അക്കിനേനി കുടുംബത്തിലെ വിവാഹ മോചനങ്ങളുടെയും വേർപിരിയലുകളുടെയും ചരിത്രം

പ്രണയമായാലും വിവാഹബന്ധമായാലും പരസ്പരമുള്ള വേർപിരിയലുകൾ വേദനാജനകമാണ്. വിവാഹമോചനത്തെ ലോകമെമ്പാടുമുള്ള ജനങ്ങൾ പലരീതിയിലാണ് സമീപിക്കുന്നത്. മറ്റ് പാശ്ചാത്യ സമൂഹങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ വിവാഹമോചനം വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നത്. കഴിവതും ദമ്പതികൾ വേർപിരിയലുകൾ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാനാണ് പരിശ്രമിക്കാറുള്ളത്. അതുകൊണ്ട് തന്നെ വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആശ്ചര്യത്തോടെയാണ് ഇന്നും ഇന്ത്യൻ സമൂഹം അത് നോക്കികാണുന്നത്. സെലിബ്രിറ്റികൾ ആണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതെങ്കിൽ കൂടുതൽ ശ്രദ്ധ മാധ്യമങ്ങളടക്കം അവരിലേക്ക് വെക്കാറുണ്ട്.

Also Read: 'പ്രണയമുണ്ടായിരുന്നു... ഇപ്പോഴില്ല, പ്രൊഫഷനാണ് പ്രാധാന്യം നൽകുന്നത്'-ഋതു മന്ത്ര

ഇന്ത്യൻ സിനിമാ ലോകത്തെ നിരവധി താരങ്ങൾ ഇതിനോടകം വിവാഹമോചന വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും അവസാനമായി കേട്ടത് സാമന്ത-നാ​ഗചൈതന്യ വിവാഹമോചന വാർത്തയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആരംഭിച്ച ദാമ്പത്യ ജീവിതം നാലാം വർഷത്തിലെത്തിയപ്പോഴാണ് ഇരുവരും പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ആരാധകരടക്കം മാതൃകാ ദമ്പതികൾ എന്ന് ഇരുവരെയും വിലയിരുത്തിയിരുന്നു. അക്കിനേനി കുടുംബത്തിലെ ആദ്യത്തെ വിവാഹമോചന വാർത്തയല്ലിത്. ഇതിന് മുമ്പും അക്കിനേനി കുടുംബത്തിൽ വിവാഹമോചനങ്ങൾ നടന്നിട്ടുണ്ട്.

Also Read: 'നീ എന്റെ അഭിപ്രായങ്ങൾ പരി​ഗണിക്കാറില്ലല്ലോ...?' സാമിന്റെ ചാറ്റ് ഷോയിൽ ചായി അതിഥിയായി എത്തിയപ്പോൾ

നാ​ഗാർജുന അക്കിനേനി-ലക്ഷ്മി ദ​ഗുബാട്ടി

തെലുങ്ക് സൂപ്പർ താരമാണ് നാ​ഗാർജുന അക്കിനേനി. നാ​ഗാർജുന ആദ്യം വിവാഹം ചെയ്തത് തെലുങ്കിലെ പ്രശസ്ത നിർമാതാവായിരുന്ന ഡോ.ഡി.രാമനായിഡുവിന്റെ മകളായ ലക്ഷ്മി ദ​ഗുബാട്ടിയേയാണ്. നടൻ വെങ്കിടേഷിന്റേയും നിർമാതാവ് സുരേഷ് ബാബുവിന്റേയും സഹോദരിയുമാണ് ലക്ഷ്മി ദ​ഗുബാട്ടി. 1984ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവരുടെ മകനാണ് നടനും സാമന്തയുടെ ഭർത്താവുമായിരുന്ന നാ​ഗ ചൈതന്യ. ആറ് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 1990ൽ ഇരുവരും ബന്ധം പിരിഞ്ഞു. വിവാഹമോചനം നടന്ന് രണ്ട് വർഷം പിന്നിട്ട ശേഷം നടി അമലയെ നാ​ഗാർജുന വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് നടനായ അഖിൽ അക്കിനേനി പിറന്നത്. വിവാഹത്തിന് മുമ്പ് നിരവധി ചിത്രങ്ങളിൽ നാ​ഗാർജുനയും അമലയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സുമന്ത് യാർല​ഗഡ-കീർത്തി റെഡ്ഡി

