twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സ്വന്തം ചെലവിന് കടം ചോദിച്ച നിർമാതാവ്, അവസ്ഥ ദാരുണമാണ്'-ഐശ്വര്യ ലക്ഷ്മി

    |

    മലയാളികളുടെ പ്രിയ യുവ നടികളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ എത്തി അധിക നാളായില്ലെങ്കിലും ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. പത്തിൽ താഴെ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി.

     'പ്രണയമുണ്ടായിരുന്നു... ഞാൻ തന്നെ മുൻകൈയ്യെടുത്ത് പിന്മാറിയതാണ്'-രഞ്ജു രഞ്ജിമാർ 'പ്രണയമുണ്ടായിരുന്നു... ഞാൻ തന്നെ മുൻകൈയ്യെടുത്ത് പിന്മാറിയതാണ്'-രഞ്ജു രഞ്ജിമാർ

    ഏറ്റവും പുതിയതായി താരത്തിന്റേതായി ഇറങ്ങുന്ന അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തുവന്ന് കഴിഞ്ഞു. അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ എത്തുക. രമേശ് പിഷാരടി, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് താരങ്ങൾ. മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന അർച്ചന 31 നോട്ട് ഔട്ട് സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ അനിൽ കുമാറാണ്. സിനിമയില്‍ വന്നതില്‍ ഇപ്പോഴും അച്ഛനുമമ്മയ്ക്കും എതിര്‍പ്പുണ്ടെന്ന് അടുത്തിടെ ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

    Also Read: അക്കിനേനി കുടുംബത്തിലെ വിവാഹ മോചനങ്ങളുടെയും വേർപിരിയലുകളുടെയും ചരിത്രം

    കാണെക്കാണെ

    മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഐശ്വര്യ അരങ്ങേറി കഴിഞ്ഞു. ഏറ്റവും അവസാനമായി ഐശ്വര്യയുടേതായി തമിഴിൽ പുറത്തിറങ്ങിയ സിനിമ ജ​ഗമേ തന്തിരമായിരുന്നു. മലയാളത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ കാണെക്കാണെയാണ് ഐശ്വര്യയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാളം സിനിമ. ത്രില്ലറും ഫാമിലി എന്റർടെയ്നറുമെല്ലാമായ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി സിനിമയിലൂടെ ഐശ്വര്യ സിനിമയിലേക്ക് എത്തിയതെങ്കിലും മായാനദി എന്ന ആഷിക് അബു ചിത്രമാണ് ഐശ്വര്യയെ പ്രശസ്തയാക്കിയത്. ചിത്രത്തിലും ടൊവിനോ തന്നെയായിരുന്നു ഐശ്വര്യയുടെ നായകൻ. അപർണ്ണ എന്ന അപ്പുവിനെ മനോഹരമായാണ് ഐശ്വര്യ മായാനദിയിൽ അവതരിപ്പിച്ചത്.

    ആദ്യത്തെ ഒടിടി റിലീസ്

    കാണെക്കാണെ ഐശ്വര്യയുടെ ആദ്യ ഒടിടി റിലീസ് സിനിമയായിരുന്നു. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിലെ പരിമിതികൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ ചെറിയ ബജറ്റിൽ ഒരുക്കിയ മിക്ക സിനിമകളും ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് അടുത്തിടെയായി എത്താറുള്ളത്. ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്ത സിനിമ കൂടിയാണ് കാണെക്കാണെ. ഒടിടി പ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നതിനെ കുറിച്ചും കൊവിഡ് കാലത്തെ സിനിമാ രം​ഗത്തെ യഥാർഥ അവസ്ഥയെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മി. ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യാൻ തീരുമാനമെടുക്കുന്ന നിർമാതാക്കളെ തടയാനുള്ള അവകാശം തനിക്കില്ലെന്നാണ് മനസിലാക്കുന്നതെന്നും റിലീസ് ശരിയായി നടന്നില്ലെങ്കിൽ നഷ്ടവും ബുദ്ധിമുട്ടും നിർമാതാവിനാണെന്ന് തനിക്ക് അറിയാമെന്നും അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. സിനിമ ചെയ്ത് പണം നഷ്ടമായി കടത്തിലായി സ്വന്തം ചെലവിന് പോലും പണമില്ലാതെ വലഞ്ഞ നിർമാതാക്കളെ പരിചയമുണ്ടെന്നും നിൽക്കകള്ളിയില്ലാതെ പണം തന്നോട് കടം ചോദിച്ചവർ ഉണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

