For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ എന്റെ അഭിപ്രായങ്ങൾ പരി​ഗണിക്കാറില്ലല്ലോ...?' സാമിന്റെ ചാറ്റ് ഷോയിൽ ചായി അതിഥിയായി എത്തിയപ്പോൾ

  |

  ഒരിക്കലും വേർപിരിയില്ലെന്ന് ആരാധകർ കരുതിയിരുന്ന താരജോഡിയായിരുന്നു സാമന്ത-നാ​ഗചൈതന്യ ജോഡി. എന്നാൽ എല്ലാവരുടേയും പ്രതീക്ഷകൾ അവസാനിപ്പിച്ച് ഇരുവരും നാല് ദിവസം മുമ്പ് പരിയുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഉടൻ തന്നെ ഇരുവരുടേയും വിവാഹമോചനം നടന്നേക്കും. തെന്നിന്ത്യയിലെ ലവബിൾ കപ്പിൾ ലേബൽ ഏറ്റവും ചേരുന്ന ജോഡിയായിരുന്നു ചായിസാമിന്റേത്. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇന്നേക്ക് നാല് വർഷം പൂർത്തിയാവുകയാണ്.

  Also Read: 'കല്യാണം കഴിക്കുന്നില്ലേ....? എന്ന ചോദ്യം അധികം നേരിടേണ്ടി വന്നിട്ടില്ല', ഉണ്ണി മുകുന്ദൻ

  ഇരുവരുടേയും വിവാഹ മോചന വാർത്തയാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം സാമന്ത റൂത്ത് പ്രഭു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയും അവരുടെ പേര് എസ് എന്ന് മാറ്റുകയും ചെയ്തതാണ് താരദമ്പതികളുടെ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ കാരണം. എന്നാലിപ്പോൾ വിവാഹമോചന വാർത്ത അറിയിച്ച ശേഷം സാമന്ത വീണ്ടും സോഷ്യൽ മീഡിയ ഹാൻഡിലിലെ പേര് മാറ്റിയിരിക്കുകയാണ്. സാമന്ത എന്നാണ് അക്കൗണ്ടുകൾക്ക് താരം നൽകിയിരിക്കുന്ന പേര്. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്.

  Also Read: 'അത്തരം കാര്യങ്ങൾ ആരും ചോദിക്കാറില്ല, സന്മനസ് കാണിക്കാറുണ്ട്'-മഞ്ജു വാര്യർ

  ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്നും സൗഹൃദം സൂക്ഷിക്കുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. മുമ്പ് ഇരുവരും ഒന്നിച്ചെത്തിയ ഒരു ചാറ്റ് ഷോയുടെ വീഡിയോയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ആഹായിൽ സാമന്ത അവതാരികയായ സാം ജാം ചാറ്റ് ഷോയിൽ നാ​ഗ ചൈതന്യ അതിഥിയായി എത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

  'കല്യാണം കഴിക്കുന്നില്ലേ....? എന്ന ചോദ്യം അധികം നേരിടേണ്ടി വന്നിട്ടില്ല', ഉണ്ണി മുകുന്ദൻ

  സാമന്തയ്ക്കൊപ്പം രസകരമായ ചോദ്യത്തരവേളയിൽ പങ്കെടുത്തും സാമന്തയെ കുറിച്ച് സംസാരിച്ചുമെല്ലാം ഇരുവരും മനോഹരമായാണ് ആ ചാറ്റ് ഷോ അവതരിപ്പിച്ചത്. ഇരുവരുടേയും വിവാഹ മോചന വാർത്ത കേട്ടശേഷം ഈ വീഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നാണ് ആരാധകരിൽ ഏറെയും കുറിച്ചത്. എന്തിനാണ് സാം ജാം എന്ന ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്ന ചോദ്യത്തിന് 'സാമന്തയ്ക്ക് വേണ്ടി'യെന്നാണ് നാ​ഗ ചൈതന്യ ചെറുചിരിയോടെ പറയുന്നത്. സാം ജാം പരിപാടിയിലെ അവതരണത്തെ കുറിച്ച് സാമന്ത നാ​ഗ ചൈതന്യയോട് അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു 'നീ എന്റെ ഉപദേശങ്ങൾ സ്വീകരിക്കറില്ലല്ലോ...? പിന്നെ എന്തിനാണ് ഇപ്പോൾ ഇതേകുറിച്ച് ചോദിക്കുന്നത് എന്നായിരുന്നു' സാമന്ത എപ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ് എന്നാൽ നാ​ഗ ചൈതന്യയെ സജീവമായി കാണാറില്ല എന്തുകൊണ്ടാണ് അങ്ങനെ എന്ന് ആരാധകർ ചോദിച്ചപ്പോൾ തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാ​ഗമാണ് എന്നാണ് നാ​ഗചൈതന്യ പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മാത്രമെ നാ​ഗ ചൈതന്യയെ സോഷ്യൽമീഡിയയിൽ കാണാറുള്ളൂ.

  'അത്തരം കാര്യങ്ങൾ ആരും ചോദിക്കാറില്ല, സന്മനസ് കാണിക്കാറുണ്ട്'-മഞ്ജു വാര്യർ

  Recommended Video

  Sidharth's cryptic post on Samantha get backlash from published

  നാ​ഗചൈതന്യയെ ബാക്ക് ബെഞ്ചർ എന്ന് സാമന്ത കളിയാക്കിയപ്പോൾ വളരെ രസകരമായാണ് നാ​ഗ ചൈതന്യ മറുപടി നൽകിയത്. പിന്നെ എന്തിന് എന്നെ വിവാഹം ചെയ്തുവെന്നാണ് ചിരിച്ചുകൊണ്ട് നാ​ഗ ചൈതന്യ സാമന്തയോട് ചോദിച്ചത്. സാമന്തയെ ഒരിക്കലും പിരിയില്ലെന്ന തരത്തിലും നാ​ഗചൈതന്യ സംസാരിക്കുന്നുണ്ട്. 2017 ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം ശേഷം ഒക്ടോബറിൽ ഇരുവരും വിവാഹിതരായി. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. സാമന്തയിപ്പോൾ ഹൈദരാബാദിൽ ഇല്ല. ഇടയ്ക്കിടെ യാത്രകളുടെയും സൈക്കിളിങിന്റെയും ചിത്രങ്ങളും സാമന്ത പങ്കുവെക്കാറുണ്ട്. സാഖി എന്ന പേരിൽ വസ്ത്രങ്ങൾക്കായി ഒരു സംരംഭവും സാമന്ത നടത്തുന്നുണ്ട്. ഇപ്പോൾ പുതിയ സിനിമകളിലൊന്നും താരം ഒപ്പുവെച്ചിട്ടില്ല. കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന വിജയ് സേതുപതി ചിത്രമാണ് ഇനി സാമന്തയുടേതായി റിലീസിനെത്താനുള്ളത്. നയൻതാരയാണ് ചിത്രത്തിലെ മറ്റൊരു നായിക. വിഘ്നേഷ് ശിവനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

  'തുമ്പപ്പൂ'വിന് തിരക്കഥ ഒരുക്കുന്നത് മിനി സ്ക്രീൻ പ്രേക്ഷകരുടെ 'സോഫി'

  English summary
  When Samantha Opens Up Naga Chaitanya Won't Leave Her Alone, Throwback Chat Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X