For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ സിനിമ റിലീസിയാൽ തമിഴ്നാട്ടിലേക്ക് വരാനാകില്ലെന്ന് വിജയ് സർ പറഞ്ഞു'-ഷംന കാസിം

  |

  രണ്ടാം തരം​ഗത്തിന് ശേഷം വീണ്ടും തിയേറ്ററുകൾ തുറന്നതോടെ ആദ്യ റിലീസിനെത്തിയ സിനിമകളിൽ ഒന്നായിരുന്നു വിവിധ ഭാഷകളിൽ റിലീസിനെത്തിയ തലൈവി എന്ന സിനിമ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. അരനൂറ്റാണ്ട് കാലം തമിഴരുടെ ആശ്രയമായ ജെ.ജയലളിതയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. തിയേറ്റർ റിലീസിന് ശേഷം ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും സിനിമ റിലീസ് ചെയ്തിരുന്നു.

  Also Read: മകളുടെ ചിത്രം പങ്കുവെച്ച് മധുവാര്യർ, മീനാക്ഷിക്ക് ആവണി പ്രിയപ്പെട്ടവളെന്ന് ആരാധകർ, ഒപ്പം തെളിവും!

  അറുപതുകളുടെ അവസാനത്തിൽ തമിഴ് സിനിമയിൽ നിറഞ്ഞാടിയ ജയലളിത അനേകമനേകം യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു. തലൈവി എന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവിന്റെ കഥയാണ് പറഞ്ഞത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് അവർ എത്തിപ്പെട്ടതിനെ കുറിച്ചെല്ലാം വിവരിക്കുന്നുണ്ട്. അതേസമയം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്.

  Also Read: 'സ്വന്തം ചെലവിന് കടം ചോദിച്ച നിർമാതാവ്, അവസ്ഥ ദാരുണമാണ്'-ഐശ്വര്യ ലക്ഷ്മി

  ജയലളിതയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ 1989 മാർച്ചിലെ ഒരു നിയമസഭ രംഗത്തോടെയാണ് തലൈവി ആരംഭിക്കുന്നത്. പിന്നീട് അവരുടെ സിനിമാ ജീവിതത്തിലൂടെ രാഷ്ട്രീയത്തിലേക്ക് സിനിമ സഞ്ചരിക്കുന്നു. കങ്കണ റണൗട്ടാണ് ജയലളിതയായി സിനിമയിൽ അഭിനയിച്ചത്. ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് നിരവധി പരിശീലങ്ങളും നൃത്തവുമെല്ലാം കങ്കണ അഭ്യസിച്ചിരുന്നു. മലയാളികൾക്കേറെ പരിചിതനായ അരവിന്ദ് സ്വാമിയാണ് എംജിആറായി അഭിനയിച്ചത്. ജയലളിതയുടെ തോഴി വി.കെ ശശികലയുടെ വേഷത്തിൽ മലയാള താരം ഷംന കാസിം, എംജിആറിന്റെ ഭാര്യ ജാനകിയായി യോദ്ധയിലൂടെ മലയാള മനസിൽ ചേക്കേറിയ നടി മധുബാല, കരുണാനിധിയുടെ വേഷത്തിൽ നടൻ നാസർ തുടങ്ങിയവരാണ് തലൈവിയിൽ എത്തിയത്.

  സംഭവബഹുലമായ 57 വർഷത്തെ ജയലളിതയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തിച്ചത്. ജയലളിതയുടെ ജീവിതം പോലെ വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞതായിരുന്നു ബയോപികിന്റെ ചിത്രീകരണകാലയളവും. ജയയുടെ ജീവിതത്തിലെ നിർണായക ഘട്ടമായ എംജിആറിന്റെ വിലാപയാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നതടക്കമുള്ള രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. 90 കോടി രൂപയായിരുന്നു സിനിമയുടെ നിർമാണ ചെലവ്.

  ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് ശശികലയായി സിനിമയിൽ വേഷമിട്ട ഷംന കാസിം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കങ്കണയെ കുറിച്ചും തലൈവി ചിത്രീകരണ സമയത്തെ സംഭവങ്ങലെ കുറിച്ചും ശശികലയായി വേഷമിട്ടപ്പോഴുള്ള അനുഭവത്തെ കുറിച്ചുമെല്ലാം ഷംന കാസിം വിശദീകരിക്കുന്നുണ്ട്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരുന്നു തലൈവി എന്നാണ് നടി ഷംന കാസിം പറഞ്ഞത്. കങ്കണ റണൗട്ടാണ് ജയലളിത ആകുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ ആ കഥാപാത്രത്തിന് യോജിക്കുമോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറുകയായിരുന്നുവെന്നുമാണ് ഷംന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

  'കങ്കണ മാം ഭയങ്കര മെലിഞ്ഞിരിക്കുന്ന ഒരാളായിരുന്നല്ലോ. ജയലളിതാമ്മ അങ്ങനെ അല്ല. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറി. കഥാപാത്രത്തിന് വേണ്ടി കങ്കണ നന്നായി തടിവെച്ചിരുന്നു. ഓരോ സീനും ചെയ്യുമ്പോള്‍ അവര്‍ അത്ര പെര്‍ഫക്ട് ആയിട്ടാണ് ചെയ്യുന്നത്. തമിഴില്‍ പ്രോംപ്റ്റ് ചെയ്യുമ്പോള്‍ പുള്ളിക്കാരി ചെയ്യുന്ന രീതി വേറെ തന്നെയാണ്. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഓരോ രംഗങ്ങള്‍ ചെയ്യുമ്പോഴും താന്‍ പറയുമായിരുന്നു മാം അഞ്ചാമത്തെ നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്ന്. എ.എല്‍ വിജയ് സാറിനും അരവിന്ദ് സാറിനും അവാര്‍ഡ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ' ഷംന കാസിം പറഞ്ഞു.

  ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും ഷംന പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോൾ ലഭിച്ച രസകരമായ മറുപടിയെ കുറിച്ചും ഷംന വിവരിച്ചു. 'രണ്ടാം ഭാ​ഗമുണ്ടെങ്കിൽ വില്ലത്തിയാട്ടായിരിക്കും ആ കഥാപാത്രം എത്തുക. സിനിമ റിലീസായാല്‍ പിന്നെ തമിഴ്നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും...' എന്നാണ് സംവിധായകൻ എ.എൽ വിജയ് തമാശ രൂപേണ തന്നോട് പറഞ്ഞതെന്നും ഷംന കാസിലം പറയുന്നു. തമിഴിൽ മാത്രമല്ല തെലുങ്കിലും സിനിമകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണ് ഷംന കാസിം. മാർക്കോണി മത്തായിയാണ് അവസാനമായി റിലീസിനെത്തിയ ഷംന കാസിമിന്റെ മലയാളം സിനിമ.

  English summary
  actress shamna kasim open up about thalaivi movie shooting time location stories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X