സത്യം, ​ഗൗരി, ​ഗോദാവരി തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധനേടുകയും ഒട്ടേറെ സിനിമകളുടെ ഭാ​ഗമാവുകയും ചെയ്ത നടൻ സുമന്ത് യാർല​ഗഡയും അക്കിനേനി കുടുംബാം​ഗമാണ്. നാ​ഗാർജുനയുടെ ബന്ധു കൂടിയാണ് താരം. സുമന്ത് യാർല​ഗഡയും വിവാഹമോചിതനാണ്. 2004 ആ​ഗസ്റ്റിലാണ് സുമന്ത് ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ കീർത്തി റെഡ്ഡിയെ വിവാഹം ചെയ്തത്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹമോചനം നേടി. ശേഷം മറ്റൊരാളെ വിവാഹം ചെയ്ത കീർത്തി ഇപ്പോൾ അമേരിക്കയിലാണ് താമസം. എന്നാൽ സുമന്ത് ഇതുവരെയും പുനർവിവാഹം ചെയ്തിട്ടില്ല.

സുപ്രിയ യാർല​ഗഡ-ചരൺ റെഡ്ഡി

ചില ഓൺലൈൻ വെബ് പോർട്ടലുകൾ അനുസരിച്ച് സുമന്ത് യർലഗദ്ദയുടെ സഹോദരി സുപ്രിയ യാർല​ഗഡയുടെ വിവാഹവും വിജയമായിരുന്നില്ല എന്നാണ് അറിയുന്നത്. ഭർത്താവ് ചരൺ റെഡ്ഡിയുമായുള്ള വിവാഹം വിജയകരമായി മുന്നോട്ട് പോകാത്തതിനാൽ അവർ ഇപ്പോഴും ഒറ്റയ്ക്കാണ് കഴിയുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നു ഇരുവരുടേതും.

അഖിൽ അക്കിനേനി-ശ്രിയ ഭൂപാൽ റെഡ്ഡി

നാ​ഗാർജുനയുടെ രണ്ടാമത്തെ മകനും നടനുമായ അഖിൽ അക്കിനേനിയുടെ വിവാഹജീവിതവും വിജയമായിരുന്നില്ല. ഒരു വർഷം മാത്രമാണ് ആ ബന്ധത്തിന് ആയുസുണ്ടായിരുന്നത്. 2016ലാണ് അഖിൽ വൻകിട ബിസിനസുകാരനായ ജി.വി കൃഷ്ണ റെഡ്ഡിയുടെ ചെറുമകളും ഫാഷൻ ഡിസൈനറുമായ ശ്രിയ ഭൂപാൽ റെഡ്ഡിയെ വിവാഹം ചെയ്തത്. ഒരു വർഷത്തിന് ശേഷം ശ്രിയയുടെ കുടുംബം മുൻകൈയ്യെടുത്ത് ബന്ദം അവസാനിപ്പിച്ചു. റേസിംഗ് ചാമ്പ്യനും ബിസിനസുകാരനുമായ അനിന്ദിത്ത് റെഡ്ഡിയെയാണ് ശ്രിയ പിന്നീട് വിവാഹം കഴിച്ചത്. അതേസമയം അഖിൽ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ടോളിവുഡിൽ നിരവധി സിനിമകൾ അഖിലിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

Recommended Video

Sidharth's cryptic post on Samantha get backlash from published
നാ​ഗചൈതന്യ-സാമന്ത റൂത്ത് പ്രഭു

നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാ​ഗചൈതന്യയും 2017ൽ ​ഗോവയിൽ വെച്ച് വിവാ​ഹിതരായത്. ഹിന്ദു, ക്രിസ്ത്യൻ മതാചാരപ്രകാരം ആർഭാ​ടമായാണ് വിവാഹം നടന്നത്. ചായ്സാം എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ആരാധകർ അത് വിശ്വസിച്ചിരുന്നില്ല. എന്നൽ റൂമറുകൾ സത്യമാക്കികൊണ്ട് ഇരുവരും ഒക്ടോബർ 2ന് വിവാഹമോചിതരാകാൻ പോകുന്ന വിവരം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X