'ഏറ്റവും സ്പെഷ്യലായ ദിവസത്തിന് വേണ്ടി', വളൈകാപ്പ് ചടങ്ങിനൊരുങ്ങി സൗഭാ​ഗ്യ വെങ്കിടേഷ്

ടിക് ടോക്കുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ്. താര കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ താരപുത്രി അമ്മ താര കല്യാണിനും ഭർത്താവ് അർജുനുമൊപ്പം നൃത്തവേദിയിലെ സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾ ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

Also Read: 'ആ സിനിമ റിലീസിയാൽ തമിഴ്നാട്ടിലേക്ക് വരാനാകില്ലെന്ന് വിജയ് സർ പറഞ്ഞു'-ഷംന കാസിം

സൗഭാ​ഗ്യയും അർജുനും വിവാഹിതരാകുന്നതിന് മുമ്പ് തന്നെ ഏറെ നാൾ പ്രണയത്തിലായിരുന്നു. ഡാന്‍സറായ സൗഭാഗ്യയ്ക്കൊപ്പം പല ഫോട്ടോകളിലും വീഡിയോകളിലും അർജുൻ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ സൗഭാ​ഗ്യയെ പോലെ തന്നെ അർജുനും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. സൗഭാഗ്യയുടെ അമ്മയായ താരകല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ പിന്നീട് മരുമകനായി എത്തുകയായിരുന്നു. സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് താന്‍ സ്വീകരിച്ചിരുന്നില്ലെന്ന് സൗഭാ​ഗ്യ നേരത്തെ പറഞ്ഞിരുന്നു.

Also Read: മകളുടെ ചിത്രം പങ്കുവെച്ച് മധുവാര്യർ, മീനാക്ഷിക്ക് ആവണി പ്രിയപ്പെട്ടവളെന്ന് ആരാധകർ, ഒപ്പം തെളിവും!

മൈലാഞ്ചി കൈകളുമായി സൗഭാ​ഗ്യ

​ഗർഭിണിയായതിന് ശേഷം അധികം വേദികളിലൊന്നും സൗഭാ​ഗ്യ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും സോഷ്യൽമീഡിയ വഴി സജീവമാണ് സൗഭാ​ഗ്യ. ​ഗർഭിണിയായിരിക്കെ അരമണ്ഡലത്തിൽ ഇരിക്കുന്ന വീഡിയോയും നൃത്തം ചെയ്യുന്ന വീഡിയോയുമെല്ലാം സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരകുടുംബം സൗഭാ​ഗ്യയുടെ വളൈകാപ്പ് ചടങ്ങിന് തയ്യാറെടുക്കുകയാണ്. അതിനായുള്ള ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുകൈയ്യും നിറയെ മെഹന്തി അണിഞ്ഞാണ് ഫോട്ടോയിൽ സൗഭാ​ഗ്യ പ്രത്യക്ഷപ്പെട്ടത്. കേരളത്തിൽ മുമ്പ് അധികം പ്രചാരത്തിലില്ലാതിരുന്ന വളൈകാപ്പ് അടുത്തിടെയാണ് ഇത്രയധികം ആഘോഷമായി നടത്തി തുടങ്ങിയത്. ഒക്ടോബർ ഏഴിനാണ് വളൈകാപ്പ് ആഘോങ്ങൾ എന്ന് സൗഭാ​ഗ്യയും ഭർത്താവ് അർജുനും അമ്മ താരയും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജുകളിലൂടെ ആരാധകർക്കായി അറിയിച്ചിരുന്നു.

സൗഭാ​ഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖരൻ

സൗഭാഗ്യയുടെയും അർജുന്റെയും വിവാഹ സമയത്ത് മെഹന്തിയിട്ട സലീഹ തന്നെയാണ് വളകാപ്പിനും മെഹന്തിയിട്ടിരിക്കുന്നത്. ഇവരോടെപ്പം രണ്ടാം തവണയാണ് താൻ പങ്കുചേരുന്നതെന്നും സലീഹ തന്റെ പേജിൽ കുറിച്ചിട്ടുണ്ട്. ടിക് ടോക്, ഡബ്സ്മാഷ് തുടങ്ങിയവയിലൂടെ അഭിനയ രംഗത്തെത്തിയ സൗഭാഗ്യക്ക് ആരാധക പിന്തുണ ഏറെയാണ്. സൗഭാഗ്യ പങ്കുവെക്കുന്ന നൃത്ത വീഡിയോകളും ചിത്രങ്ങളും ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. കൊറോണ പടർന്നത് മുതൽ ഓൺലൈനായി നൃത്തപഠന ക്ലാസുകളും സൗഭാ​ഗ്യ നടത്താറുണ്ട്. സന്തോഷ സമയത്ത് തന്നെ കുടുംബത്തെ തേടിയെത്തിയ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചും സൗഭാ​ഗ്യ പറഞ്ഞിരുന്നു. ഗര്‍ഭിണിയായതിനാലാണ് സൗഭാഗ്യയും അര്‍ജുനും കുടുംബവീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മാറിയത്. ചേട്ടത്തിയമ്മയുടേയും അച്ഛന്റേയും വിയോഗത്തില്‍ പ്രിയപ്പെട്ടവരെല്ലാം ഒരുപോലെ വേദനിച്ചിരുന്നുവെന്നും താരം കുറിച്ചിരുന്നു. അർജുന്റെ കുടുംബത്തിലാണ് അടുത്തിടെ അപ്രതീക്ഷിതമായി രണ്ട് മരണങ്ങൾ നടന്നത്.

​ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച്

​ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ചും സൗഭാ​ഗ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു. സര്‍പ്രൈസായാണ് താന്‍ അമ്മയാവാന്‍ പോവുന്നതിനെക്കുറിച്ച് മനസിലാക്കിയതെന്നാണ് സൗഭാ​ഗ്യ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞത് ഒരു ഫോട്ടോഷൂട്ടിന് ശേഷമാണെന്നാണ് സൗഭാഗ്യ വെങ്കിടേഷ് അന്ന് പറഞ്ഞത്. 'ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ... അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല. പലപ്പോഴും തലചുറ്റി... എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം' എന്നായിരുന്നു സൗഭാ​ഗ്യ ​ഗർഭണിയാണെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. വളൈകാപ്പ് ചടങ്ങിന് ഒരുങ്ങുന്ന താരദമ്പതികൾക്ക് ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും ആശംസകൾ നേർന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X