജനിക്കുന്നത് വരെ എല്ലാം സൂക്ഷ്മമായി അദ്ദേഹം കണ്ടുനിന്ന് തനിക്ക് പിന്തുണയായി എന്നുമാണ് ​ഗൗരി പറഞ്ഞത്.

  'കു‍ഞ്ഞ് പുറത്തേക്ക് വരുന്ന നിമിഷങ്ങളിലെ ഫോട്ടോകൾ ഷാരൂഖ് ലേബർ റൂമിൽവെച്ച് തന്നെ എടുത്തു. ഞങ്ങളെ ജോലി ചെയ്യാൻ അനുവദിക്കൂവെന്ന് അവസാനം ഡോക്ടർമാർ വരെ പറഞ്ഞു' ​ഗൗരി വെളിപ്പെടുത്തി. ​ഗൗരിയുടെ വെളിപ്പെടുത്തിയതോടെ പ്രസവം കണ്ടപ്പോഴുള്ള തന്റെ അവസ്ഥയെ കുറിച്ച് ഷാരൂഖും തുറന്ന് പറഞ്ഞു. 'മാസ്കടക്കമുള്ള ധരിച്ചാണ് ഞാൻ അകത്തേക്ക് പോയത്. അവർ കുഞ്ഞിനെ പുറത്തെടുക്കുന്നത് വരെയുള്ള ഓരോ നിമിഷവും ഞാൻ ശ്രദ്ധിച്ചുനിന്നു. അത് കാണാനുള്ള മനകരുത്ത് തനിക്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ഞാൻ ഏറെ ആഹ്ലാദത്തോടെ ആ മുഴുവൻ പ്രക്രിയയും കണ്ടു' ഷാരൂഖ് പറഞ്ഞു.

  ഷാരൂഖ് സിനിമ കാണുന്നത് പോലെയാണ് പ്രസവം കണ്ടതെന്നാണ് തനിക്ക് തോന്നിയതെന്നാണ് ചിരിയടക്കാനാകാതെ ​ഗൗരി ഖാൻ പറഞ്ഞത്. 'ഞാൻ വളരെയേറെ സന്തോഷത്തോടെയാണ് ആ പ്രക്രിയ കണ്ടത്. അത്ഭുതമായിരുന്നു... ആൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സന്തോഷം അലതല്ലി' ഷാരൂഖ് ഖാൻ പറഞ്ഞു. കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ 'എനിക്കറിയില്ല. ഞാൻ അവനെ കാണുമുമ്പ് ആദ്യം ഗൗരിയുടെ അടുത്തേക്ക് ചെന്നു. കാരണം എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം അപ്പോൾ ​ഗൗരിമായിട്ടായിരുന്നല്ലോ...' പൊട്ടിച്ചിരിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു. ഷാരൂഖും ഗൗരിയും ഒക്ടോബർ 25ന് ദാമ്പത്യ ജീവിതത്തിന്റെ 30 വർഷം പൂർത്തിയാക്കുകയാണ്. ആര്യനെ കൂടാതെ സുഹാന, അബ്രാം എന്നീ രണ്ട് മക്കൾ കൂടി ഈ താരദമ്പതികൾക്കുണ്ട്.

  Read more about: sharukh khan aryan khan bollywood
  English summary
  When Gauri Khan Opens Up son's Delivery And How Shahrukh Khan Behaved In Theatre
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X