    ഒടിടി ഇല്ലായിരുന്നെങ്കിൽ സിനിമകൾ കെട്ടികിടന്നേനെ

    രണ്ട് വര്‍ഷത്തിലേറെയായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. തുറന്നാലും നിരവധി പരിമിതികളുണ്ട്. ഇടയ്ക്ക് ചെറിയൊരു സമയം തുറന്ന് പ്രവൃത്തിച്ചിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒടിടി എന്ന ഒരു സാധ്യത ഇല്ലായിരുന്നുവെങ്കില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നിരവധി ചിത്രങ്ങള്‍ കെട്ടികിടന്നേനെ. എന്തായാലും തിയേറ്ററുകള്‍ അടഞ്ഞ് കിടന്നപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായി. പക്ഷെ അത് നിര്‍മാതാക്കളെയും സിനിമാക്കാരെയും സംബന്ധിച്ച് എത്രത്തോളം സംതൃപ്തി നല്‍കി എന്ന് പറയാന്‍ സാധിയ്ക്കില്ല. ഒടിടിയില്‍ റിലീസ് ചെയ്യണമെന്ന് ഒരു നിര്‍മാതാവ് തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും നടി ഐശ്വര്യ ലക്ഷ്മി പറയുന്നു. മറിച്ചാണെങ്കിലും നിർമാതാവിനൊപ്പമായിരിക്കും അവിടെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ശബ്ദമില്ല ഐശ്വര്യ പറഞ്ഞു.

    നിർമാതാവ് കടക്കെണിയിലാകരുത്

    'കോടികള്‍ മുടക്കിയാണ് ഒരു നിര്‍മാതാവ് സിനിമ ചെയ്യുന്നത്. അദ്ദേത്തിന് വലിയ പ്രതീക്ഷയുണ്ടാവും. സിനിമ റിലീസ് ആകാതിരുന്നാല്‍ സാമ്പത്തികമായി എന്നെ അത് ബാധിക്കില്ല. പക്ഷെ നിർമാതാവിന്റെ കാര്യം അങ്ങനല്ല. എനിക്ക് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയില്ലായെങ്കില്‍ ഒരു കലാകാരി എന്ന നിലയില്‍ തിയേറ്ററുകള്‍ തുറക്കുന്നത് വരെ കാത്തിരിക്കൂ എന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. എന്നിരുന്നാലും തിയേറ്ററുകള്‍ തുറക്കണമെന്ന ആ​ഗ്രഹം എനിക്കുണ്ട്. ഈ സ്ഥിതി ഇങ്ങനെ തുടരുന്നത് മൊത്തം സിനിമാക്കാരുടെയും നിലനില്‍പിനെ ബാധിക്കും. അതേ സമയം എന്റെ സിനിമകളുടെ കാര്യം എടുക്കുകയാണെങ്കില്‍ എന്റെ നിര്‍മാതാവിന്റെ താൽപര്യം എന്താണോ അതിനൊപ്പം ഞാന്‍ നില്‍ക്കും. സിനിമയ്ക്ക് വേണ്ടി പണം നിക്ഷേപിച്ച് കടം കയറി എന്നോട് ഇരുപതിനായിരം രൂപ കടം ചോദിച്ച നിര്‍മാതാവുണ്ട്' ഐശ്വര്യ പറഞ്ഞു.

    Recommended Video

    മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌
    ഒടിടിയോടും തിയേറ്ററിനോടും ഒരുപോലെ ഇഷ്ടം‌

    കോടികൾ സിനിമയ്ക്ക് വേണ്ടി മുടക്കിയിട്ട് സ്വന്തം ചെലവിന് പണം ഇല്ലാതെ വലയുക എന്നത് വളരെ ദാരുണമായ സംഭവമാണ്. സിനിമയുടെ പേരില്‍ ആരും കടക്കെണിയിലാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും. ഒടിടിയാണ് ഇപ്പോഴുള്ള മികച്ച ഓപ്ഷന്‍ എങ്കില്‍ അങ്ങനെ തന്നെ എന്ന പക്ഷക്കാരിയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. കാണെക്കാണെ മികച്ച പ്രതികരണത്തോടെ സ്ട്രീമിങ് തുടരുകയാണ്. ഐശ്വര്യയുടെ പ്രകടനത്തിനും നല്ല പ്രതികരണങ്ങളാണ്. കുമാരിയാണ് ഐശ്വര്യയുടേതായി റിലീസിനെത്താനുള്ള മറ്റൊരു സിനിമ. സിനിമയുടെ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. റോഷൻ മാത്യുവും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രാരാബ്ദങ്ങളും പേറി കരഞ്ഞ് തളർന്ന് നടക്കുന്ന സ്ത്രീകളുടെ വേഷം ചെയ്യാൻ താൽപര്യമില്ലെന്നും നായക കഥാപാത്രത്തെ ഊന്നിയുള്ള കഥായാണെങ്കിലും രസകരമായ എന്തെങ്കിലും മറ്റ് സന്ദർഭങ്ങൾ കൂടി ചേരുന്ന സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ഐശ്വര്യ മുമ്പ് പറഞ്ഞിരുന്നു. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പരസ്യങ്ങളുടെ ഭാ​ഗമായിട്ടുണ്ടെന്ന് ഐശ്വര്യ തന്നെ ഒരിക്കൽ തമാശ രൂപേണ പറഞ്ഞിരുന്നു.

    English summary
    south indian actress aishwarya lekshmi open up about producers struggle in film Industry During The Pandemic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X